ദ്യപാനം നിരോധിക്കപ്പെട്ടിരിക്കുന്ന വ്യക്തി രണ്ടുമാസത്തിനിടെ മൂന്നു പ്രാവശ്യം പൊലീസ് പിടിയിലായാൽ കോടതിക്കു മുമ്പിൽ ഹാജരാക്കുന്നതടക്കം കർശന നടപടികളുമായി സർക്കാർ രംഗത്ത്. നോർത്തേൺ ടെറിട്ടറിയിൽ ആണ് മദ്യ വിൽപനയ്ക്കും മദ്യപാനത്തിനും കടുത്ത നിയന്ത്രണം ഉടൻ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

ആൾക്കഹോൾ ദുരുപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോപ്പുകൾക്ക് തൽക്കാലം മദ്യവിൽപനയ്ക്കുള്ള ലൈസൻസ് നൽകേണ്ടതില്ലെന്നും നിരുത്തരവാദിത്തപരമായി മദ്യവിൽപന നടത്തുന്ന ഷോപ്പുകളുടെ ലൈസൻസ് റദ്ദാക്കാനും നിർദ്ദേശം മുമ്പോട്ടു വച്ചിരിക്കുന്നത്.

ഗ്രീൻഫീൽഡ് സൈറ്റുകൾ, പുതിയ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവയ്ക്കായിരിക്കും ആദ്യഘട്ടത്തിൽ ലൈസൻസ് നൽകുക. മദ്യപാനം നിരോധിക്കപ്പെട്ട കുടിയന്മാരുടെ പട്ടിക തയാറാക്കാനും ലേബർ സർക്കാരിന് പദ്ധതിയുണ്ട്. മുൻ സർക്കാരിന്റെ ആൾക്കഹോൾ നിർബന്ധിത ചികിത്സാ പദ്ധതി ഊർജിതമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഈ പദ്ധതിയനുസരിച്ച് മദ്യപാനം നിരോധിക്കപ്പെട്ടിരിക്കുന്ന വ്യക്തി രണ്ടുമാസത്തിനിടെ മൂന്നുപ്രാവശ്യം പൊലീസ് പിടിയിലായാൽ ഇയാളെ കോടതിക്കു മുമ്പിൽ ഹാജരാക്കുകയും നിർബന്ധിത പുനഃരധിവാസത്തിന് അയയ്ക്കുകയും ചെയ്യും.