- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടൻ കലാരൂപങ്ങളും, പുലികളിയും, ചവിട്ടു നാടകവും അരങ്ങിലെത്തി; എൻ.എസ്.എസ് കുവൈറ്റ് 'പൊന്നോണം 2017' ആഘോഷിച്ചു
കുവൈറ്റ് സിറ്റി : നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷപ്പരിപാടികൾ 'പൊന്നോണം 2017 ' ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസ്സിയ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. രാവിലെ പത്ത് മണിക്ക് അത്തപ്പൂവിടലോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധയിനം നാടൻ കലാരൂപങ്ങൾ, ശാസ്ത്രീയ നൃത്താവിഷ്‌കാരങ്ങൾ, വഞ്ചിപ്പാട്ട്, തൃത്തായമ്പക, പുലികളി, തിരുവാതിര, ചവിട്ടു നാടകം ഇവ അരങ്ങേറി. സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി.പി നാരായണൻ നായർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും നാവിന് രുചിയുടെ നവ്യാനുഭവമാകുകയും ചെയ്തു.കുവൈറ്റിലെ എട്ട് കരയോഗങ്ങളിലെ വനിതാസമാജത്തിന്റെയും ബാലസമാജത്തിന്റെയും പൂർണ്ണ സഹകരണത്തോടെ പ്രോഗ്രാമുകൾ എന്നത്തെയും പോലെ നല്ല നിലവാരം പുലർത്തിയതായി ജനറൽ പ്രോ ഗ്രാം കൺവീനർ ജയകുമാർ ജഹ്‌റ അറിയിച്ചു. എൻ എസ് എസ് പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഗുണപ്രസാദ് ജി നായർ സ്വാഗതം ആശം
കുവൈറ്റ് സിറ്റി : നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷപ്പരിപാടികൾ 'പൊന്നോണം 2017 ' ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസ്സിയ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.
രാവിലെ പത്ത് മണിക്ക് അത്തപ്പൂവിടലോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധയിനം നാടൻ കലാരൂപങ്ങൾ, ശാസ്ത്രീയ നൃത്താവിഷ്‌കാരങ്ങൾ, വഞ്ചിപ്പാട്ട്, തൃത്തായമ്പക, പുലികളി, തിരുവാതിര, ചവിട്ടു നാടകം ഇവ അരങ്ങേറി. സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി.പി നാരായണൻ നായർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.
വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും നാവിന് രുചിയുടെ നവ്യാനുഭവമാകുകയും ചെയ്തു.കുവൈറ്റിലെ എട്ട് കരയോഗങ്ങളിലെ വനിതാസമാജത്തിന്റെയും ബാലസമാജത്തിന്റെയും പൂർണ്ണ സഹകരണത്തോടെ പ്രോഗ്രാമുകൾ എന്നത്തെയും പോലെ നല്ല നിലവാരം പുലർത്തിയതായി ജനറൽ പ്രോ ഗ്രാം കൺവീനർ ജയകുമാർ ജഹ്‌റ അറിയിച്ചു.
എൻ എസ് എസ് പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഗുണപ്രസാദ് ജി നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് വനിതാസമാജം കൺവീനർ അനിതാ സന്തോഷ്, ഡോക്ടർ പി. എൻ. എസ് മേനോൻ, അജിത്ത് നോർക്ക, വർഗീസ് പുതുക്കുളങ്ങര, മൂസക്കോയ എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രഷറർ മധു വെട്ടിയാർ നന്ദി പ്രകാശനം ചെയ്തു.