- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്ന സെൽഫി എടുത്ത് ട്വിറ്ററിൽ പോസ്റ്റു ചെയ്ത ഗവൺമെന്റ് സെക്രട്ടറി ജോലി രാജി വച്ചു
സൂറിച്ച്: നഗ്ന സെൽഫിയെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഞെട്ടിച്ച സ്വിസ് പാർലമെന്റ് സെക്രട്ടറി അവസാനം ജോലിയിൽ നിന്നു രാജി വയ്ക്കാൻ തീരുമാനിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് തന്റെ നഗ്ന സെൽഫിയെടുത്ത് യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഫോളോവേഴ്‌സിനെ ഞെട്ടിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സെൽഫിയെത്തുടർന്ന് ഓഗസ്റ്റ് ആറിന് യുവതിയെ സർവീസിൽ
സൂറിച്ച്: നഗ്ന സെൽഫിയെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഞെട്ടിച്ച സ്വിസ് പാർലമെന്റ് സെക്രട്ടറി അവസാനം ജോലിയിൽ നിന്നു രാജി വയ്ക്കാൻ തീരുമാനിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് തന്റെ നഗ്ന സെൽഫിയെടുത്ത് യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഫോളോവേഴ്‌സിനെ ഞെട്ടിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സെൽഫിയെത്തുടർന്ന് ഓഗസ്റ്റ് ആറിന് യുവതിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. യുവതി രാജി വച്ചു പോകണമെന്നും അല്ലെങ്കിൽ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും പരക്കെ അഭിപ്രായമുയർന്നിരുന്നു.
അതേസമയം ട്വിറ്ററിൽ പടങ്ങൾ പോസ്റ്റ് ചെയ്യുകയെന്നത് തന്റെ സ്വകാര്യ കാര്യങ്ങളാണെന്നും ഔദ്യോഗികമായി ഇതു ബന്ധപ്പെടുത്തേണ്ടെന്ന് വ്യക്തമാക്കി യുവതി രംഗത്തെത്തിയിരുന്നെങ്കിലും യുവതിക്കെതിരേ എതിർപ്പ് ശക്തമായതിനെത്തുടർന്നാണ് ജോലി രാജി വയ്ക്കാൻ തീരുമാനിച്ചത്. തന്റെ എംപ്ലോയറുമായുള്ള വർക്ക് കോൺട്രാക്ട് അവസാനിപ്പിക്കാൻ അങ്ങനെ യുവതി തീരുമാനിക്കുകയായിരുന്നു.
ട്വിറ്ററിൽ 11,000 ഫോളോവേഴ്‌സ് ഉള്ളയാളാണ് സെൽഫി പോസ്റ്റ് ചെയ്ത ഗവൺമെന്റ് സെക്രട്ടറി. നഗ്ന സെൽഫിയെത്തുടർന്ന് വിവാദങ്ങൾ ഏറെ ഉണ്ടാകുകയും യുവതി 200 അമച്വർ പോൺ ഫിലിമുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പിന്നീട് വെളിപ്പെടുകയായിരുന്നു. എന്നാൽ മീഡിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുവതിയെ ജോലിയിൽ നിന്നു പിരിച്ചുവിടാൻ സാങ്കേതിക തടസം ഉണ്ടെന്ന് വ്യക്തമാക്കി ഫെഡറൽ പാർലമെന്റ് സർവീസ് മുന്നോട്ടു വന്നിരുന്നുവെങ്കിലും അവസാനം യുവതി തന്നെ ജോലി രാജി വയ്ക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.