- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ഫ്‌ളാറ്റിൽ നഗ്‌നനൃത്തം കുറ്റകരമല്ല; പൊതുസ്ഥലത്തെ അശ്ലീല പ്രദർശനത്തിന്റെ പരിധിയിൽ ഇതു വരില്ലെന്നു ബോംബെ ഹൈക്കോടതി
മുംബൈ: സ്വകാര്യ ഫ്‌ളാറ്റിൽ നഗ്‌നനൃത്തം ചെയ്യുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. പൊതുസ്ഥലത്തെ അശ്ലീല പ്രദർശനത്തിന്റെ പരിധിയിൽ ഇതു വരില്ലെന്നു ജസ്റ്റിസ് എൻ.എച്ച് പാട്ടീൽ, എ.എം ബഹാദൂർ എന്നിവർ അധ്യക്ഷരായ ബെഞ്ച് വിധിച്ചു. ഫ്‌ളാറ്റിൽ നഗ്‌നനൃത്തം ചെയ്തുവെന്ന് ആരോപിച്ച് അന്ധേരി പൊലീസ് രജിസ്റ്റർ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. ഫ്‌ളാറ്റിൽ മദ്യലഹരിയിലായിരുന്ന പതിമൂന്ന് യുവാക്കളും അൽപ്പ വസ്ത്രധാരികളായ യുവതികളും ചേർന്ന് നഗ്‌നനൃത്തം ചെയ്തുവെന്നാണ് കേസ്. ഡാൻസ് ചെയ്തിരുന്ന യുവതികർക്ക് യുവാക്കൾ പണം എറിഞ്ഞു നൽകിയിരുന്നതായും കേസിന്റെ കുറ്റപത്രത്തിൽ പറയുന്നു. ഒരു മാദ്ധ്യമപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോപണവിധേയർ സമർപ്പിച്ച ഹർജിയിലാണ് കോടതി കുറ്റപത്രം റദ്ദാക്കിയത്. പൊതുസ്ഥലത്തെ അശ്ലീല പ്രദർശനം തടയുന്നതിന

മുംബൈ: സ്വകാര്യ ഫ്‌ളാറ്റിൽ നഗ്‌നനൃത്തം ചെയ്യുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. പൊതുസ്ഥലത്തെ അശ്ലീല പ്രദർശനത്തിന്റെ പരിധിയിൽ ഇതു വരില്ലെന്നു ജസ്റ്റിസ് എൻ.എച്ച് പാട്ടീൽ, എ.എം ബഹാദൂർ എന്നിവർ അധ്യക്ഷരായ ബെഞ്ച് വിധിച്ചു.
ഫ്‌ളാറ്റിൽ നഗ്‌നനൃത്തം ചെയ്തുവെന്ന് ആരോപിച്ച് അന്ധേരി പൊലീസ് രജിസ്റ്റർ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. ഫ്‌ളാറ്റിൽ മദ്യലഹരിയിലായിരുന്ന പതിമൂന്ന് യുവാക്കളും അൽപ്പ വസ്ത്രധാരികളായ യുവതികളും ചേർന്ന് നഗ്‌നനൃത്തം ചെയ്തുവെന്നാണ് കേസ്. ഡാൻസ് ചെയ്തിരുന്ന യുവതികർക്ക് യുവാക്കൾ പണം എറിഞ്ഞു നൽകിയിരുന്നതായും കേസിന്റെ കുറ്റപത്രത്തിൽ പറയുന്നു. ഒരു മാദ്ധ്യമപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോപണവിധേയർ സമർപ്പിച്ച ഹർജിയിലാണ് കോടതി കുറ്റപത്രം റദ്ദാക്കിയത്. പൊതുസ്ഥലത്തെ അശ്ലീല പ്രദർശനം തടയുന്നതിനുള്ള ഐ.പി.സി 294 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫ്‌ളാറ്റ് സ്വകാര്യ സ്ഥലമായി കണക്കാക്കാനാകില്ലെന്നും പൊതുസ്ഥലമായി പരിഗണിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജേന്ദ്ര ശിരോദ്കർ ഉന്നയിച്ച വാദം കോടതി തള്ളി.

