യർലന്റിലെ കാർ ഉടമകൾക്ക് ഇരുട്ടടിയായി ഇൻഷ്വറൻസ് കമ്പനികൾ പ്രീമിയം നിരക്ക് കുത്തനെ ഉയർത്തുന്നു. നിരക്ക് ഉയരുന്നതോടെ കാർ ഉടമകൾ വാർഷം 350 യൂറോ വരെ അധികമായി അടക്കേണ്ടി വരാമെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീമിയം നിരക്കിൽ 700 യൂറോവരെ ആകാമെന്നാണ് വിലയിരുത്തൽ. എന്തായാലും നിരക്കിൽ ഉണ്ടായ കനത്ത വർദ്ധനവ് കാർ ഉടമകളെ പ്രതിസന്ധിയിലാക്കും.

പുതിയ നിയമപരിഷ്‌കാരം അനുസരിച്ച് ഇൻഷ്വറൻസ് കമ്പനികൾ ഉപഭോക്താക്കൾ ഇപ്പോഴുള്ള 65 ശതമാനം പരിരക്ഷ 100ശതമാനത്തിലേക്കാണ് ഭേദഗതി വരുത്തുന്നത്. രാജ്യത്തെ റോഡുകലിൽ രണ്ട് മില്യണിലധികംവാഹാനങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ, നിരക്ക് വർദ്ധനവിലൂടെ ഒരു തുക കണ്ടെത്താനാകുമെന്നാണ് പ്രതീക്്ഷയെന്ന് അധികൃതർ അറിയിച്ചു.