- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
തൊഴിൽ പരസ്യങ്ങൾ കുത്തനെ കുറഞ്ഞു; 2015 രണ്ടാം പാദത്തിനു ശേഷം തൊഴിൽ മേഖലയിൽ മുരടിച്ചയെന്ന് എഎൻസെഡ് ബാങ്ക്
മെൽബൺ: ഏപ്രിൽ മാസത്തിൽ തൊഴിൽ പരസ്യങ്ങൾ കുത്തനെ ഇടിഞ്ഞുവെന്നും 2015 രണ്ടാം പാദത്തിനു ശേഷം തൊഴിൽ മേഖലയിൽ മുരടിച്ചയാണ് അനുഭവപ്പെടുന്നതെന്നും എഎൻസെഡ് ബാങ്ക് സർവേ വ്യക്തമാക്കി. കഴിഞ്ഞ മാസത്തിൽ തന്നെ തൊഴിൽ പരസ്യങ്ങളിൽ 0.8 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബാങ്ക് സർവേ വെളിപ്പെടുത്തുന്നത്. ന്യൂസ്‌പേപ്പർ, ഓൺലൈൻ പരസ്യങ്ങളിൽ വന്ന ഇടിവ് ഏറെയാണെന്നാണ് പഠനറിപ്പോർട്ട്. 2015 ഒക്ടോബർ വരെ തൊഴിൽ പരസ്യങ്ങളിൽ ഏറെ മാറ്റമൊന്നുമില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ ആറു മാസമായി ഇതിൽ തൊഴിൽ സംബന്ധിച്ച പരസ്യങ്ങളിൽ യാതൊരു വിധത്തിലുമുള്ള മുന്നേറ്റം കാണാനില്ലായിരുന്നു. തൊഴിലില്ലായ്മ നിരക്ക് ഇതേ കാലയളവിൽ കുറയുന്നതു മൂലം തൊഴിൽ പരസ്യങ്ങളിൽ വന്ന ഇടിവ് ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. എന്നാൽ അതിനുശേഷമാണ് തൊഴിൽ പരസ്യങ്ങളിൽ കനത്ത ഇടിവ് വന്നത് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ഫെഡറൽ ബജറ്റ് അവതരിപ്പിക്കപ്പെട്ടതും റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ആക്കിയതുമെല്ലാം സമ്പദ് ഘടനയെ ഒട്ട
മെൽബൺ: ഏപ്രിൽ മാസത്തിൽ തൊഴിൽ പരസ്യങ്ങൾ കുത്തനെ ഇടിഞ്ഞുവെന്നും 2015 രണ്ടാം പാദത്തിനു ശേഷം തൊഴിൽ മേഖലയിൽ മുരടിച്ചയാണ് അനുഭവപ്പെടുന്നതെന്നും എഎൻസെഡ് ബാങ്ക് സർവേ വ്യക്തമാക്കി. കഴിഞ്ഞ മാസത്തിൽ തന്നെ തൊഴിൽ പരസ്യങ്ങളിൽ 0.8 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബാങ്ക് സർവേ വെളിപ്പെടുത്തുന്നത്. ന്യൂസ്‌പേപ്പർ, ഓൺലൈൻ പരസ്യങ്ങളിൽ വന്ന ഇടിവ് ഏറെയാണെന്നാണ് പഠനറിപ്പോർട്ട്.
2015 ഒക്ടോബർ വരെ തൊഴിൽ പരസ്യങ്ങളിൽ ഏറെ മാറ്റമൊന്നുമില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ ആറു മാസമായി ഇതിൽ തൊഴിൽ സംബന്ധിച്ച പരസ്യങ്ങളിൽ യാതൊരു വിധത്തിലുമുള്ള മുന്നേറ്റം കാണാനില്ലായിരുന്നു. തൊഴിലില്ലായ്മ നിരക്ക് ഇതേ കാലയളവിൽ കുറയുന്നതു മൂലം തൊഴിൽ പരസ്യങ്ങളിൽ വന്ന ഇടിവ് ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. എന്നാൽ അതിനുശേഷമാണ് തൊഴിൽ പരസ്യങ്ങളിൽ കനത്ത ഇടിവ് വന്നത് ശ്രദ്ധിക്കപ്പെടുന്നത്.
കഴിഞ്ഞ ആഴ്ച ഫെഡറൽ ബജറ്റ് അവതരിപ്പിക്കപ്പെട്ടതും റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ആക്കിയതുമെല്ലാം സമ്പദ് ഘടനയെ ഒട്ടേറെ സഹായിച്ചുവെങ്കിലും അത് ജോബ് മാർക്കറ്റിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചില്ല എന്നാണ് വിലയിരുത്തുന്നത്. ജൂലൈയിൽ ജനറൽ ഇലക്ഷൻ നടക്കുന്നതിന്റെ പശ്ചാത്തലത്തിലും മറ്റും തൊഴിൽ വിപണിയിൽ അതുണ്ടാക്കുന്ന ചലനങ്ങളെ കുറിച്ച് തൊഴിൽ സ്ഥാപനങ്ങൾ ആശങ്കപ്പെടുന്നതാണ് ഇതിനു കാരണമായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നിലവിലുള്ള സാഹചര്യത്തിൽ സ്ഥാപനങ്ങൾ ആളെ ജോലിക്കെടുക്കാൻ വിമുഖത കാട്ടുന്നുണ്ടെന്നും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുന്നുവെന്നത് തൊഴിൽ മേഖലയിലെ അവസരങ്ങൾ കുറയ്ക്കുന്നതിനും കാരണമാക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.