നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് ഈവർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് 'പൊന്നോണം 2017' ഫ്ളയർ പ്രകാശനം ചെയ്തു.

എൻ.എസ്.എസ്. ഉപദേശക സമിതി അംഗം രാജേന്ദ്രപിള്ളയുടെ സാന്നിദ്ധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ മധു വെട്ടിയാർ, ജനറൽ പ്രോഗ്രാം കൺവീനർ ജയകുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. മംഗഫിൽ ചേർന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങിലാണ് ഫ്ളയർ പ്രകാശനം ചെയ്തത്.