- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചന്മാരുടെ ലൈംഗിക മോഹം തീർക്കാൻ സ്വന്തം സ്ഥാപനത്തിൽ ബധിരരും മൂകരുമായ പെൺകുട്ടികളെ വലിച്ചെറിഞ്ഞ് കൊടുത്ത കന്യാസ്ത്രീ അറസ്റ്റിൽ; വിദ്യാർത്ഥികളെ തല്ലിയും പീഡിപ്പിച്ചും രസിച്ച കന്യാസ്ത്രീ അഞ്ച് വൈദികരെ കൊണ്ട് കുട്ടികളെ നിരന്തരമായി ലൈംഗിക പീഡനം നടത്തി ആനന്ദം അനുഭവിച്ചെന്ന് പൊലീസ്
ജപ്പാനിലെ റോമൻ കത്തോലിക്കാ കന്യാസ്ത്രീയായ കൊസാക കുമിക്കോ എന്ന 42 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുരോഹിതന്മാരുടെ ലൈംഗിക മോഹം തീർക്കാൻ സ്വന്തം സ്ഥാപനത്തിൽ ബധിരരും മൂകരുമായ പെൺകുട്ടികളെ വലയെറിഞ്ഞ് കൊടുത്തുവെന്ന കുറ്റമാണ് ഈ കന്യാസ്ത്രീയുടെ മേൽ ചുമത്തിയിരിക്കുന്നത്. തന്റെ സ്ഥാപനത്തിലലെ വിദ്യാർത്ഥികളെ തല്ലിയും പീഡിപ്പിച്ചും രസിക്കുന്നത് ഇവർ പതിവാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ അഞ്ച് വൈദികരെ കൊണ്ട് കുട്ടികളെ നിരന്തരമായി ലൈംഗിക പീഡനം നടത്തി ഇവർ ആനന്ദം അനുഭവിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. അർജന്റീനയിലെ തന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ബാത്ത് റൂമുകൾ, ഡോർമിറ്ററികൾ, പൂന്തോട്ടങ്ങൾ , ബേസ്മെന്റ് എന്നിവിടങ്ങളിൽ വച്ച് ലൈംഗിക കൃത്യങ്ങൾക്ക് വിധേയരാക്കാൻ പുരോഹിതന്മാർക്ക് വേണ്ടുന്ന ഒത്താശകളെല്ലാം ഇവർ ചെയ്തുകൊടുത്തുവെന്ന ആരോപണം ശക്തമാണ്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ നിന്നും 620 മൈൽ വടക്ക്പടിഞ്ഞാറ് മാറിയുള്ള നഗരമായ ലുജാൻ ഡി കുയോവിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പുരോഹിതന
ജപ്പാനിലെ റോമൻ കത്തോലിക്കാ കന്യാസ്ത്രീയായ കൊസാക കുമിക്കോ എന്ന 42 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുരോഹിതന്മാരുടെ ലൈംഗിക മോഹം തീർക്കാൻ സ്വന്തം സ്ഥാപനത്തിൽ ബധിരരും മൂകരുമായ പെൺകുട്ടികളെ വലയെറിഞ്ഞ് കൊടുത്തുവെന്ന കുറ്റമാണ് ഈ കന്യാസ്ത്രീയുടെ മേൽ ചുമത്തിയിരിക്കുന്നത്. തന്റെ സ്ഥാപനത്തിലലെ വിദ്യാർത്ഥികളെ തല്ലിയും പീഡിപ്പിച്ചും രസിക്കുന്നത് ഇവർ പതിവാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ അഞ്ച് വൈദികരെ കൊണ്ട് കുട്ടികളെ നിരന്തരമായി ലൈംഗിക പീഡനം നടത്തി ഇവർ ആനന്ദം അനുഭവിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു.
അർജന്റീനയിലെ തന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ബാത്ത് റൂമുകൾ, ഡോർമിറ്ററികൾ, പൂന്തോട്ടങ്ങൾ , ബേസ്മെന്റ് എന്നിവിടങ്ങളിൽ വച്ച് ലൈംഗിക കൃത്യങ്ങൾക്ക് വിധേയരാക്കാൻ പുരോഹിതന്മാർക്ക് വേണ്ടുന്ന ഒത്താശകളെല്ലാം ഇവർ ചെയ്തുകൊടുത്തുവെന്ന ആരോപണം ശക്തമാണ്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ നിന്നും 620 മൈൽ വടക്ക്പടിഞ്ഞാറ് മാറിയുള്ള നഗരമായ ലുജാൻ ഡി കുയോവിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പുരോഹിതനായ ഹൊറാസിയോ കോർബാച്ചോ ബലാത്സംഗം ചെയ്തുവെന്നും അതിന്റെ പരുക്കുകൾ കാണാതിരിക്കാൻ ഈ കന്യാസ്ത്രീ തന്നോട് ഡയാപർ ധരിക്കാൻ നിർബന്ധിച്ചുവെന്നും ഇവിടുത്തെ ഒരു മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു കുമിക്കോയ്ക്കെതിരെയുള്ള കേസ് ആരംഭിച്ചത്.
ആരോപണത്തെ തുടർന്ന് ഈ കന്യാസ്ത്രീയെ കസ്റ്റഡിയിലെടുത്ത് സ്ത്രീകളുടെ ജയിലിൽ ഇട്ടിരിക്കുകയാണ്. താൻ നിരപരാധിയാണെന്നാണ് ജുഡീഷ്യൽ ഒഫീഷ്യലുകൾക്ക് മുന്നിൽ കുമിക്കോ ബോധിപ്പിച്ചിരിക്കുന്നത്. സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അർജന്റീനയുടെ പൗരത്വമുള്ള ഈ കന്യാസ്ത്രീ വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വ്യക്തിയുമാണെന്നും ആരോപണമുണ്ട്. അർജന്റീനയിലെ നോർത്ത് വെസ്റ്റേൺ മെൻഡോസ പ്രവിശ്യയിലെ അന്റോണിയോ പ്രോവോളോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വിത്ത് ഹിയറിങ് ഇംപയർമെന്റിൽ വച്ചാണീ ചൂഷണങ്ങൾ എല്ലാം അരങ്ങേറിയിരിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എട്ട് മണിക്കൂറോളം നീണ്ട വിചാരണ നടന്നത്.എന്നാൽ താൻ യാതൊരു വിധത്തിലുമുള്ള കുറ്റവും ചെയ്തിട്ടില്ലെന്ന നിലപാടിൽ തന്നെയായിരുന്നു ഇതിനിടെ കുമിക്കോ ഉറച്ച് നിന്നിരുന്നത്. കൈകളിൽ വിലങ്ങും ബുള്ളറ്റ് പ്രൂഫ് വസ്ത്രവുമം ധരിപ്പിച്ചായിരുന്നു ഈ കന്യാസ്ത്രീയെ കോടതിയിൽ എത്തിച്ചത്.കോർബാച്ചോ, നിക്കോള കോറാഡി, എന്നിവരടക്കമുള്ള അഞ്ച് പുരോഹിതനമാർ തങ്ങളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ 24 വിദ്യാർത്ഥിനികളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇവിടെ പരാമർശിച്ച രണ്ട് പുരോഹിതന്മാരും കന്യാമറിയത്തിന്റെ ചിത്രത്തിന്റെ സാന്നിധ്യത്തിൽ തങ്ങളെ സ്ഥിരമായി ബലാത്സംഗം ചെയ്യാറുണ്ടെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്.
കുറ്റാരോപിതരായ അഞ്ച് പേരെയും കഴിഞ്ഞ നവംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോറാഡിയുടെ റൂമിൽ നിന്നും പോണോഗ്രാഫിക് മാഗസിനുകളുടെ ശേഖരവും 34,000 ഡോളറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതൊരു ഗെയിമാണെന്നും എപ്പോഴും കളിക്കണമെന്നും പറഞ്ഞായിരുന്നു പുരോഹിതന്മാർ തങ്ങളെ പീഡിപ്പിക്കാറുണ്ടായിരുന്നതെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. അറസ്റ്റിലായ പുരോഹിതന്മാരെ മെൻഡോസയിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 2009ൽ ഈ സംഭവങ്ങൾ വെളിച്ചത്ത് വന്നതിനെ തുടർന്ന് ഇതിനെ കുറിച്ച് അന്വേഷിക്കാൻ വത്തിക്കാൻ 2010ൽ വെറോന ഡയോസിസിനോട് ആവശ്യപ്പെട്ടിരുന്നു. 2012ൽ ഈ വൈദികരുടെ പേരിൽ വത്തിക്കാൻ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.