- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
രേഖ നായരെ എൻ എസ് എസ് ന്യൂജേഴ്സി ആദരിക്കുന്നു
ന്യൂജേഴ്സി: വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖ നായരെ എൻ എസ് എസ് ന്യൂ ജേഴ്‌സി (നായർ മഹാമണ്ഡലം) ആദരിക്കുന്നു.സെപ്റ്റംബർ പത്തിന് എഡിസൺ ഹോട്ടൽ രാരിറ്റൻ സെന്ററിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് രേഖാനായരെ എൻ എസ് എസ് ന്യൂജേഴ്സി ആദരിക്കുന്നതെന്നു ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു. സ്വന്തം വൃക്ക മുറിച്ചു നൽകി നന്മയും ധൈര്യവും കാട്ടിയ രേഖ എല്ലാ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നു. രേഖയുടെ സന്മനസ്സിന്റെ ഫലം കിട്ടിയ ന്യൂജേഴ്സി നിവാസി ദീപ്തി നായർ ഇപ്പോൾ ജീവിതിത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഹ്യൂമൻ റിസോഴ്സസിൽ മാസ്റ്റേഴ്‌സ് ബിരുദമുള്ള രേഖ ഹൗസിങ് അഥോറിറ്റിയിൽ സീനിയർ ഡേറ്റാ അനലിസ്റ്റാണ്. നർത്തകിയായ രേഖ ന്യൂയോർക് റോക്ക്‌ലാൻഡ് കൗണ്ടിയിൽ കലാകേന്ദ്ര നൃത്തവിദ്യാലയം നടത്തുന്നു. ഫോമയുടെ വിമൻസ് ഫോറം സെക്രട്ടറിയായ രേഖ മഴവിൽ എഫ് എമ്മിന്റെ പ്രോഗ്രാം മാനേജരായും പ്രവർത്തിക്കുന്നു. ഭർത്താവ് നിഷാന്ത് നായരുടേയും കുടുംബാംഗങ്ങളുടേയും പൂർണ്ണ സമ്മതം വാങ്ങി വൃക്കദാനം നൽകിയ രേഖ ഏഴ് വയസ്സുകാരി ദേവിയുടെയും
ന്യൂജേഴ്സി: വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖ നായരെ എൻ എസ് എസ് ന്യൂ ജേഴ്‌സി (നായർ മഹാമണ്ഡലം) ആദരിക്കുന്നു.സെപ്റ്റംബർ പത്തിന് എഡിസൺ ഹോട്ടൽ രാരിറ്റൻ സെന്ററിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് രേഖാനായരെ എൻ എസ് എസ് ന്യൂജേഴ്സി ആദരിക്കുന്നതെന്നു ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു.
സ്വന്തം വൃക്ക മുറിച്ചു നൽകി നന്മയും ധൈര്യവും കാട്ടിയ രേഖ എല്ലാ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നു. രേഖയുടെ സന്മനസ്സിന്റെ ഫലം കിട്ടിയ ന്യൂജേഴ്സി നിവാസി ദീപ്തി നായർ ഇപ്പോൾ ജീവിതിത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഹ്യൂമൻ റിസോഴ്സസിൽ മാസ്റ്റേഴ്‌സ് ബിരുദമുള്ള രേഖ ഹൗസിങ് അഥോറിറ്റിയിൽ സീനിയർ ഡേറ്റാ അനലിസ്റ്റാണ്. നർത്തകിയായ രേഖ ന്യൂയോർക് റോക്ക്‌ലാൻഡ് കൗണ്ടിയിൽ കലാകേന്ദ്ര നൃത്തവിദ്യാലയം നടത്തുന്നു. ഫോമയുടെ വിമൻസ് ഫോറം സെക്രട്ടറിയായ രേഖ മഴവിൽ എഫ് എമ്മിന്റെ പ്രോഗ്രാം മാനേജരായും പ്രവർത്തിക്കുന്നു. ഭർത്താവ് നിഷാന്ത് നായരുടേയും കുടുംബാംഗങ്ങളുടേയും പൂർണ്ണ സമ്മതം വാങ്ങി വൃക്കദാനം നൽകിയ രേഖ ഏഴ് വയസ്സുകാരി ദേവിയുടെയും മൂന്നു വയസ്സുകാരൻ സൂരജിന്റെയും അമ്മയാണ്.
രേഖയുടെ ഈ നന്മ ഓരോ വ്യക്തിയിലും അടിയുറയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് എൻ എസ് എസ് ന്യൂജേഴ്സി രേഖയുടെയും ദീപ്തിയുടെയും ഭാവി പ്രവർത്തങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നതായും മാധവൻ ബി നായർ പറഞ്ഞു. രാവിലെ പതിനൊന്നുമണിക്കു ഓണാഘോഷ പരിപാടികൾ ആരംഭിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും നിരവധി ഓണക്കളികളും ഉണ്ടായിരിക്കും. എൻ എസ് എസ് പ്രവർത്തകർ അത്തപ്പൂക്കളം,താലപ്പൊലീ,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മാവേലിയെ വരവേൽക്കും. തിരുവാതിര , കുട്ടികൾ അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടികൾ, ഓണപ്പാട്ടുകൾ, ഓണസന്ദേശങ്ങൾ എന്നിവയ്ക്കൊപ്പം കസേരകളി, വടംവലി തുടങ്ങി ആസ്വാദ്യകരമായ വിവിധയിനം മത്സരങ്ങളും നടക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും.
പ്രസിഡന്റ് സുനിൽ നമ്പ്യാർ, സെക്രട്ടറി രഞ്ജിത്ത് പിള്ള, ട്രഷറർ സുജാത നമ്പ്യാർ, കൺവീനർ മാലിനി നായർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഓണാഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു . ഓണാഘോഷപരിപാടിയിൽ പങ്കു ചേരാൻ എല്ലാവരെയും ക്ഷണിക്കുന്നുതായും ചെയർമാൻ മാധവൻ ബി. നായർ അറിയിച്ചു