സിഡ്‌നിയിൽ ദിവസങ്ങളായി തുടരുന്ന റെയിൽവേ യാത്രക്കാരുടെ ദുരിതങ്ങൾക്ക് പിന്നാലെ ന്യൂസൗത്ത് വെയിൽസിലും ഈ മാസം അവസാനം യാത്രക്കാർക്ക് യാത്ര ദുരിതമായേക്കുമെന്ന് സൂചന. ഈ മാസം 29 ന് 24 മണിക്കൂർ നീളുന്ന സമരമാണ് റെയിൽവേ ജിവനക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി തുടർന്ന് വേതന വർദ്ധനവ് സംബന്ധിച്ച ചർച്ചകളിൽ തീരുമാനമാകത്തതാണ് സമരത്തിന് കാരണം.

റെയിൽവേ ജീവനക്കാരുടെ യൂണിയൻ സമരം പ്രഖ്യാപിച്ചതോടെ നഗരം യാത്രപ്രതിസന്ധി നേരിടുമെന്ന് ട്രാം, ബസ് ജീവനക്കാരും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ട്രെയിനിൽ ജീവനക്കാരുടെ കുറവും പിന്നാലെ ടൈം ടേബിളിൽ വന്ന വ്യത്യാസവും മൂലം കഴിഞ്ഞ കുറച്ച് നാളുകളായി യാത്രക്കാരുടെ യാത്രകൾ ദുരിതത്തിലായിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് വേതനവർദ്ധനവ് നടപ്പിലാക്കത്തിൽ പ്രതിഷേധിച്ച് യൂണിയൻ സമരത്തിനിറങ്ങുന്നത്. 6 ശതമാനം വേതനവർദ്ധനവ് നടപ്പിലാക്കണമെന്നാണ് ജിവനക്കാരുടെ യൂണിയന്റെ ആവശ്യം. കൂടാതെ വർക്കിങ് കണ്ടീഷൻസിൽ മാറ്റം വരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ 2.5 ശതമാനം വേതനവർദ്ധനവ് മാത്രമേ നടപ്പിലാക്കൂവെന്നാണ് അറിയിച്ചിരിക്കന്നത്.