- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൺകുട്ടികളും പെൺകുട്ടികളും ക്യാമ്പസിൽ ഒരുമിച്ചിരുന്നാൽ അദ്ധ്യാപകരുടെ സദാചാര കണ്ണുപതിയും; കാമ്പസിൽ കൂട്ടം കൂടി നിൽക്കാനും അനുവദിക്കില്ല; ഭക്ഷണം പങ്കിട്ടു കഴിച്ച വിദ്യാർത്ഥികളോട് പെരുമാറിയത് പരുഷമായി: ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലെ നിശബ്ദ അടിയന്തരാവസ്ഥക്കെതിരെ എസ്എഫ്ഐ സമരം
ചങ്ങനാശ്ശേരി: സദാചാര പൊലീസിംഗിനും കാമ്പസുകളിലെ സ്വാതന്ത്ര്യമില്ലായ്മ്മക്കുമെതിരെ അതിശക്തമായ പ്രതിഷേധമാണ് അടുത്തകാലത്തായി കേരളത്തിലെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഉയർന്നുവന്നത്. നെഹ്രു കോളേജിൽ ജിഷ്ണു പ്രാണോയിയുടെ ദുരൂഹ മരണത്തോടെ ഈ പ്രതിഷേധം കേരളത്തിൽ അങ്ങോളമിങ്ങോളം ആളിക്കത്തി. കാമ്പുസുകളിലെ സ്വാതന്ത്ര്യമില്ലായ്മയും അദ്ധ്യാപകരുടെയും അനധ്യാപകരുടെയും ഭാഗത്തു നിന്നുമുണ്ടാകുന്ന സദാചാര പൊലീസിംഗിനും എതിരെയാണ് കടുത്ത അമർഷം അണപൊട്ടി ഒഴുകിയത്. വിദ്യാർത്ഥി സമരത്തിൽ പാഠം പഠിച്ച് സ്വാശ്രയ കോളേജുകൾ പോലും നയം മാറ്റി രംഗത്തിറങ്ങി. എന്നാൽ, എൻഎസ്എസ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി കോളേജിൽ നിശബ്ദ അടിയന്തരാവസ്ഥ തന്നെയാണ് നടക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. ഇതിനെതിരെ കോളേജിലെ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പരസ്യമായി സരമരംഗത്തിറങ്ങി. സമര വസന്തം എന്ന് പേരിട്ടു കൊണ്ടാണ് സദാചാര പൊലീസിംഗിനെതിരെ വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്. വിദ്യാർത്ഥികൾക്ക് സംഘടനാ സ്വാതന്ത്ര്യം പോലും ഇവിടെ നിഷേധിക്കപ്പെടുന
ചങ്ങനാശ്ശേരി: സദാചാര പൊലീസിംഗിനും കാമ്പസുകളിലെ സ്വാതന്ത്ര്യമില്ലായ്മ്മക്കുമെതിരെ അതിശക്തമായ പ്രതിഷേധമാണ് അടുത്തകാലത്തായി കേരളത്തിലെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഉയർന്നുവന്നത്. നെഹ്രു കോളേജിൽ ജിഷ്ണു പ്രാണോയിയുടെ ദുരൂഹ മരണത്തോടെ ഈ പ്രതിഷേധം കേരളത്തിൽ അങ്ങോളമിങ്ങോളം ആളിക്കത്തി. കാമ്പുസുകളിലെ സ്വാതന്ത്ര്യമില്ലായ്മയും അദ്ധ്യാപകരുടെയും അനധ്യാപകരുടെയും ഭാഗത്തു നിന്നുമുണ്ടാകുന്ന സദാചാര പൊലീസിംഗിനും എതിരെയാണ് കടുത്ത അമർഷം അണപൊട്ടി ഒഴുകിയത്. വിദ്യാർത്ഥി സമരത്തിൽ പാഠം പഠിച്ച് സ്വാശ്രയ കോളേജുകൾ പോലും നയം മാറ്റി രംഗത്തിറങ്ങി. എന്നാൽ, എൻഎസ്എസ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി കോളേജിൽ നിശബ്ദ അടിയന്തരാവസ്ഥ തന്നെയാണ് നടക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. ഇതിനെതിരെ കോളേജിലെ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പരസ്യമായി സരമരംഗത്തിറങ്ങി.
സമര വസന്തം എന്ന് പേരിട്ടു കൊണ്ടാണ് സദാചാര പൊലീസിംഗിനെതിരെ വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്. വിദ്യാർത്ഥികൾക്ക് സംഘടനാ സ്വാതന്ത്ര്യം പോലും ഇവിടെ നിഷേധിക്കപ്പെടുന്നു എന്നതാണ് ഉയർന്നിരിക്കുന്ന ആരോപണം. കാമ്പസിൽ സ്വാശ്രയ കോളേജുകളെ പോലും തോൽപ്പിക്കുന്ന വിധത്തിൽ സ്വാതന്ത്ര്യ നിഷേധമാണ് നടക്കുന്നതെന്നും വ്യക്തമാക്കുന്നു. അദ്ധ്യാപകർ പോലും സദാചാര പൊലീസിംഗിന് കൂട്ടു നിൽക്കുന്നു എന്നത് അടക്കമുള്ള ഗുരുതര ആരോപണമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.
ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾക്ക് കൂട്ടം കൂടി നിൽക്കുവാനോ, ക്യാമ്പസിന്റെ പൊതു ഇടങ്ങളിൽ ഇരിക്കുവാനോ, ക്ലാസുകൾ നേരത്തേ കഴിയുന്ന ഘട്ടങ്ങളിൽ നാലുമണിവരെ കോളേജിലായിരിക്കുവാനോ ഉള്ള സ്വാതന്ത്രം പോലും വിദ്യാർത്ഥികൾക്കില്ലെന്നാണ് സമരക്കാർ പരാതി പറയുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ പോലും സദാചാര പൊലീസ് കണ്ണുകൾ പതിയുമെന്നാണ് വിദ്യാർത്ഥികൾ പരാതിപ്പെടുന്നത്.
ഇത്തരത്തിൽ അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും ഭാഗത്തു നിന്നുമുള്ള സദാചാര പൊലീസിംഗും വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന പശ്ചാത്തലത്തിലാണ് സമരം. കഴിഞ്ഞ ദിവസം കാന്റീനിൽ ഭക്ഷണം പങ്കിട്ടുകഴിച്ച വിദ്യാർത്ഥികളോട് അനദ്ധ്യാപകർ മോശമായി പെരുമാറിയ സംഭവം അടക്കം സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. ആൺകുട്ടികളും - പെൺകുട്ടികളും ക്യാമ്പസിൽ ഒരുമിച്ച് ഇരിക്കുന്നതിനെ അപ്രാഖ്യപിത വിലക്ക് ഒരു ആധുനിക കാമ്പസിന് ചേർന്നതല്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾ മാനേജ്മെന്റിന്റെ അപ്രഖ്യപിത അടിയന്തിരാവസ്ഥയ്ക്കെതിരെ സമരവസന്തം ആരംഭിച്ചത്.
1942 ജൂലൈ 27നു ഹിറ്റ്ലറുടെ നേത്യത്വത്തിലുള്ള നാസി ഭരണ കൂടത്തിനെതിരെ മ്യൂണിക് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ലഘുകലേഖകൾ, ചുമർ ചിത്രങ്ങൾ കലാ സൃഷ്ടികൾ എന്നിവ ഉപയോഗിച്ച് നടത്തിയ സർഗ്ഗാത്മകസമരമായ വൈറ്റ് റോസ് റെവലൂഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എസ്.എഫ്.ഐ നേത്യത്വത്തിൽ സമരം സംഘടിപ്പിച്ചതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
ജർമനിയിലെ വൈറ്റ് റോസ് റെവലൂഷനു സമാനമായി ബോർഡുകളും ചിത്രങ്ങളും ലഘുലേഖകളും. വാൾ മാഗസിൻ, തെരുവുനാടകങ്ങളും തുടങ്ങി സർഗ്ഗാത്മക സമര പരിപാടികളാണ് എസ്.എഫ്.ഐ സംഘടിപ്പിച്ചത്. നൂറ് കണക്കിന് വിദ്യാർത്ഥികൾ എസ്എഫ്‌ഐയുടെ സമരത്തിൽ പങ്കാളികളായി. പ്ലാക്കാർഡുകളും ബാനറുകളുമേന്തിയാണ് വിദ്യാർത്ഥികൾ അണി നിരന്നത്. മാനേജ്മെന്റ് ഭീഷണികളെ അതിജീവിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ സമരത്തിൽ പങ്കെടുത്തത്. സമരപരിപാടി എസ്.എഫ്.ഐ ചങ്ങനാശേരി ഏരീയ സെക്രട്ടറി ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
എല്ലാ മാസവും അറ്റൻഡൻസ് ലിസ്റ്റ് പ്രസിദ്ധീകരക്കുക, ലേറ്റ് അറ്റൻഡൻസ് സമ്പ്രദായം സ്വീകരിക്കുക ലൈബ്രറിയിലെ റഫറൻസ് റൂമിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുക, കോളേജിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ഊർജിതമാക്കുക, വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കുക, യൂണിഫോമിന്റെ പേരിലുള്ള അച്ചടക്ക നടപടികൾ അവസാനിപ്പിക്കുക, പി.ജി. വിദ്യാർത്ഥികൾക്ക് നെറ്റ് പരിശീലനത്തിലുള്ള സൗകര്യം ഏർപ്പെടുത്തുക, കോളേജിലെ സ്റ്റോറിന്റെ പ്രവർത്തനം പുനരാരംഭിക്കുക, പെൺകുട്ടികൾക്കായി സാനിറ്ററി നാപ്കിൻ-വെന്റിങ് മെഷീൻ സ്ഥാപിക്കുക. ആന്റി- റാഗിങ് സെൽ പ്രവർത്തനം സജീവമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി എസ്.എഫ്.ഐ മുന്നോട്ടുവെച്ചു.