- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തി വരുതിക്ക് നിർത്താമെന്ന് കരുതേണ്ട; രാഷ്ട്രീയ പിൻബലത്തിൽ അലോസരപ്പെടുത്താനും ആരും ശ്രമിക്കേണ്ട; ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി എൻഎസ്എസ് മുഖപത്രമായ സർവീസിന്റെ മുഖപ്രസംഗം; നായർ സർവീസ് സൊസൈറ്റിയെ ചൊടിപ്പിച്ചത് പെരുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ കുഴപ്പമുണ്ടാക്കാനുള്ള ബിഎംഎസിന്റെ ശ്രമം
കോട്ടയം: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. പെരുന്ന എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബിഎംഎസ് കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാടാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്. മുഖപത്രമായ സർവീസിലെ മുഖപ്രസംഗത്തിലാണ് രാഷ്ട്രീയ പിൻബലത്തിൽ എൻഎസ്എസിനെ അലോസരപ്പെടുത്താൻ ആരും ശ്രമിക്കേണ്ടെന്ന മുന്നറിയിപ്പ് നൽകിയത്. പെരുന്ന എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ കഴിഞ്ഞയിടെ ബിഎംഎസ് സംഘടനയിൽപ്പെട്ട ചിലർ പ്രശ്നം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് സർവീസിന്റെ മുഖപ്രസംഗം. ആശുപത്രിയിൽ പ്രശ്നം ഉണ്ടാക്കാനുള്ള ബിഎംഎസ് പ്രവർത്തകരുടെ ശ്രമത്തെ അതിജീവിക്കാൻ കഴിഞ്ഞത് എൻഎസ്എസ് നേതൃത്വത്തിന്റെ സമയോചിത നിലപാടാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ മിഷനിലെ ഹൗസ് കീപ്പിങ് ജോലികൾ എറണാകുളത്തെ വാൻഗാർഡ് എന്ന കമ്പനിക്ക് കരാർ നൽകിയിരുന്നു. ഈ കരാർ കാലാവധി കഴിഞ്ഞപ്പോൾ, വൃദ്ധി എന്ന മറ്റൊരു കമ്പനിക്ക് കരാർ നൽകി. എന്നാൽ കരാർ കാലാവധി കഴിഞ്ഞ വാൻ ഗാർഡിലെ ജീവനക്കാർ ബിഎംഎസിന്റെ പിൻബലത്തോടെ എത്തി ആശുപത്രി പ
കോട്ടയം: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. പെരുന്ന എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബിഎംഎസ് കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാടാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്. മുഖപത്രമായ സർവീസിലെ മുഖപ്രസംഗത്തിലാണ് രാഷ്ട്രീയ പിൻബലത്തിൽ എൻഎസ്എസിനെ അലോസരപ്പെടുത്താൻ ആരും ശ്രമിക്കേണ്ടെന്ന മുന്നറിയിപ്പ് നൽകിയത്.
പെരുന്ന എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ കഴിഞ്ഞയിടെ ബിഎംഎസ് സംഘടനയിൽപ്പെട്ട ചിലർ പ്രശ്നം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് സർവീസിന്റെ മുഖപ്രസംഗം. ആശുപത്രിയിൽ പ്രശ്നം ഉണ്ടാക്കാനുള്ള ബിഎംഎസ് പ്രവർത്തകരുടെ ശ്രമത്തെ അതിജീവിക്കാൻ കഴിഞ്ഞത് എൻഎസ്എസ് നേതൃത്വത്തിന്റെ സമയോചിത നിലപാടാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
മെഡിക്കൽ മിഷനിലെ ഹൗസ് കീപ്പിങ് ജോലികൾ എറണാകുളത്തെ വാൻഗാർഡ് എന്ന കമ്പനിക്ക് കരാർ നൽകിയിരുന്നു. ഈ കരാർ കാലാവധി കഴിഞ്ഞപ്പോൾ, വൃദ്ധി എന്ന മറ്റൊരു കമ്പനിക്ക് കരാർ നൽകി. എന്നാൽ കരാർ കാലാവധി കഴിഞ്ഞ വാൻ ഗാർഡിലെ ജീവനക്കാർ ബിഎംഎസിന്റെ പിൻബലത്തോടെ എത്തി ആശുപത്രി പ്രവർത്തനം നാലുമണിക്കൂറോളം തടസ്സപ്പെടുത്തി.
പെരുന്ന ആശുപത്രി പ്രശ്നം ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല. ഏത് വിധേനയും എൻഎസ്എസിനെ രാഷ്ട്രീയമായി കീഴ്പ്പെടുത്താനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളുടെ ഒരു വശം മാത്രമാണ് ആശുപത്രിയിലുണ്ടായ സംഭവം. കിട്ടുന്ന പഴുതുകളിലൂടെയും പഴുതുകൾ ഉണ്ടാക്കിയും അകീർത്തിപ്പെടുത്തി എൻഎസ്എസിനെ അലോസരപ്പെടുത്തുക എന്ന രാഷ്ട്രീയം ഇതിലുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി ഇക്കുട്ടർ എൻഎസ്എസിനോട് സ്വീകരിച്ചുവരുന്ന നയമാണിത്.
ഇത്തരം പ്രവർത്തനങ്ങൾ മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും പലതവണ ഉണ്ടായപ്പോഴും യുക്തിയും ബുദ്ധിയുമുപയോഗിച്ച് അവയെയൊക്കെ നേരിട്ട ചരിത്രമാണ് എൻഎസ്എസിനുള്ളതെന്നും മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു. എൻഎസ്എസിന് രാഷ്ട്രീയമില്ല; എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് സ്വീകരിച്ച് വരുന്നത്. രാഷ്ട്രീയ പാർട്ടികളുടെ എൻഎസ് എസിനോടുള്ള സമീപനം അനുസരിച്ചായിരിക്കും അവരോട് തിരിച്ചുള്ള സമീപനം.
എൻഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടാറില്ല. എൻഎസ്എസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കാറുമില്ല.ഇത്തരം ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തി തങ്ങളുടെ വരുതിക്ക് വരുത്താമെന്ന് ആരെങ്കിലുമോ, അവരുടെ രാഷ്ട്രീയ പ്രസ്ഥാനം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റിയിരിക്കുന്നു എന്ന് വ്യക്തമാക്കി കൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.