വാഷിങ്ടൻ ഡിസി: അമേരിക്കയിൽ എയ്ഡ്സ് രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായി വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് . ഡിസംബർ ഒന്നിനു വേൾഡ് എയ്ഡ്സ് ദിന ആചരണത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിലാണ് എയ്ഡ്സ് രോഗത്തിന്റെ പിടിയിൽ നിന്നും അമേരിക്കൻ ജനത സാവകാശം മോചനം പ്രാപിച്ചു വരുന്നതായി ചൂണ്ടിക്കാട്ടിയത്.

അഞ്ചു വർഷത്തേക്കു കൂടി എയ്ഡ്സ് റിലീഫ് എമർജൻസി പ്ലാൻ തുടരുന്നതിനുള്ള നിയമ നടപടികളിൽ പ്രസിഡന്റ് ട്രംപ് ഉടനെ ഒപ്പു വയ്ക്കുമെന്നും പെൻസ് പറഞ്ഞു. എയ്ഡ്സ് മൂലം ജീവൻ നഷ്ടപ്പെട്ടവരെ കുറിച്ചുള്ള ദുഃഖകരമായ ഓർമ നിലനിൽക്കുന്നുണ്ടെങ്കിലും ഈ രോഗത്തെ പ്രതിരോധിക്കാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുള്ളതെന്ന് സന്തോഷത്തിനു വക നൽകുന്നതായും പെൻസ് പറഞ്ഞു. കഴിഞ്ഞ 37 വർഷത്തിനുള്ളിൽ ലോക വ്യാപകമായി 77 മില്യൻ പേർക്ക് എയ്ഡ്സ് രോഗം കണ്ടെത്തിയതായും ഇതിൽ 35 മില്യൻ പേർ മരിച്ചിട്ടുണ്ടെന്നും മൈക്ക് പെൻസ് പറഞ്ഞു.

1984ൽ യെൻ വൈറ്റ എന്ന പതിമൂന്നുകാരനിലാണ് എയ്ഡ്സ് ആദ്യം കണ്ടെത്തിയതെന്നും വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്‌കൂളിൽ നിന്നും റയൽ അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെട്ടലിന്റെ ദയനീയാനുഭവമാണ് 1990ൽ യുഎസ് കോൺഗ്രസ് റയിൽവൈറ്റ് കോൺഫറൻസ് എയ്ഡ്സ് റിസോൾഡ് എമർജൻസി ആക്ട് പാസാക്കിയതെന്നും പെൻസ് ചൂണ്ടിക്കാട്ടി. ഈ രോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്നും പെൻസ് അറിയിച്ചു.