കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റി വനിതാ സമാജം കുവൈറ്റിലെ പ്രവാസി വനിതകൾക്കായി കാൻസർ ബോധവല്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കുവൈറ്റ് കാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ: സുസോവന സുജിത് നായരാണ് ബോധവല്ക്കരണ ക്ലാസ്സുകൾ എടുത്തത്.

അബ്ബാസ്സിയ യുണൈറ്റഡ് സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രസിഡന്റ് മധുവെട്ടിയാർ , ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ, വനിതാ സമാജം കൺവീനർ ദീപ പിള്ള തുടങ്ങിയവർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ വെൽഫെയർ കോ ഓർഡിനേറ്റർ സജികുമാർ, ജനറൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ഹരി വി പിള്ള തുടങ്ങിയവർ കാൻസർ ബോധവല്ക്കരണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് സെമിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി പറയുകയും കാൻസർ കണ്ടു പിടിക്കുന്നതിനുള്ള മെഡിക്കൽ ടെസ്റ്റ്കളെപ്പറ്റി വിശദീകരിച്ചു.

ഭയംമൂലം മാറിനില്ക്കാതെ കാൻസർ ഒരുസാധാരണ രോഗമായി കണക്കാക്കി തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുന്നതാണ് പ്രധാന കാര്യമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.

എൻ എസ്സ് എസ്സ് അബ്ബാസിയ വനിതാ കോഓർഡിനേറ്റർ ദീപദീപ്തി, അഡൈ്വസറി മെംബർ ചന്ദ്രികാ പ്രസാദ്, ജോയിന്റ് കൺവീനർ കീർത്തി സുമേഷ്, വനിതാസമാജം പ്രോഗ്രാം കൺവീനർ സ്മിത സജി, ജോയിന്റ് പ്രോഗ്രാം കൺവീനർ അനിത സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു. ട്രഷറർ ശ്രീകുമാർ പിള്ള നന്ദി അറിയിച്ചു.

അബ്ബാസ്സിയ ഏരിയ കോഡിനേറ്റേഴ്സ് ഹരികുമാർ കാരയ്ക്കാട്, വിനോദ് പിള്ള എന്നിവർ ചടങ്ങിന് നേതൃത്വം നല്കി.