- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് 141 -ാം മത് മന്നം ജയന്തി ആഘോഷിച്ചു
കുവൈറ്റ് : നായർ സർവ്വീസ് സൊസൈറ്റികുവൈറ്റ് 141-ാം മന്നം ജയന്തിആഘോഷിച്ചു. നോട്ടിങ്ങ്ഹാം ബ്രിട്ടീഷ് സ്‌കൂൾ, ജിലീബിൽ വച്ച് വിവിധപരിപാടികളോടെ കുവൈറ്റിലെ എട്ടു കരയോഗങ്ങൾ ചേർന്ന് സമുചിതമായി ആഘോഷിച്ചു. വൈകുന്നേരം 5.30 ന് ആചാര്യാനുസ്മരണവും, റിപ്പബ്ളിക്ക് ദിന ആശംസകളോടും,ഭാരതത്തിനു വേണ്ടി ജീവൻ ത്യജിച്ച ജവാന്മാരുടെയും, പുണ്യാത്മാക്കളെയും, ഓഖിദുരന്തബാധിതരുടെ ഓർമ്മയ്ക്കും മുമ്പിൽ പ്രണാമം അർപ്പിച്ച് കൊണ്ട്തുടങ്ങിയ യോഗത്തിന്റെ ഉത്ഘാടനം മുഖ്യാതിഥി പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാനഅവാർഡ് ജേതാവുമായ ഒ. എസ് ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. തദവസരത്തിൽ കുവൈറ്റ് ഫർവാനിയ പൊലീസ് ചീഫ് അബു ബദർ ഹാദിസന്നിഹിതനായിരുന്നു. പ്രസിഡന്റ് കെ പി വിജയകുമാർ അദ്ധ്യക്ഷനായിരുന്നചടങ്ങിൽ ജനറൽ സെക്രട്ടറി ഗുണപ്രസാദ് ജി നായർ സ്വാഗത പ്രസംഗവും , വനിതാസമാജം ജോയിന്റ് കൺവീനർ ദീപ്തി പ്രശാന്ത് ആശംസാ പ്രസംഗവും നടത്തി.സ്വാർത്ഥ താല്പര്യങ്ങൾ കൈവെടിഞ്ഞ് ചിന്താശേഷിയും, ആദ്ധ്യാത്മികതയും,ഇഛാശക്തിയും, ക്രിയാത്മകതയും, മനുഷ്യസ്നേഹവുമുള്ള ഒര
കുവൈറ്റ് : നായർ സർവ്വീസ് സൊസൈറ്റികുവൈറ്റ് 141-ാം മന്നം ജയന്തിആഘോഷിച്ചു. നോട്ടിങ്ങ്ഹാം ബ്രിട്ടീഷ് സ്‌കൂൾ, ജിലീബിൽ വച്ച് വിവിധപരിപാടികളോടെ കുവൈറ്റിലെ എട്ടു കരയോഗങ്ങൾ ചേർന്ന് സമുചിതമായി ആഘോഷിച്ചു.
വൈകുന്നേരം 5.30 ന് ആചാര്യാനുസ്മരണവും, റിപ്പബ്ളിക്ക് ദിന ആശംസകളോടും,ഭാരതത്തിനു വേണ്ടി ജീവൻ ത്യജിച്ച ജവാന്മാരുടെയും, പുണ്യാത്മാക്കളെയും, ഓഖിദുരന്തബാധിതരുടെ ഓർമ്മയ്ക്കും മുമ്പിൽ പ്രണാമം അർപ്പിച്ച് കൊണ്ട്തുടങ്ങിയ യോഗത്തിന്റെ ഉത്ഘാടനം മുഖ്യാതിഥി പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാനഅവാർഡ് ജേതാവുമായ ഒ. എസ് ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
തദവസരത്തിൽ കുവൈറ്റ് ഫർവാനിയ പൊലീസ് ചീഫ് അബു ബദർ ഹാദി
സന്നിഹിതനായിരുന്നു. പ്രസിഡന്റ് കെ പി വിജയകുമാർ അദ്ധ്യക്ഷനായിരുന്ന
ചടങ്ങിൽ ജനറൽ സെക്രട്ടറി ഗുണപ്രസാദ് ജി നായർ സ്വാഗത പ്രസംഗവും , വനിതാസമാജം ജോയിന്റ് കൺവീനർ ദീപ്തി പ്രശാന്ത് ആശംസാ പ്രസംഗവും നടത്തി.സ്വാർത്ഥ താല്പര്യങ്ങൾ കൈവെടിഞ്ഞ് ചിന്താശേഷിയും, ആദ്ധ്യാത്മികതയും,ഇഛാശക്തിയും, ക്രിയാത്മകതയും, മനുഷ്യസ്നേഹവുമുള്ള ഒരു തലമുറയെവളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ഘാടന പ്രസംഗത്തിൽ ഒ. എസ്ഉണ്ണികൃഷ്ണൻ സൂചിപ്പിച്ചു.
തുടർന്ന് പ്രശസ്ത നർത്തകിയും സിനിമാ- സീരിയൽ താരവുമായ താരാ കല്യാണുംമകൾ സൗഭാഗ്യ വെങ്കിടേഷും ചേർന്ന് അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത- നൃത്യങ്ങൾ നിറഞ്ഞ സദസ്സ് കരഘോഷങ്ങളോടെ ആസ്വദിച്ചു. പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ പന്തളം ബാലന്റെയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ലക്ഷ്മി ജയന്റെയുംഗാനമേള ശ്രോതാക്കൾക്ക് വേറിട്ട അനുഭവമായി. ബാലസമാജത്തിലെ കുട്ടികളുടെഗ്രൂപ്പ് ഡാൻസ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ജനറൽ പ്രോഗ്രാംകൺവീനർ ജയകുമാറിന്റെയും ജോയിന്റ് പ്രോഗ്രാം കൺവീനർ ഹരിവി. പിള്ളയുടെയും നേതൃത്വത്തിൽ ആണ് പ്രോഗ്രാം നടന്നത്. പരിപാടിയിൽസഹകരിച്ച എല്ലാ കമ്മറ്റി മെബേഴ്സിനും എക്സിക്യുട്ടീവ് പ്രതിനിധിസഭാമെംബേഴ്സിനും വനിതാ സമാജം കൺവീനർ അനിതാ സന്തോഷിനും , വനിതാ - ബാലസമാജത്തിനും നിറഞ്ഞ സദസ്സിനും ട്രഷറർ മധു വെട്ടിയാർ നന്ദിപ്രകാശിപ്പിച്ചു.
പത്തിലും, പ്ളസ് ടു വി നും മികച്ച മാർക്ക് കരസ്ഥമാക്കിവിജയിച്ച കുട്ടികൾക്കുള്ള മന്നം പുരസ്‌കാരവും ഗോൾഡ് മെഡലും, ചലനം - 2018മത്സര വിജയികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടന്നു. സുവനീർ പ്രകാശനംസുവനീർ എഡിറ്റർ സുജിത്ത് സുരേശൻ , കോഡിനേറ്റർ വേണുഗോപാൽ എന്നിവരുടെസാന്നിദ്ധ്യത്തിൽ ഗ്രീൻ സ്പിറിങ് ചെയർമാൻ ഹർസിമ്രാൻ സിങ്ങ് ഒ എസ്ഉണ്ണിക്കൃഷ്ണന് നല്കി നിർവ്വഹിച്ചു.