കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള ഇന്ത്യക്കാരുടെ എണ്ണം 921,666 ആയി വർധിച്ചതായി ഇന്ത്യൻ എംബസിയുടെ റിപ്പോർട്ട്. ഈ വർഷം ഒക്ടോബർ 11-ലെ കണക്കുപ്രകാരമാണിത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി കുവൈറ്റ് പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യക്കാരായ 707,085 പുരുഷന്മാരും 194,386 സ്ത്രീകളുമാണ് കുവൈറ്റിലുള്ളത്. ഇതിൽ 12,976 പുരുഷന്മാരും 16,325 സ്ത്രീകളും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്വകാര്യ മേഖളയിൽ ജോലി ചെയ്യുന്ന 460,411 ഇന്ത്യക്കാരിൽ 23,550 പേർ സ്ത്രീകളും 436,861 പേർ പുരുഷന്മാരുമാണ്. ഡൊമസ്റ്റിക് മേഖലയിൽ 299,127 ഇന്ത്യക്കാരാണ് ജോലി ചെയ്തു വരുന്നത്. ഇവരിൽ 79,745 പേർ സ്ത്രീകളും 219,390 പേർ പുരുഷന്മാരുമാണെന്ന് ഡേറ്റ വെളിപ്പെടുത്തുന്നുണ്ട്. ഡിപ്പൻഡന്റുമായി 112,536 പേരും ഉൾപ്പെട്ടിട്ടുണ്ടെന്നും എംബസി വൃത്തങ്ങൾ അറിയിക്കുന്നു.

അതേസമയം മുൻവർഷത്തേതിൽ നിന്നും ഈ വർഷം സ്ത്രീകളായ ഡൊമസ്റ്റിക് വർക്കർമാരുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഡൊമസ്റ്റിക് വിസാ നിരോധനം മൂലമാണ് ഇതു സംഭവിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്.