- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 374 പേർക്ക്; രാജ്യത്ത് ചികിത്സയിലുള്ളത് 8,000 വൈറസ് ബാധിതർ
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 374 പേർക്ക്. 394 പേർ കോവിഡ് മുക്തരായി. അതേസമയം, രാജ്യത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം കുറയുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 8000 ആയി കുറഞ്ഞു. ഇതിൽ 771 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. രാജ്യത്തെ വിവിധയിടങ്ങളിൽ കോവിഡ് മൂലമുള്ള 18 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 3,47,656 പോസിറ്റീവ് കേസുകളിൽ 3,34,236 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. ആകെ മരണസംഖ്യ 5420 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
മറുനാടന് ഡെസ്ക്
Next Story