കുവൈറ്റ് സിറ്റി: നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യത്വത്തെ മാനിച്ചിരുന്ന മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് മധു വെട്ടിയാർ അധ്യക്ഷനായി.

സ്വാമിവിവേകാനന്ദനും ചട്ടമ്പിസ്വാമികളും തമ്മിലുള്ള കൂടിക്കാഴ്ചയും, തുടർന്ന് നടന്ന സത്സംഗ സംവാദത്തിൽ ചിന്മുദ്രഅദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഉപകരിക്കും എന്ന വിഷയത്തിൽ പ്രമാണസഹിതം വിവേകാനന്ദസ്വാമികൾക്ക് വിവരിച്ചുക്കൊടുത്തതും മുഖ്യപ്രഭാഷണത്തിൽ മുൻ ജനറൽ സെക്രട്ടറി വിജയകുമാർ വിശദമാക്കി.

വസുധൈവ കുടുംബകം എന്നതായിരുന്നു സ്വാമികളുടെ കാഴ്ചപ്പാടെന്ന് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ മനോജ്മാവേലിക്കര പ്രസംഗത്തിൽ പറഞ്ഞു. പുഷ്പാർച്ചന, നാമജപം എന്നിവ നടന്നു.

രാജേന്ദ്രൻപിള്ള, കെ.പി. വിജയകുമാർ, സന്തോഷ് കുട്ടത്ത്, വിജയൻപിള്ള, ദിനചന്ദ്രൻ, കീർത്തിസുമേഷ് എന്നിവർ പ്രഭാഷണം നടത്തി. പ്രോഗ്രാം ജോയിന്റ് കൺവീനർ അനൂപ് സോമൻ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ശ്രീകുമാർ നന്ദി അറിയിച്ചു.