കുവൈറ്റ് സിറ്റി: നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവും കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷനും ഇന്ത്യൻ ഡെന്റൽ അസോസിയേഷനും സംയുക്തമായാണ് വൈദ്യ പരിശോധന നടത്തിയത്.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഐ.ഡി.എഫ് സെക്രട്ടറി ഡോ.സെയ്ദ് റഹ്മാൻ നിർവ്വഹിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഡയറക്ടർ ഡോ. പ്രതാപ് ഉണ്ണിത്താൻ, എൻ.എസ്.എസ്. വൈസ് പ്രസഡന്റ് മധു വെട്ടിയാർ, വനിതാസമാജം കൺവീനർ ദീപ പിള്ള, എൻ.എസ്.എസ്. രക്ഷാധികാരി സുനിൽമേനോൻ, ചാരിറ്റി കോർഡിനേറ്റർ സജികുമാർ, ജോ.ചാരിറ്റി കോർഡിനേറ്റർ മാധവ്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിന്റെ പ്രധാന സ്പോൺസർ ലുലു എക്സ്ചേഞ്ച് ഏരിയാ മാനേജർ ഷഫാസ് അഹമ്മദ് ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ്. മെഡിക്കൽ ക്യാമ്പ് കമ്മിറ്റി കൺവീനർ അനീഷ് പി നായർ, ബൈജു പിള്ള, വിജയകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

എൻ.എസ്.എസ്. കുവൈറ്റ് 2017 കലണ്ടർ പ്രകാശനം പ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ. സരിതയിൽ നിന്നും ഷിഫ അൽജസീറ മെഡിക്കൽ സെന്റർ ജനറൽ മാനേജർ റിസ്വാൻ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത ഡോക്ടേഴ്സിനും നഴ്സുമാർക്കും ചടങ്ങിൽ മെമന്റോ കൈമാറി. ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ സ്വാഗതവും ട്രഷറർ ശ്രീകുമാർ നന്ദിയും അറിയിച്ചു.