മുംബൈ: എന്നും വിവാദങ്ങളുടെ തോഴിയായ രാഖി സാവന്തിന്റേതെന്ന പേരിൽ സെമി നൂഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നടിയും മോഡലുമായ രാഖി മുറിയിൽ വസ്ത്രം മാറുന്ന വീഡിയോ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ വീഡിയിലുള്ളത് താനല്ലെന്നു രാഖിയും അവകാശപ്പെടുന്നു.

രാഖിയുടെ ടു പീസ് ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ സ്ത്രീയെ കണ്ടാൽ രാഖിയെപ്പോലെ തന്നെയിരിക്കും. എന്നാൽ ഇത് രാഖിയല്ല എന്ന രീതിയിലും പ്രചാരണം നടക്കുന്നുണ്ട്.

ക്യാമറയ്ക്ക് മുന്നിലാണ് എന്ന് അറിയാതെ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇത് എങ്ങനെയാണ് പുറത്ത് വന്നത് എന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ല.

ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ രാഖി സാവന്തും കണ്ടുകഴിഞ്ഞു. എന്നാൽ ഈ വീഡിയോയിൽ ഉള്ളത് താനല്ലെന്നാണ് രാഖി പറയുന്നത്.

ആ ദൃശ്യങ്ങൾ കണ്ടതിന് ശേഷം താൻ ആകെ അസ്വസ്ഥയാണെന്നാണ് രാഖി സാവന്ത് പ്രതികരിച്ചത്. 11 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്നും രാഖി പറഞ്ഞു.

ദൃശ്യത്തിലുള്ള സ്ത്രീയെ കണ്ടാൽ തന്നെപ്പോലെ തന്നെ ആണ് ഇരിക്കുന്നത് എന്ന് രാഖി സമ്മതിക്കുന്നുണ്ട്. ഒരു പക്ഷേ ഇത് തന്റെ 'അപര' ആയിരിക്കാമെന്നും രാഖി പ്രതികരിച്ചു.

തീർച്ചയായും ഈ ദൃശ്യങ്ങൾ കണ്ട് താൻ പരിഭ്രമിച്ചു. എങ്കിലും താൻ ധീരയാണ്. ഇതിലും വലിയ പ്രശ്നങ്ങളിലൂടെ മുമ്പ് കടന്നുപോയിട്ടുണ്ട്. ഈ പ്രശ്നത്തേയും താൻ മറികടക്കും എന്നും രാഖി പറഞ്ഞു.

മോഡലും നടിയും രാഷ്ട്രീയക്കാരിയും ഒക്കെ ആയ രാഖി സാവന്ത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. ഒരുപാട് വിവാദങ്ങൾക്കും രാഖി വഴിവച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പതിച്ച കുപ്പായമിട്ട രാഖിയുടെ നടപടി ഏറെ വിവാദം ഉയർത്തിയിരുന്നു. യോഗ ഗുരു ബാബ രാംദേവിനെ വിവാഹം കഴിക്കാൻ തയാറാണെന്നും അവർ ഒരിക്കൽ പറഞ്ഞിരുന്നു.

ഏറ്റവും ഒടുവിൽ രാംഗോപാൽ വർമയുടെ വിവാദ ട്വീറ്റിന് പിന്തുണച്ചും രാഖി സാവന്ത് വാർത്തകളിൽ ഇടം നേടി. പുരുഷന്മാരെ സുഖിപ്പിക്കാനും അടുക്കളപ്പണികൾ പഠിക്കാനും സ്ത്രീകൾക്ക് പ്രത്യേകം കോച്ചിങ് ക്ലാസ്സുകൾ നൽകണം എന്നായിരുന്നു രാഖി പറഞ്ഞത്.