നായർ സർവീസ് സൊസൈറ്റി കുവൈറ്റ് വനിതാ സമാജം കുട്ടികളുടെ സർഗ്ഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി 'ചലനം 2017 ' എന്ന പേരിൽ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രഥമ സംരഭമായ ചലനം വനിതാ സമാജം കൺവീനർ അനിതാ സന്തോഷ് , ജോയിന്റ് കൺവീനർ ദീപ്തി പ്രശാന്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

എൻ എസ് എസ് പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ അബ്ബാസിയ ഏരിയ കോഡിനേറ്റർ ദീപ പ്രവീൺ സ്വഗത പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി പ്രസാദ്, ജോയിന്റ് പ്രോഗ്രാം കൺവീനർ ഹരി പിള്ള, ട്രഷറർ മധു വെട്ടിയാർ, ജോയിന്റ് സെക്രട്ടറി ശശികുമാർ ഗിരിമന്ദിരം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ ലളിതഗാനം, നാടോടി നൃത്തം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടന്നു.

കുരുന്നുകളുടെ നാടോടി നൃത്ത മത്സരം നിറഞ്ഞ സദസ്സിന് വേറിട്ട അനുഭവം നല്കി. മംഗാഫ് ഏരിയ വനിതാ കോഡിനേറ്റർ മഞ്ജു റെജി, ഫഹാഹീൽ ഏരിയ വനിതാ കോഡിനേറ്റർ ശാന്തി അനിൽ , സാൽമിയ ഏരിയ വനിതാ കോഡിനേറ്റർ ശ്രീപ്രിയ ഗിരീഷ്, അബു ഹലീഫ ഏരിയ വനിതാ കോഡിനേറ്റർ ചിത്രാ ശ്രീനി , ഫർവാനിയ ഏരിയ വനിതാ കോഡിനേറ്റർ ധന്യാ അനിൽ, റിസപ്ഷൻ കമ്മറ്റി കോഡിനേറ്റർമാരായ രാധിക സജു, ശ്രീലക്ഷ്മി മധു, ഷീജാ സുരേഷ് , കോഡിനേഷൻ കമ്മറ്റിക്കാരായ സ്മിത സജി, നിധി സുനീഷ്, ദീപ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്.

ലളിതഗാന മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ നേഹ വേണു കുമാർ , അഞ്ജന രവി പ്രസാദ്, നന്ദന ആർ നായർ എന്നിവർ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ രണ്ട് വിഭാഗങ്ങളിൽ അർജുൻ രാജേഷ്, അഞ്ജന രവി പ്രസാദ് എന്നിവർ ഒന്നാം സ്ഥാനവും, പെൻസിൽ ഡ്രോയിംഗിൽ മൂന്നു വിഭാഗങ്ങളിൽ ഹരിശങ്കർ സജിത്ത് ,വിനായക് പി നായർ, ഗോപിക മുരളി എന്നിവർക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജനുവരി 26 ന് നടക്കാൻ പോകുന്ന മന്നം ജയന്തി ആഘോഷ വേളയിൽ നല്കും.