കുവൈറ്റ് സിറ്റി : നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ ഈ വർഷത്തെഓണാഘോഷ പരിപാടികൾ 'പൊന്നോണം 2017 ' ഒക്ടോബർ 13ന് നടക്കും. രാവിലെ പത്ത്മണിക്ക് അത്തപ്പൂവിടലോടെ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഓണാഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും.

തുടർന്ന് വിവിധയിനം നാടൻകലാരൂപങ്ങൾ, ശാസ്ത്രീയ നൃത്താവിഷ്‌കാരങ്ങൾ, വഞ്ചിപ്പാട്ട്, തൃത്തായമ്പക,പുലികളി, തിരുവാതിര, ഓട്ടൻ തുള്ളൽ ഇവ അരങ്ങേറും. കലാപരിപാടികൾ ഇന്ത്യൻഅംബാസിഡർ ഉത്ഘാടനം ചെയ്യും. വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാ വർഷത്തേയും പോലെഈ വർഷത്തെയും പ്രത്യേകതയാണ്.

കുവൈറ്റിലെ എട്ട് കരയോഗങ്ങളിലെ വനിതാസമാജത്തിന്റെയും ബാലസമാജത്തിന്റെയുംപൂർണ്ണ സഹകരണത്തോടെ പ്രോഗ്രാമുകളുടെ പ്രാക്ടീസ് നടന്നു വരുന്നതായി ജനറൽപ്രോഗ്രാം കൺവീനർ ജയകുമാർ ജഹ്റ അറിയിച്ചു. ഈ വർഷത്തെ പൊന്നോണം 2017റാഫിൾ, ഫുഡ് കൂപ്പണുകൾ അതത് കരയോഗം ഏരിയാ കോ ഡിനേറ്റേഴ്‌സുമായിബന്ധപ്പെട്ട് എത്രയും പെട്ടെന്ന് കരസ്ഥമാക്കി പരിപാടി വൻ വിജയമാക്കണമെന്ന്ജനറൽ സെക്രട്ടറി ഗുണപ്രസാദ് നായർ അഭിപ്രായപ്പെട്ടു.