ൻ.എസ്.എസ്.കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തുന്നു. ഒക്ടോബർ 19 വെള്ളിയാഴ്ച രാവിലെ 5 മണിമുതൽ ആരംഭിക്കുന്ന ചടങ്ങ് മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽ നടക്കും.

ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തി അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുക്കുന്നത് കുവൈറ്റിലെ പ്രശസ്ത ഡോക്ടർ സരിതയാണ്.പാഠപുസ്തകങ്ങൾ, സംഗീത ഉപകരണങ്ങൾ മുതലായവ പൂജവയ്ക്കാൻ ആഗ്രഹിക്കുന്നവർ തലേദിവസം (18-10-2018) വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സംഗീത ഹാളിൽ എത്തിക്കേണ്ടതാണ്.

ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുവാൻ താൽപര്യമുള്ള രക്ഷിതാക്കൾ www.nsskuwait എന്ന വെബ്‌സൈറ്റ് വഴിയോ താഴെപ്പറഞ്ഞിരിക്കുന്ന ഏരിയാ കോർഡിനേറ്ററന്മാരുടെ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

Abbasiya/ Jahara/ Hassawi-65821942, Mangaf - 98853593, Fahaheel/Mina Abdullah - 66631175, Abuhalifa/ Mahboulla - 69014988, Farwaniya/Khaitan - 65024472, Riggae - 66042210, Salmiya-65595457, Sharq - 99775167