- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ജിപി കോ-പേയ്‌മെന്റ് നടപ്പിലാക്കിയാൽ എമർജൻസി ഡിപ്പാർട്ട്മെന്റിന് അധികബാധ്യതയെന്ന് റിപ്പോർട്ട്
സിഡ്‌നി: ന്യൂ സൗത്ത് വെയ്ൽസ് സർക്കാർ ജിപി കോപേയ്‌മെന്റ് നടപ്പിലാക്കിയാൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പേരെ കൂടി അത്യാഹിത വകുപ്പ് അധികമായി സംരക്ഷിക്കേണ്ടി വരുമെന്ന് ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്. ഈ നീക്കം അത്യാഹിത വകുപ്പിന് എട്ട് കോടി ഡോളറിന്റെ അധിക ചെലവ് വരുത്തി വയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഭ്യന്തര ഉൽപ്പാ
സിഡ്‌നി: ന്യൂ സൗത്ത് വെയ്ൽസ് സർക്കാർ ജിപി കോപേയ്‌മെന്റ് നടപ്പിലാക്കിയാൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പേരെ കൂടി അത്യാഹിത വകുപ്പ് അധികമായി സംരക്ഷിക്കേണ്ടി വരുമെന്ന് ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്. ഈ നീക്കം അത്യാഹിത വകുപ്പിന് എട്ട് കോടി ഡോളറിന്റെ അധിക ചെലവ് വരുത്തി വയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആഭ്യന്തര ഉൽപ്പാദനത്തിന് ജനങ്ങൾ ഫീസ് ഈടാക്കണമെന്നതാണ് ജിപി കോ പേയ്‌മെന്റ്. നിലവിൽ ഏഴ് ഡോളർ വീതം ഈടാക്കാനാണ് തീരുമാനം. എന്നാൽ ആറ് ഡോളർ കണക്കാക്കിയായിരുന്നു പഠനം സംഘടിപ്പിച്ചത്. ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഫീസിൽ നിന്ന് രക്ഷപ്പെടാൻ ആയിരക്കണക്കിന് ആളുകൾ അത്യാഹിത വിഭാഗത്തെ സമീപിക്കാനിരിക്കുകയാണ്.
കോപേയ്‌മെന്റ് ഒരു ദുരന്തത്തിൽ കലാശിക്കുമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പ്രതിപക്ഷ നേതാവ് ജോൺ റോബർട്ട്‌സൺ മുന്നറിയിപ്പ് നൽകി. അത്യാഹിത വിഭാഗം അമിത ചെലവ് വഹിക്കേണ്ടി വരുന്നതോടെ ഇത് രാജ്യത്തെ ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കും. മെയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് ലജിസ്ലേറ്റീവ് കൗൺസിലിന്റെ ആവശ്യ പ്രകാരമാണ് പുറത്തു വിട്ടത്.
പുതിയ സംവിധാനം പല കുടുംബങ്ങളെയും അത്യാഹിത വിഭാഗത്തിന്റെ സഹായം ഉപയോഗിക്കാൻ പ്രേരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. 2012-13 വർഷത്തിൽ 26 ലക്ഷം പേരാണ് ഈ സേവനം ഉപയോഗിച്ചത്. എന്നാൽ ഈ കണക്കിൽ ഇപ്പോൾ തന്നെ അഞ്ച് ലക്ഷത്തിലേറെ പേരുടെ വർദ്ധനവുണ്ടായിട്ടുണ്ട്