- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.എസ്.എസ്.കുവൈറ്റ് മന്നം ജയന്തി 2017 ആഘോഷിച്ചു; വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയായി
കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ്, മന്നം ജയന്തി 2017 ആഘോഷിച്ചു. അബ്ബാസിയ ഇന്റർഗ്രേറ്റഡ് സ്‌കൂളിൽ വൈകുന്നേരം 4.30 ന് നടന്ന പരിപാടിയിൽ സുപ്രസിദ്ധ കവിയും സിനിമാ ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയായിരുന്നു. കുവൈറ്റ് ഇന്ത്യൻ എംബസി അംബാസിഡർ സുനിൽജെയിൻ, ചലച്ചിത്രനടി ഊർമ്മിള ഉണ്ണി, വേൾഡ് ബോക്സിങ് ഫെഡറേഷൻ ചെയർമാൻ അബ്ബാസ് സദെയ്ഗി, രക്ഷാധികാരി സുനിൽ മേനോൻ, മധു വെട്ടിയാർ, പ്രസാദ് പത്മനാഭൻ എന്നിവർ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കമിട്ടു. വൈസ് പ്രസിഡന്റ് മധു വെട്ടിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ, രക്ഷാധികാരി സുനിൽമേനോൻ, വനിതാസമാജം കൺവീനർ ദീപ പിള്ള, ട്രഷറർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗ്രീൻ സ്പ്രിങ് ഡെപ്യൂട്ടി മാനേജർ ഹർസിമ്രാൻ സിങ്, മെട്രോ മെഡിക്കൽസ് ചെയർമാൻ തുടങ്ങി കുവൈറ്റിലെ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ഗർഷോം അവാർഡ് ജേതാവ് മനോജ് മാവേലിക്കരയെ ശരത് ചന്ദ്രവർമ്മ പൊന്നാടയണിച്ച് ആദരിച്ചു. 10-12 ക്ലാസുകളിലെ സിബിഎസ്സി പരീ
കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ്, മന്നം ജയന്തി 2017 ആഘോഷിച്ചു. അബ്ബാസിയ ഇന്റർഗ്രേറ്റഡ് സ്‌കൂളിൽ വൈകുന്നേരം 4.30 ന് നടന്ന പരിപാടിയിൽ സുപ്രസിദ്ധ കവിയും സിനിമാ ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയായിരുന്നു.
കുവൈറ്റ് ഇന്ത്യൻ എംബസി അംബാസിഡർ സുനിൽജെയിൻ, ചലച്ചിത്രനടി ഊർമ്മിള ഉണ്ണി, വേൾഡ് ബോക്സിങ് ഫെഡറേഷൻ ചെയർമാൻ അബ്ബാസ് സദെയ്ഗി, രക്ഷാധികാരി സുനിൽ മേനോൻ, മധു വെട്ടിയാർ, പ്രസാദ് പത്മനാഭൻ എന്നിവർ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കമിട്ടു.
വൈസ് പ്രസിഡന്റ് മധു വെട്ടിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ, രക്ഷാധികാരി സുനിൽമേനോൻ, വനിതാസമാജം കൺവീനർ ദീപ പിള്ള, ട്രഷറർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗ്രീൻ സ്പ്രിങ് ഡെപ്യൂട്ടി മാനേജർ ഹർസിമ്രാൻ സിങ്, മെട്രോ മെഡിക്കൽസ് ചെയർമാൻ തുടങ്ങി കുവൈറ്റിലെ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
ഗർഷോം അവാർഡ് ജേതാവ് മനോജ് മാവേലിക്കരയെ ശരത് ചന്ദ്രവർമ്മ പൊന്നാടയണിച്ച് ആദരിച്ചു. 10-12 ക്ലാസുകളിലെ സിബിഎസ്സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാലസമാജത്തിലെ കുട്ടികൾക്ക് എൻ.എസ്.എസ്. കുവൈറ്റിനുവേണ്ടി വയലാർ ശരത്ചന്ദ്ര വർമ്മ മന്നം അക്കാദമിക് അവാർഡ് നൽകി അനുമോദിച്ചു.
തുടർന്ന് കേരളത്തിൽ നിന്നെത്തിയ നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ ഭരതനാട്യം പ്രേക്ഷകർക്ക് ആസ്വാദ്യകരമായി. രാകേഷ് ബ്രഹ്മാനന്ദൻ, അഖില ആനന്ദ്, കീബോർഡിസ്റ്റ് സുശാന്ത് എന്നിവരുടെ ലൈവ് മ്യൂസിക്കൽ ഷോയും വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച മെലഡിയും നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ ആസ്വദിച്ചത്. പഴയ ഗായകരുടേയും ഗായികമാരുടെയും ശബ്ദത്തിൽ പാടുകയും നാടൻ പാട്ട്, കോമഡി സ്‌കിറ്റ് എന്നിവയുമായി എത്തിയ ഷെയ്ജോ അടിമാലി നിറഞ്ഞ സദസ്സിന് വേറിട്ട അനുഭവമായി. കുവൈറ്റ് ഓയിൽ മിനിസ്റ്ററുടെ ഭാര്യ ഫാദി അൽ മർസൂക്ക് പരിപാടിയിൽ വിശിഷ്ടാതിഥി ആയിരുന്നു. ജനറൽ പ്രോഗ്രാം കൺവീനർ ഹരി വി പിള്ള കലാപരിപാടികൾക്ക് നേതൃത്വം നൽകി.