കേരളത്തിൽ സ്വകാര്യാവശ്യത്തിനു വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനം കുറഞ്ഞതു വാഹന വിപണിയെയും പ്രതികൂലമായി ബാധിച്ചെന്നു വിലയിരുത്തൽ
തിരുവനന്തപുരം: കേരളത്തിൽ വാഹനം വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ മാസം വാഹനം വാങ്ങിയ കണക്കിൽ ഡൽഹിയെക്കാളും പിന്നിലാണ് കേരളം. എന്നാൽ സ്വന്തമായി വാഹനം വാങ്ങുന്നവരുടെ എണ്ണം മാത്രമാണ് ഗണ്യമായി കുറഞ്ഞിരിക്കുന്നത്. പൊതു ഗതാഗതത്തിനായുള്ള വാഹനങ്ങൾ വാങ്ങുന്ന കണക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2 ശതമാനം വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. പൊതു ഗതാഗതത്തെ വളരെ കൂടുതൽ ആശ്രയിക്കുന്ന ഡൽഹി നടപ്പ് സാമ്പത്തിക വർഷത്തിൽ 1,99,400 വവാഹനങ്ങൾ വാങ്ങിയപ്പോൾ കേരളത്തിൽ വാങ്ങിയത് 1,95,400 വാഹനങ്ങളാണ് എന്നാൽ കേരളത്തിൽ വാഹനങ്ങൾ വാങ്ങുന്നതിന്റെ എണ്ണം കുറയാനുള്ള കാരണം കാരണം പശ്ചിമേഷ്യയിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള വരുമാനത്തിന്റെ കുറവ് തന്നെയാണ് വാഹന വിപണിയിലും പ്രകടമായിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള വരുമാനത്തിൽ 2.2 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്ത
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളത്തിൽ വാഹനം വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ മാസം വാഹനം വാങ്ങിയ കണക്കിൽ ഡൽഹിയെക്കാളും പിന്നിലാണ് കേരളം.
എന്നാൽ സ്വന്തമായി വാഹനം വാങ്ങുന്നവരുടെ എണ്ണം മാത്രമാണ് ഗണ്യമായി കുറഞ്ഞിരിക്കുന്നത്. പൊതു ഗതാഗതത്തിനായുള്ള വാഹനങ്ങൾ വാങ്ങുന്ന കണക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2 ശതമാനം വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
പൊതു ഗതാഗതത്തെ വളരെ കൂടുതൽ ആശ്രയിക്കുന്ന ഡൽഹി നടപ്പ് സാമ്പത്തിക വർഷത്തിൽ 1,99,400 വവാഹനങ്ങൾ വാങ്ങിയപ്പോൾ കേരളത്തിൽ വാങ്ങിയത് 1,95,400 വാഹനങ്ങളാണ്
എന്നാൽ കേരളത്തിൽ വാഹനങ്ങൾ വാങ്ങുന്നതിന്റെ എണ്ണം കുറയാനുള്ള കാരണം കാരണം പശ്ചിമേഷ്യയിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള വരുമാനത്തിന്റെ കുറവ് തന്നെയാണ് വാഹന വിപണിയിലും പ്രകടമായിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള വരുമാനത്തിൽ 2.2 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിലെ തന്നെ ഏറ്റവും വലിയ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്.
2015ലെ ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം 46,288 കോടി രൂപയോളമാണ് വിദേശത്തു നിന്നും ഇന്ത്യയിലേക്ക് ഇന്ത്യക്കാർ അയച്ചത് എന്നാൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവ് സംഭവിച്ചതായാണ് റിപ്പോർട്. ഗൾ മേകലയിലെ യുഎഇ സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ഏറ്രവും അധികം വരുമാനം നാട്ടിലെത്തിയിരുന്നത്. ന്നൊൽ ഗൾഫ്മേഖലയിലെ സാമ്പത്തിക മാന്ദ്യം കാരണം മലയാളികൾ ചെലവ് ചുരുക്കിയതും വിപണിയെ ബാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞതും തുടർന്നുള്ള മാന്ദ്യവും ഗൾഫിലേക്ക് മലയാളികൾ പോകുന്നതിന്റെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി വാഹനങ്ങൾ വാങ്ങു്നന എണ്ണം കുറഞ്ഞതിന് കാരണം ഇത് തന്നെയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വാഹനങ്ങളുടെ വിൽപ്പനയും രജിസ്റ്റ്രേഷനും കുറയുന്നത് മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്ന വരുമാനത്തിലും ഗണ്യമായ കുറവാണ് സമ്മാനിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം കുറഞ്ഞതുമായി പൊരുത്തപ്പെടാനായി പല കമ്പനിയും പണികൾ നിർത്തിവെയ്ക്കുന്നതുൾപ്പെടെയുള്ള മാർഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. എണ്ണവിലയിലെ കുത്തനെയുള്ള പോക്ക് കുറഞ്ഞില്ലെങ്കിൽ വിദേശത്ത് നിന്നുള്ള വരുമാനത്തിൽ ഇനിയും കുറവ് വരാനും അത് വിപണിയിൽ ബാധിക്കാനും സാധ്യതയുള്ളതായാണ് വിദഗ്ധരുടെ അഭിപ്രായം.