തൊടുപുഴ : ശബരിമലയെ അശാന്തിയിലേക്ക് നയിക്കുന്ന നടപടികളിൽ നിന്നും സർക്കാരും പൊലീസും പിന്തിരിയണമെന്ന് എൻ. എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. കെ. കൃഷ്ണപിള്ള ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും കുറിച്ച് വിവരമില്ലാത്ത ചില അഭിനവ സാമഹ്യ പരിഷ്‌കർത്താക്കളാണ് ശബരിമലയിലെ പ്രശ്നങ്ങൾ വഷളാക്കിയത്. ശബരിമലയിൽ മനുഷ്യാവകാശങ്ങൾ എല്ലാം ലംഘിക്കുകപ്പെടുകയാണ്.

കോടതി വിലക്കിയിട്ടും ശരണം വിളിക്കുന്നവരെ വരെ അറസ്റ്റ് ചെയ്യുന്ന നടപടി സർക്കാരിന്റെ ഭീരുത്വത്തേയാണ് വ്യക്തമാക്കുന്നത്. ശബരിമല വിഷയത്തിൽ വിവിധ സംഘടനകൾ സമരരംഗത്തുണ്ട് . അത്തരം ആളുകളെ മുഴുവൻ ആർ. എസ്. എസ് കാരായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇനി മുഴുവൻ എൻ. എസ്. എസ് പ്രവർത്തകരേയും സർക്കാർ ആർ എസ്സ് എസ്സുകാരായി മാറ്റിയെ അടങ്ങുകയുള്ളങ്കിൽ അതും ആലോചിക്കേണ്ട സാഹചര്യത്തിലേക്കാണ് സർക്കാർ വിഷയങ്ങളെ കൊണ്ട് എത്തിച്ചിരിക്കുന്നതെന്നും കെ. കെ. കൃഷ്ണപിള്ള പറഞ്ഞു. വെങ്ങല്ലൂർ വടക്കുഭാഗം ദേവിവിലാസം എൻ.എസ് എസ് കരയോഗത്തിന്റെ സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡന്റുമായ അറയ്ക്കൽ എ. എം. രവീന്ദ്രൻ നായരുടെ സ്മരണയ്ക്കായി നിർമ്മാണം പൂർത്തിയാക്കിയ അറയ്ക്കൽ രവീന്ദ്രൻ നായർ സ്മാരക എൻ. എസ്. സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരയോഗം പ്രസിഡന്റ് ഡി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ. എസ്.എസ പ്രതിനിധി സഭാംഗം പി. എസ് മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. എൻ ശ്രീകാന്ത്, താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു രാജീവ്, തൊടുപുഴ മുനിസിപ്പൽ കൗൺസിലർമാരായ കെ. കെ. ഷിംനാസ്, ബിജി സുരേഷ്, ജിഷ ബിനു കുമാരമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ജെയിംസ് ചാക്കോ, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എസ്. നാരായണൻ നായർ, വനിതാ സമാജം പ്രസിഡന്റ് സിന്ധു ശ്രീകുമാർ മുൻ കരയോഗം പ്രസിഡന്റ് എം. കെ. ശിവശങ്കരൻ നായർ, താലൂക്ക് കമ്മറ്റി അംഗം പി. ആർ. ശിവശങ്കരൻ നായർ കരയോഗം ഭാരവാഹികളായ സി പി മോഹനൻ നായർ, പി. എസ്. വിക്രമൻ നായർ എന്നിവർ പ്രസംഗിച്ചു സന്തോഷ് അറയ്ക്കൽ സ്വാഗതവും ഷിബു സി നായർ കൃതജ്ഞതയും പറഞ്ഞു