- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംപിമാർ 142 ആയപ്പോൾ രക്ഷയ്ക്കായി സോണിയയെ വിളിച്ചു; 17 വർഷം കഴിഞ്ഞു മകന് അധികാരം കൈമാറാൻ ഒരുങ്ങുമ്പോൾ എംപിമാരുടെ എണ്ണം 44!
ന്യൂഡൽഹി: പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് രക്ഷയ്ക്കായി രാജീവ് ഗാന്ധിയുടെ പ്രിയ പത്‌നി സോണിയ ഗാന്ധിയെ കോൺഗ്രസ് വിളിച്ചത്. 1998 മാർച്ച് 14ന് സീതാറാം കേസരിയിൽ നിന്നാണ് പാർട്ടി പ്രസിഡന്റ് സ്ഥാനം സോണിയ ഏറ്റെടുത്തത്. മികച്ച ഭൂരിപക്ഷത്തോടെ മുമ്പ് രാജ്യം ഭരിച്ച കോൺഗ്രസ് അന്ന് വെറും 142 എംപിമാരുമായി പ്രതിസന്ധിയിൽ തന്നെയായിരുന്നു. എന

ന്യൂഡൽഹി: പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് രക്ഷയ്ക്കായി രാജീവ് ഗാന്ധിയുടെ പ്രിയ പത്‌നി സോണിയ ഗാന്ധിയെ കോൺഗ്രസ് വിളിച്ചത്. 1998 മാർച്ച് 14ന് സീതാറാം കേസരിയിൽ നിന്നാണ് പാർട്ടി പ്രസിഡന്റ് സ്ഥാനം സോണിയ ഏറ്റെടുത്തത്. മികച്ച ഭൂരിപക്ഷത്തോടെ മുമ്പ് രാജ്യം ഭരിച്ച കോൺഗ്രസ് അന്ന് വെറും 142 എംപിമാരുമായി പ്രതിസന്ധിയിൽ തന്നെയായിരുന്നു.
എന്നാൽ, കോൺഗ്രസ് പ്രസിഡന്റ് എന്ന പദവിയിൽ സോണിയ ഗാന്ധി 17 വർഷം പൂർത്തിയാക്കുമ്പോൾ 142 എന്നത് വെറും 44 ആയി ചുരുങ്ങി. മറ്റൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കോൺഗ്രസ് കടന്നുപോകുമ്പോൾ നേതൃമാറ്റമെന്ന അജൻഡയാണ് പാർട്ടിക്കും സോണിയക്കും മുന്നിലുള്ളത്.
അടുത്ത മാസം നടക്കുന്ന എഐസിസി സമ്മേളനത്തിൽ പ്രസിഡന്റ് പദവി മകനും നിലവിലെ വൈസ് പ്രസിഡന്റുമായ രാഹുൽ ഗാന്ധിക്കു കൈമാറാൻ ഒരുങ്ങുകയാണ് സോണിയ എന്നാണ് റിപ്പോർട്ടുകൾ. പാർട്ടിക്ക് 142 എംപിമാരാണ് ഉണ്ടായിരുന്നതെങ്കിലും സോണിയ സ്ഥാനമേറ്റശേഷം 2004ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുപിഎ കേന്ദ്രത്തിൽ അധികാരത്തിലെത്തി. മാത്രമല്ല, പത്തുവർഷം ഭരിക്കുകയും ചെയ്തു.
2004ൽ പ്രധാനമന്ത്രി പദം കൈക്കുമ്പിളിൽ വന്നിട്ടും ആ സ്ഥാനം വേണ്ട എന്നു തീരുമാനിച്ച സോണിയ ഗാന്ധി ആ ഉത്തരവാദിത്വം ഡോ. മന്മോഹൻ സിങ്ങിനെ ഏൽപിക്കുകയായിരുന്നു. പിന്നീട് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഒരു കാലഘട്ടത്തിലേക്കാണ് പാർട്ടി എത്തിച്ചേർന്നത്. നേതാക്കൾക്കു പോലും ഇനിയൊരു തിരിച്ചുവരവിന്റെ പ്രതീക്ഷയില്ല. 129 വർഷം പിന്നിട്ട പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിനു കഴിയുമോ എന്ന ചിന്തയിലാണ് പ്രവർത്തകർ.

