കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ മുപ്പത്തിഅഞ്ച് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എൻ ജയശങ്കറിനും കുടുംബത്തിനും എൻ.എസ്.എസ്. കുവൈറ്റ് യാത്രയയപ്പ് നൽകി. ആദ്യകാല പ്രവർത്തകനും പ്രസിഡന്റായും ഭാരവാഹിത്വ ചുമതലകളും വഹിച്ചിട്ടുള്ള അദ്ദേഹത്തിന് പ്രസിഡന്റ് പ്രസാദ് പത്മനാഭൻ, ജനറൽ സെക്രട്ടറി സജിത്ത് സി നായർ, ട്രഷറർ ഹരികുമാർ എന്നിവർ ചേർന്ന് സ്‌നേഹോപഹാരം നൽകി.

അഡൈ്വസറി ബോർഡ് അംഗങ്ങളായ വിജയകുമാർ, ശശികുമാർ, വൈസ് പ്രസിഡന്റ് ജയകുമാർ, ചാരിറ്റി കോർഡിനേറ്റർ രാധാകൃഷ്ണൻ, മധുവെട്ടിയാർ, വനിത കൺവീനർ ദീപ്തി, ഭാരവാഹികളായ ദീപ, രേഷ്മ സാബു പിള്ള, ശാന്തി അനിൽകുമാർ തുടങ്ങിയവർ യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചു.