കുവൈറ്റ് സിറ്റി: നായർ സർവീസ് സൊസൈറ്റി വനിതാസമാജം 2017-2018 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അനിത സന്തോഷ് കൺവീനറായും ദീപ്തി പ്രശാന്ത് ജോയിന്റ് കൺവീനറായും തെരഞ്ഞെടുത്തു. 

ദീപ പ്രവീൺ (അബ്ബാസിയ), ധന്യ ലക്ഷ്മി (ഫർവാനിയ), ശ്രീപ്രിയ ഗിരീഷ് (സാൽമിയ), ചിത്രവിജയൻ (അബുഖലീഫ), മഞ്ജു രജികുമാർ (മങ്കഫ്), ശാന്തി അനിൽകുമാർ (ഫാഹാഹീൽ) എന്നിവരാണ് വിവിധ ഏരിയ ഭാരവാഹികൾ. രാധിക സജു, സുനന്ദ നിഷാന്ദ്, ശ്രീലക്ഷ്മി മധു, ശ്രീജ സുരേഷ് എന്നിവർ ജോയിന്റ് ഏരിയ കോർഡിനേറ്റർമാർ ആണ്. എൻ.എസ്.എസ്. കുവൈറ്റ് പ്രസിഡന്റ് കെ.പി. വിജയകുമാറിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ മധു വെട്ടിയാർ തുടങ്ങിയവർ നേതൃത്വം നൽകി.