- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1173 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,58,056 ആയി
മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1173 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,58,056 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പേരാണ് രോഗമുക്തരായത്. ഏഴ് പേർക്ക് കൂടി കോവിഡ് കാരണം രാജ്യത്ത് ജീവൻ നഷ്ടമാവുകയും ചെയ്തു.
ഒമാനിൽ ഇതുവരെ 1,43,398 പേരാണ് രോഗമുക്തരായത്. 1669 കോവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗമുക്തി നിരക്ക് 91 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 88 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 507 ആയി. ഇവരിൽ 154 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. രാജ്യത്തെ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഞായറാഴ്ച മുതൽ രാത്രി യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ട്,
മറുനാടന് മലയാളി ബ്യൂറോ