- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ 65 വയസുകഴിഞ്ഞവരുടെ എണ്ണം ഇരട്ടിയാകും; രാജ്യത്ത് വയോധികരുടെ എണ്ണം വർധിച്ചുവരുന്നതായി സോഷ്യൽ ജസ്റ്റീസ് അയർലണ്ട്
ഡബ്ലിൻ: അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് 65 വയസുകഴിഞ്ഞവരുടെ എണ്ണം ഇരട്ടിയാകുമെന്ന് സോഷ്യൽ ജസ്റ്റീസ് അയർലണ്ട് റിപ്പോർട്ട്. 2031 ആകുമ്പോഴേയ്ക്കും 65 വയസു കഴിഞ്ഞവരുടെ എണ്ണം പത്തു ലക്ഷം കവിയും. രാജ്യത്ത് വയോധികരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് പതിനഞ്ചു വർഷം കൊണ്ട് ഉണ്ടാകാൻ പോകുന്നതെന്നാണ് സോഷ്യൽ ജസ്റ്റീസ് അയർലണ്ട് വ്യക്തമാക്കുന്നത്. 65 വയസുകഴിഞ്ഞവരുടെ എണ്ണത്തിൽ 15 വർഷം കൊണ്ട് 86.4 ശതമാനം വർധനയാണ് ഉണ്ടാകാൻ പോകുന്നത്. ഇതേ കാലയളവിൽ തന്നെ 136,000 ആൾക്കാർക്ക് 85 വയസോ അതിലധികമോ ആകും. പ്രായമായവരുടെ എണ്ണത്തിൽ വൻ വർധന വരുത്തുന്നത് രാജ്യത്തെ സർവീസ് മേഖലയ്ക്കും ഇൻഫ്രാസ്ട്രക്ചറിനും കൂടുതൽ സമ്മർദം ചെലുത്തുമെന്നും സോഷ്യൽ ജസ്റ്റീസ് അയർലണ്ട് വിലയിരുത്തുന്നു. പ്രായാധിക്യം ചെന്നവരുടെ എണ്ണം കൂടുന്തോറും ശാരീരിക വൈകല്യവും അനാരോഗ്യവും ഇതിനനുസരിച്ച് വർധിച്ചു കൊണ്ടിരിക്കും. ഇത് നേരിടാനുള്ള സംവിധാനവും പദ്ധതികളും സർക്കാർ തയാറാക്കേണ്ടിയിരിക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മെച്ച
ഡബ്ലിൻ: അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് 65 വയസുകഴിഞ്ഞവരുടെ എണ്ണം ഇരട്ടിയാകുമെന്ന് സോഷ്യൽ ജസ്റ്റീസ് അയർലണ്ട് റിപ്പോർട്ട്. 2031 ആകുമ്പോഴേയ്ക്കും 65 വയസു കഴിഞ്ഞവരുടെ എണ്ണം പത്തു ലക്ഷം കവിയും. രാജ്യത്ത് വയോധികരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് പതിനഞ്ചു വർഷം കൊണ്ട് ഉണ്ടാകാൻ പോകുന്നതെന്നാണ് സോഷ്യൽ ജസ്റ്റീസ് അയർലണ്ട് വ്യക്തമാക്കുന്നത്.
65 വയസുകഴിഞ്ഞവരുടെ എണ്ണത്തിൽ 15 വർഷം കൊണ്ട് 86.4 ശതമാനം വർധനയാണ് ഉണ്ടാകാൻ പോകുന്നത്. ഇതേ കാലയളവിൽ തന്നെ 136,000 ആൾക്കാർക്ക് 85 വയസോ അതിലധികമോ ആകും. പ്രായമായവരുടെ എണ്ണത്തിൽ വൻ വർധന വരുത്തുന്നത് രാജ്യത്തെ സർവീസ് മേഖലയ്ക്കും ഇൻഫ്രാസ്ട്രക്ചറിനും കൂടുതൽ സമ്മർദം ചെലുത്തുമെന്നും സോഷ്യൽ ജസ്റ്റീസ് അയർലണ്ട് വിലയിരുത്തുന്നു. പ്രായാധിക്യം ചെന്നവരുടെ എണ്ണം കൂടുന്തോറും ശാരീരിക വൈകല്യവും അനാരോഗ്യവും ഇതിനനുസരിച്ച് വർധിച്ചു കൊണ്ടിരിക്കും. ഇത് നേരിടാനുള്ള സംവിധാനവും പദ്ധതികളും സർക്കാർ തയാറാക്കേണ്ടിയിരിക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ തയാറാക്കാൻ സർക്കാർ കൂടുതൽ ശുഷ്‌ക്കാന്തി കാട്ടേണ്ടിയിരിക്കുന്നുവെന്നും സംഘടന ഓർമപ്പെടുത്തി. 2008നു ശേഷം ഹോം ഹെൽപ്പ് മണിക്കൂറിന്റെ കാര്യത്തിൽ 17 ശതമാനം ഇടിവു നേരിട്ടുണ്ടെന്നും ഇത് പ്രായമായവരുടെ സംരക്ഷണത്തിന് കുടുംബങ്ങളെ ഏറെ വലയ്ക്കുന്നുവെന്നും സോഷ്യൽ ജസ്റ്റീസ് അയർലണ്ട് വ്യക്തമാക്കുന്നു. രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആശുപത്രി സംവിധാനം മെച്ചപ്പെടുത്തുകയും പ്രൈമറി, കമ്യൂണിറ്റി സർവീസുകളുടെ കാര്യത്തിൽ സർക്കാർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കണമെന്നും സംഘടന എടുത്തുപറഞ്ഞു.