- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ ഭാഗമായി സണ്ണിവെയിൽ കരയോഗം രൂപീകരിച്ചു
കാലിഫോർണിയ: നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ ഭാഗമായി സണ്ണിവെയിൽ കരയോഗം രൂപീകരിച്ചു. കരയോഗത്തിന്റെ ഉത്ഘാടന ചടങ്ങ് ഒക്ടോബർ 23-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സണ്ണിവെയിൽ ഒർട്ടേഗ പാർക്ക് ഹാളിൽ വച്ച് നടന്നു. ഈ കരയോഗത്തിൽ വാർഷിക വരിസംഖ്യ നൽകിയ 74 അംഗങ്ങൾ നിലവിൽ ഉണ്ട്. കാലിഫോർണിയയിൽ അംഗങ്ങളുടെ എണ്ണം വളരെ വേഗം വർധിക്കുന്നതിനാൽ ചെറിയ കരയോഗങ്ങൾ രൂപീകരിക്കുന്നത് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കൽ കൂടുതൽ എളുപ്പമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൻ.എസ്.എസ് കാലിഫോർണിയ പ്രസിഡന്റ് രാജേഷ് നായർ വിവരിച്ചു. സണ്ണിവെയിൽ കരയോഗത്തിന്റെ ഭാരവാഹികളായി മധു മുകുന്ദൻ, സുനിൽ നായർ, മിനി നായർ, ജിഷ്ണു തമ്പി, സതീഷ് ബാബു, വിജി രമ, സവിത നായർ, സുചിത് ചന്ദ്രൻ, സജേഷ് രാമചന്ദ്രൻ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു. വരുംകാല പ്രവർത്തനങ്ങളെകുറിച്ച് യോഗം ചർച്ച ചെയ്തു. എൻ.എസ്.എസ് നടത്തുന്ന മലയാളം ക്ലാസുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത പല അംഗങ്ങളും ആവശ്യപ്പെട്ടു. ശ്രീലളിത നായർ പ്രാർത്ഥനാ ഗീതം
കാലിഫോർണിയ: നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ ഭാഗമായി സണ്ണിവെയിൽ കരയോഗം രൂപീകരിച്ചു. കരയോഗത്തിന്റെ ഉത്ഘാടന ചടങ്ങ് ഒക്ടോബർ 23-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സണ്ണിവെയിൽ ഒർട്ടേഗ പാർക്ക് ഹാളിൽ വച്ച് നടന്നു. ഈ കരയോഗത്തിൽ വാർഷിക വരിസംഖ്യ നൽകിയ 74 അംഗങ്ങൾ നിലവിൽ ഉണ്ട്. കാലിഫോർണിയയിൽ അംഗങ്ങളുടെ എണ്ണം വളരെ വേഗം വർധിക്കുന്നതിനാൽ ചെറിയ കരയോഗങ്ങൾ രൂപീകരിക്കുന്നത് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കൽ കൂടുതൽ എളുപ്പമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൻ.എസ്.എസ് കാലിഫോർണിയ പ്രസിഡന്റ് രാജേഷ് നായർ വിവരിച്ചു.
സണ്ണിവെയിൽ കരയോഗത്തിന്റെ ഭാരവാഹികളായി മധു മുകുന്ദൻ, സുനിൽ നായർ, മിനി നായർ, ജിഷ്ണു തമ്പി, സതീഷ് ബാബു, വിജി രമ, സവിത നായർ, സുചിത് ചന്ദ്രൻ, സജേഷ് രാമചന്ദ്രൻ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു. വരുംകാല പ്രവർത്തനങ്ങളെകുറിച്ച് യോഗം ചർച്ച ചെയ്തു. എൻ.എസ്.എസ് നടത്തുന്ന മലയാളം ക്ലാസുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത പല അംഗങ്ങളും ആവശ്യപ്പെട്ടു.
ശ്രീലളിത നായർ പ്രാർത്ഥനാ ഗീതം ആലപിച്ചു. കൃഷ്ണൻ നായർ, റിയ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെക്രട്ടറി മനോജ് പിള്ള ചടങ്ങിൽ എത്തിച്ചേർന്നവർക് നന്ദി അറിയിച്ചു.