ഡെലവേയർ: ഓഫ് ഡെലവെയർവാലിയുടെ(NSD) 2017ലെ ഭരണസമിതി ജനുവരിയിൽ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിൽ 2016ലെ പ്രവർത്തനാവലോകനവും, ബഡ്ജറ്റ് അവതരണവും ജോയിന്റ് സെക്രട്ടറി അനിൽകുമാർ കുറുപ്പ്, ട്രഷറർ ബിനു നായർ എന്നിവർ അവതരിപ്പിച്ചു.

തുടർന്ന് നടന്ന വോട്ടെടുപ്പിൽ സുജാ പിള്ളയെ പ്രസിഡന്റായും, അനിൽകുമാർ കുറുപ്പ് (സെക്രട്ടറി), അജിത് നായർ (ട്രഷറർ), സിനു നായർ (വൈസ് പ്രസിഡന്റ്), വിമൽ വിജയകുമാർ(ജോയിന്റ് സെക്രട്ടറി), ബിനു നായർ (ഓഡിറ്റർ), എന്നിവരെയും,ഭരണസമിതി അംഗങ്ങളായി മായാ നായർ, രാമചന്ദ്രൻ പിള്ള, സുരേഷ് ബാബു, വസന്തകുമാർ കുറുപ്പ്, രാധാക്യഷ്ണൻ നായർ എന്നിവരെയും അംഗങ്ങൾ തിരഞ്ഞെടുത്തു.

ജനുവരി 22 നു സ്പ്രിംങ്ങ് ഫീൽഡിൽ വച്ചു നടന്ന കമ്മിറ്റിമീറ്റിംഗിൽ 2017 ഇൽ നടത്തു വാനിരിക്കുന്ന സംഘടനാപ്രവർത്തനങ്ങളെപ്പറ്റിയും, സാമൂഹ്യപ്രവർത്തനങ്ങളെപ്പറ്റിയും പ്രസിഡന്റ് ഭരണസമിതി അംഗങ്ങളുമായി ചർച്ച നടത്തിയതായി എൻ.എസ്സ്.ഡി അംഗം സോയ നായർ അറിയിച്ചു.