- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കാക്കാരെ കണ്ടെത്താനുള്ള സർക്കാർ സർവേ രീതി തെറ്റ്; വീടുകൾ സന്ദർശിക്കാതെ മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണത്തിൽ പിന്നാക്കക്കാരുടെ വ്യക്തമായ വിവരം കിട്ടില്ല; സർക്കാർ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി എൻഎസ്എസ്
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കും നിൽക്കുന്നവരെ കണ്ടെത്താൻ സാമ്പത്തിക സർവേയുമായി സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഈ സർവേ രീതിയെ വിമർശിച്ച് എൻഎസ്എസ് രംഗത്തുവന്നു. തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന അഞ്ചുവീതം കുടുംബങ്ങളിൽ നിന്ന് മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുക.
എന്നാൽ മുഴുവൻ മുന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെയും വീടുകൾ സന്ദർശിക്കാതെ നടത്തുന്ന ഇത്തരം സർവേയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വ്യക്തമായ വിവരം കിട്ടില്ലെന്നാണ് എൻഎസ്എസിന്റെ വിമർശം. സർവേ ആധികാരിക രേഖയായി മാറുന്നതാണ്. യോഗ്യരായവരെക്കൊണ്ട് സർവേ ആധികാരികമായി നടത്തണം. സർവേ പ്രഹസനം ആക്കരുതെന്നും ജി സുകുമാരൻ നായർ പറഞ്ഞു. കുടുംബശ്രീകൾ വഴി സർവേ നടത്താനാണ് തീരുമാനം.
സംസ്ഥാന കമ്മിഷന്റെ സാമൂഹിക സാമ്പത്തിക സർവേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭാ അനുമതി നൽകി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്താൻ 75 ലക്ഷം രൂപ അനുവദിച്ചു. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുകയാണ് ഇവരുടെ ദൗത്യം.
കേരള സംസ്ഥാന മുന്നോക്ക കമ്മിഷനാണ് സാമൂഹിക സാമ്പത്തിക, സമുദായിക സർവ്വേ നടപടികൾക്ക് രൂപം നൽകുന്നത്. സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചത്. കമ്മീഷന്റെ തുടർ പ്രവർത്തനത്തിനാവശ്യമായ സ്ഥിതി വിവര കണക്ക തയ്യാറാക്കുന്നതിനുള്ള സാമൂഹ്യ- സാമ്പത്തിക- സാമുദായിക സർവ്വേ നടത്ത അതിന് വേണ്ടിയുള്ള നടപടികൾക്ക് കമ്മീഷന്റെ യോഗം 2019ൽ അംഗീകാരം നൽകിയിരുന്നു
2019 ഫെബ്രുവരിയിൽ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ ഭാഗമായി തുടർ നടപടി, റിപ്പോർട്ടു സഹിതം റിപ്പോർട്ട് 2020 ഓഗസ്റ്റ് 24-ന് കേരള നിയമസഭ അംഗീകരിച്ചു. ഈ സാഹചര്യ ത്തിലാണ് സർക്കാർ സർവ്വേയ്ക്കുള്ള ഭരണാനുമതി നൽകിയത്. ധനകാര്യ വകുപ്പിൽ നിന്നും ആവശ്യമായ ഫണ്ടു ലഭ്യമാക്കുന്ന മുറയ്ക്ക് സർവ്വേ നടപടികൾക്ക് തുടക്കം കുറിക്കാനായിരുന്നു പരിപാടി.
മറുനാടന് മലയാളി ബ്യൂറോ