- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയന്നയിൽ എത്തുന്ന വിദേശീയരുടെ എണ്ണത്തിൽ വൻ വർധന; എട്ടു വർഷം കൊണ്ട് ഉയർന്നത് 49 ശതമാനം
വിയന്ന: വിയന്നയിൽ താമസിക്കുന്ന വിദേശീയരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്ന് റിപ്പോർട്ട്. വിയന്നയിൽ താമസിക്കുന്ന ഓസ്ട്രിയക്കാരല്ലാത്ത ആൾക്കാരുടെ എണ്ണം എട്ടു വർഷം കൊണ്ട് 49 ശതമാനം വർധിച്ചുവെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശീയരുടെ എണ്ണം വൻ തോതിൽ ഉയരുന്നതിനാൽ കുടിയേറ്റത്തിന് തടയിടാനുള്ള പദ്ധതികൾ ആലോചിച്ചുകൊണ്
വിയന്ന: വിയന്നയിൽ താമസിക്കുന്ന വിദേശീയരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്ന് റിപ്പോർട്ട്. വിയന്നയിൽ താമസിക്കുന്ന ഓസ്ട്രിയക്കാരല്ലാത്ത ആൾക്കാരുടെ എണ്ണം എട്ടു വർഷം കൊണ്ട് 49 ശതമാനം വർധിച്ചുവെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശീയരുടെ എണ്ണം വൻ തോതിൽ ഉയരുന്നതിനാൽ കുടിയേറ്റത്തിന് തടയിടാനുള്ള പദ്ധതികൾ ആലോചിച്ചുകൊണ്ടിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
അടുത്ത ഒക്ടോബറിൽ ലോക്കൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായി വിദേശീയർക്കുള്ള സിറ്റിസൺഷിപ്പ് നൽകുന്ന കാര്യത്തിലും മറ്റും ആലോചനകൾ നടത്തുവരുകയാണിപ്പോൾ. നിലവിൽ 460,163 നോൺ-ഓസ്ട്രിയൻസാണ് വിയന്നയിൽ താമസിക്കുന്നത്. 2007നു ശേഷം ഇതിൽ 49 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ഇവിടെ താമസിക്കുന്ന ഓസ്ട്രിയക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും വിയന്നയിലേക്ക് കുടിയേറിയിരിക്കുന്നവർക്ക് ലോക്കൽ ഡിസ്ട്രിക്ട് കൗൺസിലർ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവകാശമുണ്ട്. സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിലോ മേയർ തെരഞ്ഞെടുപ്പിലോ ഇവർക്ക് വോട്ടു ചെയ്യാൻ അനുവാദമില്ല. വിയന്നയിൽ കുടിയേറിയിരിക്കുന്നവരിൽ 84 ശതമാനവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് മേയറുടെ ഓഫീസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ പകുതിയിലേറെപ്പേരും 20നും 29നും മധ്യേ പ്രായമുള്ളവരുമാണ്. 44 ശതമാനം പേർക്കും യൂണിവേഴ്‌സിറ്റി ബിരുദം ഉണ്ടെന്നതും ശ്രദ്ധേയമാണ്.
കുടിയേറ്റം ഏറെ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും സിറ്റിക്ക് ഇത് ഗുണകരമായിത്തീരാറുണ്ടെന്നും മേയറുടെ വക്താവ് വെളിപ്പെടുത്തുന്നു.