- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷ്ണനെ ലേലം ചെയ്തപ്പോൾ ലണ്ടനിൽ ഓടിയെത്തിയത് അതിസമ്പന്നരായ അനേകം ഇന്ത്യക്കാർ; സ്വന്തമാക്കിയത് സ്വന്തമായി കാറു പോലുമില്ലാത്ത ഇന്ത്യൻ വംശജയായ ബിസിനസുകാരി; ഒരു നമ്പർ പ്ലേറ്റ് രണ്ടേകാൽ കോടി രൂപക്ക് വിറ്റ് പോയ കഥ
ലണ്ടൻ: ശ്രീകൃഷ്ണന്റെ പേരിനോട് സാമ്യമുള്ള ഡിവിഎൽഎ നമ്പർ പ്ലേറ്റായ KR15 HNA ലേലത്തിന് വച്ചപ്പോൾ ഇത്രയധികം വില അതിന് ലഭിക്കുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ചെസ്റ്റർഫീൽഡിൽ ഇത് ലേലത്തിന് വച്ചപ്പോൾ സ്വന്തമാക്കാനായി ഓടിയെത്തിയിരുന്നത് അതിസമ്പന്നരായ അനേകം ഇന്ത്യക്കാരായിരുന്നു. എന്നാൽ ഈ അപൂർവ നമ്പർ പ്ലേറ്റ് റെക്കോർഡ് വിലയായി 2,33,000 പൗണ്ട് (ഏകദേശം രണ്ടേകാൽ കോടി രൂപ) നൽകി സ്വന്തമാക്കിയിരിക്കുന്നത് സ്വന്തമായി കാറു പോലുമില്ലാത്ത ഇന്ത്യൻ വംശജയായ ബിസിനസുകാരിയാണ്. എന്നാൽ ഇതിലൂടെ ഒരു നല്ല കാർ വാങ്ങുന്നതിന് അവർക്ക് പ്രേരണയാകുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചെസ്റ്റർഫീൽഡിലെ കാസ ഹോട്ടലിൽ വച്ച് നടന്ന ലേലത്തിലാണ് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസുകാരി ഈ അപൂർവ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 27,000 പൗണ്ട് വില പറഞ്ഞ് കൊണ്ടായിരുന്നു ഈ അത്ഭുതലേലം ആരംഭിച്ചിരുന്ന്. എന്നാൽ ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ നിരവധി ഇന്ത്യൻ വംശജർ മത്സരിച്ച് എത്തിയതോടെ വില കുത്തനെ
ലണ്ടൻ: ശ്രീകൃഷ്ണന്റെ പേരിനോട് സാമ്യമുള്ള ഡിവിഎൽഎ നമ്പർ പ്ലേറ്റായ KR15 HNA ലേലത്തിന് വച്ചപ്പോൾ ഇത്രയധികം വില അതിന് ലഭിക്കുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ചെസ്റ്റർഫീൽഡിൽ ഇത് ലേലത്തിന് വച്ചപ്പോൾ സ്വന്തമാക്കാനായി ഓടിയെത്തിയിരുന്നത് അതിസമ്പന്നരായ അനേകം ഇന്ത്യക്കാരായിരുന്നു. എന്നാൽ ഈ അപൂർവ നമ്പർ പ്ലേറ്റ് റെക്കോർഡ് വിലയായി 2,33,000 പൗണ്ട് (ഏകദേശം രണ്ടേകാൽ കോടി രൂപ) നൽകി സ്വന്തമാക്കിയിരിക്കുന്നത് സ്വന്തമായി കാറു പോലുമില്ലാത്ത ഇന്ത്യൻ വംശജയായ ബിസിനസുകാരിയാണ്. എന്നാൽ ഇതിലൂടെ ഒരു നല്ല കാർ വാങ്ങുന്നതിന് അവർക്ക് പ്രേരണയാകുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചെസ്റ്റർഫീൽഡിലെ കാസ ഹോട്ടലിൽ വച്ച് നടന്ന ലേലത്തിലാണ് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസുകാരി ഈ അപൂർവ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 27,000 പൗണ്ട് വില പറഞ്ഞ് കൊണ്ടായിരുന്നു ഈ അത്ഭുതലേലം ആരംഭിച്ചിരുന്ന്. എന്നാൽ ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ നിരവധി ഇന്ത്യൻ വംശജർ മത്സരിച്ച് എത്തിയതോടെ വില കുത്തനെ ഉയരുകയായിരുന്നു. നാളിതുവരെ ഡിവിഎൽഎ വിറ്റിരിക്കുന്ന മോഡേൺ നമ്പർ പ്ലേറ്റുകളിൽ റെക്കോർഡ് വിലയാണിതിന് ലഭിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് ഡിവിഎൽഎ വിറ്റിരുന്ന നമ്പർ പ്ലേറ്റിന് ലഭിച്ചിരുന്ന റെക്കോർഡ് വില ഒരു ലക്ഷം പൗണ്ടായിരുന്നു. 2006ൽ വിറ്റ എംആർ51 എൻജിഎച്ച് പ്ലേറ്റായിരുന്നു ആ റെക്കോർഡ് സൃഷ്ടിച്ചിരുന്നത്. കൃഷ്ണ നമ്പർ പ്ലേറ്റിന്റെ ലേലം നടന്ന റൂമിൽ ലേലത്തിൽ പങ്കെടുക്കാനെത്തിയവർ മത്സരത്തോടെ തിങ്ങി നിറഞ്ഞിരുന്നു. ഇതിന് പുറമെ നിരവധി പേർ ഫോണിലൂടെയും ഓൺലൈനിലൂടെയും ലേലത്തിൽ പങ്കെടുത്തിരുന്നു.
ഇതിന് മുമ്പ് ഇതിനോട് സാമ്യമുള്ള നമ്പർ പ്ലേറ്റായ KR15 HAN 98,000 പൗണ്ടിനായിരുന്നു വിറ്റ് പോയിരുന്നത്. കൃഷ്ണന്റെ പേര് സൂചിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾക്ക് താൽപര്യം രേഖപ്പെടുത്തി നിരവധി പേർ മുന്നോട്ട് വന്നതിലൂടെ ഇവയ്ക്ക് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷ നേരത്തെ തന്നെയുണ്ടായിരുന്നുവെന്നാണ് ഡിവിഎൽഎ പഴ്സണലൈസ്ഡ് രജിസ്ട്രേഷൻസിലെ മാത്യു ഡെയിന്റൻ പറയുന്നു.