- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ജനസംഖ്യയിൽ 46 ശതമാനത്തോളം പേർ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് അംഗങ്ങൾ
ഡബ്ലിൻ: രാജ്യത്ത് സ്വകാര്യ ഇൻഷ്വറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം തന്നെ 97,000 പേർ കൂടി സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസിലേക്ക് മാറിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2009-നു ശേഷം സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ ഇടിവാണ് നേരിട്ടതെന്നുള്ള റിപ്പോർട്ടുകൾ പിന്തള്ളിയാണ് 2015-ൽ ഇത്തരക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിരിക്കുന്നത്. ഹെൽത്ത് ഇൻഷ്വറൻസ് അഥോറിറ്റിയുടെ 2015 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ 2.12 മില്യൺ ആൾക്കാർ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസിൽ അംഗങ്ങളായിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 46 ശതമാനത്തോളം വരുമിത്. 2009-ന്റെ തുടക്കം മുതൽ ഇൻഷ്വറൻസ് എടുത്തിട്ടുള്ളവരുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചുകൊണ്ടിരുന്നത്. 2008 വരെ ജനസംഖ്യയുടെ 50.9 ശതമാനം വരെ ഇൻഷ്വറൻസ് പരിധിയിൽ പെട്ടിരുന്നു. അതേസമയം സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർ മെച്ചപ്പെട്ട ഡീലുകൾ നോക്കി എടുക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. ചെറുപ്പക
ഡബ്ലിൻ: രാജ്യത്ത് സ്വകാര്യ ഇൻഷ്വറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം തന്നെ 97,000 പേർ കൂടി സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസിലേക്ക് മാറിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2009-നു ശേഷം സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ ഇടിവാണ് നേരിട്ടതെന്നുള്ള റിപ്പോർട്ടുകൾ പിന്തള്ളിയാണ് 2015-ൽ ഇത്തരക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിരിക്കുന്നത്.
ഹെൽത്ത് ഇൻഷ്വറൻസ് അഥോറിറ്റിയുടെ 2015 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ 2.12 മില്യൺ ആൾക്കാർ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസിൽ അംഗങ്ങളായിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 46 ശതമാനത്തോളം വരുമിത്. 2009-ന്റെ തുടക്കം മുതൽ ഇൻഷ്വറൻസ് എടുത്തിട്ടുള്ളവരുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചുകൊണ്ടിരുന്നത്. 2008 വരെ ജനസംഖ്യയുടെ 50.9 ശതമാനം വരെ ഇൻഷ്വറൻസ് പരിധിയിൽ പെട്ടിരുന്നു.
അതേസമയം സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർ മെച്ചപ്പെട്ട ഡീലുകൾ നോക്കി എടുക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. ചെറുപ്പക്കാരായവർക്ക് പ്രീമിയം റേറ്റിൽ ഡിസ്‌ക്കൗണ്ടുകളും പ്രായമുള്ളവർക്കായി വെയിറ്റിങ് പീരിയഡ് കുറച്ചുകൊടുക്കുന്നതും ഉൾപ്പെടെയുള്ള ഓഫറുകളും കമ്പനികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇൻഷ്വറൻസ് കവർ ചെയ്യപ്പെടുന്ന രോഗങ്ങളുടെ ലിസ്റ്റും മറ്റും മുൻകൂട്ടി ചോദിച്ചറിയാനും നിർദേശിക്കുന്നുണ്ട്.