ർഭച്ഛിദ്ര നിയമത്തിൽ ഭേദഗതി വേണമെന്ന മുറവിളിയുമായി നോർത്തേൺ ടെറിട്ടറിയിലെ നിയമവകാശ ഗ്രൂപ്പ് രംഗത്ത്. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ അബോഷൻ നടത്താൻ അനുമതി നല്കണമെന്ന് ആവശ്യം. നോർത്തേൺ ടെറിട്ടറിയിൽ അബോർഷൻ ചെയ്യുന്നത് ഇപ്പോൾ കുറ്റകരമാണ്. ഇതിൽ ഭേദഗതി വരുത്തുന്ന ബിൽ അടുത്ത മാസം പാർലമെന്റിൽ ചർച്ചയ്ക്ക് വരുന്നതിനിടെയാണ് അബോർഷന് അനുമതി ന്‌ലക്ണമെന്ന ആവശ്യവുമായി മുറവിളി ഉയരുന്നത്.

ഗർഭച്ഛിദ്ര നിയമം പരിഷ്‌കരിക്കാനുള്ള സർക്കാരിന്റെ നിർദേശങ്ങൾക്കുള്ള പ്രതികരണ മായാണ് ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലായാലും ഗർഭം അലസിപ്പിക്കാനുള്ള അവകാശം സ്ത്രീകൾക്കു നൽകണമെന്ന നിർദേശവുമായി മനുഷ്യാവകാശ നിയമ സെന്റർ എന്ന ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.

മെഡിക്കൽ ഗർഭച്ഛിദ്രങ്ങൾക്കുള്ള നടപടികൾ എളുപ്പമാക്കാനും ഗർഭവതികളായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുമുമ്പ് കൗൺസലിങ് നിർബന്ധമാക്കാനുമാണ് സർക്കാർ പുതിയ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. സർക്കാർ ഉദ്ദേശിക്കുന്ന മാറ്റങ്ങൾക്ക് നിയമാവകാശ ഗ്രൂപ്പ് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്.

മാതാവിന്റെ ജീവനു ഭീഷണിയല്ലെങ്കിൽ 23 ആഴ്ചകൾക്കുശേഷമുള്ള ഗർഭം അലസിപ്പിക്കാൻ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. ഇതിൽ മാറ്റം വരുമെന്ന സൂചന. പുതിയ നിയമം ജൂലൈ മുതൽ പ്രാബല്യത്തിലാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ