ടൊറന്റോ: എൻ എസ്സ് എസ്സ് കാനഡയുടെ 16 -മതു വിഷു ആഘോഷങ്ങൾ ഏപ്രിൽ 21 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഹെറാൾഡ് എം ബ്രൈറ്റ് വൈറ്റ് സക്കണ്ടറി സ്‌കൂൾ,ബ്രാംപ്ടണിൽ വച്ച് നടത്തപ്പെടുന്നു.മുൻകാലങ്ങളെ അപേക്ഷിച്ചു വളരെ വിപുലമായ രീതിയിൽ ഉള്ള ആഘോഷങ്ങൾക്കാണ് ഇത്തവണ വേദി ഒരുങ്ങിയിരിക്കുന്നത്.

വിഷുക്കണി,വിഷു പാട്ട്,വിഷു കൈനീട്ടം, എന്നതിന് പുറമെ വിവിധങ്ങളായ കലാ പരിപാടികളും,വിഭവ സമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിട്ടുണ്ട്.നൂറിൽ അധികം കുഞ്ഞുങ്ങൾ വിഷു കൈനീട്ടം വാങ്ങുന്ന എൻ എസ്സ് എസ്സ് വിഷു കാനഡയിലെ അത്യഅപൂർവ്വ കാഴ്ചകളിൽ ഒന്നാണ്.തായമ്പകയുടെ മേള കൊഴുപ്പ് വിഷു പരിപാടികൾക്ക് മിഴിവേകും.

കേരളത്തിന്റെ തനതു ചെണ്ടമേളത്തിനും പുറമെ ഭാരത നാട്യം, മോഹിനിയാട്ടം, തിരുവാതിര,കോമഡി സ്‌കിറ്റ്,ഗാനങ്ങൾ ,സിനിമാറ്റിക് ഡാൻസ്‌ബോ,ളിവുഡ് ഡാൻസ് ,ഉപകരണ സംഗീതം,എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പു നൽകും.500 -ലധികം പേർക്ക് സംബന്ധിക്കാവുന്ന ഓഡിറ്റോറിയത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്്.

കൂടുതൽ വിവരങ്ങൾക്ക്:E-Mail: nsscanada@hotmail.com or Web: www.nsscanada.org ,Tel: 416 8393773 എന്ന നമ്പറിലോ ബന്ധപ്പെടുക.