- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സ് ആപ്പിൽ വൈറലായ തിരുവാതിര കളി ശശിതരൂരും ഷെയർ ചെയ്തു; ഈ ഓണക്കാലത്തെ ഏറ്റവു വലിയ ഹിറ്റായ അത്തപ്പൂക്കളം വരച്ചു ചുറ്റും നിന്നും ചുവടു വെക്കുന്ന കന്യാസ്ത്രീകളുടെ തിരുവാതിര; കേരളത്തിന്റെ മതേതരത്വം ചൂണ്ടിക്കാട്ടാൻ ഗൗരി ലങ്കേഷും തരൂരിന്റെ പോസ്റ്റ് ഷെയർ ചെയ്തു
തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നത് ഒരു വീഡിയോയാണ്. ഒരു പറ്റം കന്യാസ്ത്രീമാർ ചുറ്റും നിന്നും തിരുവാതിര കളിക്കുന്ന വീഡിയോ ആയിരുന്നു അത്. വാട്‌സ് ആപ്പിൽ വൈറലായ ഈ വീഡിയോ അടുത്ത ദിവസം ശശി തരൂർ കൂടി ഷെയർ ചെയ്തതോടെ അതിവേഗം വീഡിയോ ഹിറ്റായി. തിരുവസ്ത്രം അണിഞ്ഞു കൊണ്ടാണ് കന്യാസ്ത്രീകളുടെ തിരുവാതിര. ഓണപ്പൂക്കളത്തിന് ചുറ്റുമാണ് കന്യാസ്ത്രീകൾ ചുവട് വയ്ക്കുന്നത്. കേരളം എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാടാകുന്നത് എന്ന അടിക്കുറിപ്പോട് കൂടി വീഡിയോ ഫേസ്‌ബുക്കിൽ വൈറലായി പ്രചരിക്കുകയാണ്. ശശി തരൂർ എംപിയാണ് വീഡിയോ പുറത്ത് വിട്ടത്. കന്യാസ്ത്രീകൾ എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. ശശി തരൂർ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ അപ്ലോഡ് ചെയ്ത വീഡിയോ രണ്ട് ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മലയാളികളുടെ മതേതരത്വത്തെ കുറിച്ച് പറയാനായി ഈ വീഡിയ ഗൗരി ലങ്കേഷും ഷെയർ ചെയ്തിരുന്ന
തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നത് ഒരു വീഡിയോയാണ്. ഒരു പറ്റം കന്യാസ്ത്രീമാർ ചുറ്റും നിന്നും തിരുവാതിര കളിക്കുന്ന വീഡിയോ ആയിരുന്നു അത്. വാട്‌സ് ആപ്പിൽ വൈറലായ ഈ വീഡിയോ അടുത്ത ദിവസം ശശി തരൂർ കൂടി ഷെയർ ചെയ്തതോടെ അതിവേഗം വീഡിയോ ഹിറ്റായി.
തിരുവസ്ത്രം അണിഞ്ഞു കൊണ്ടാണ് കന്യാസ്ത്രീകളുടെ തിരുവാതിര. ഓണപ്പൂക്കളത്തിന് ചുറ്റുമാണ് കന്യാസ്ത്രീകൾ ചുവട് വയ്ക്കുന്നത്. കേരളം എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാടാകുന്നത് എന്ന അടിക്കുറിപ്പോട് കൂടി വീഡിയോ ഫേസ്‌ബുക്കിൽ വൈറലായി പ്രചരിക്കുകയാണ്.
ശശി തരൂർ എംപിയാണ് വീഡിയോ പുറത്ത് വിട്ടത്. കന്യാസ്ത്രീകൾ എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. ശശി തരൂർ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ അപ്ലോഡ് ചെയ്ത വീഡിയോ രണ്ട് ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.
കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മലയാളികളുടെ മതേതരത്വത്തെ കുറിച്ച് പറയാനായി ഈ വീഡിയ ഗൗരി ലങ്കേഷും ഷെയർ ചെയ്തിരുന്നു. കേരളത്തിൽ വരുമ്പോൾ ആരെങ്കിലും ബീഫ് കറി വെച്ചു തരണം. മലയാളി സ്നേഹിതർ മതേതരത്വം നിലനിർത്തണം. കേരളത്തെ രാജ്യം എന്ന് വിളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഗൗരി ലങ്കേഷ് ഈ വീഡിയോ ഷെയർ ചെയ്തു കൊണ്ട് പറയുകയുണ്ടായി.
കേരളീയരുടെ ഓണാഘോഷം. മതവൈജാത്യങ്ങൾ തുലയട്ടെ. അവരുടെ 'രാജ്യത്തെ' ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നതിന്റെ യഥാർത്ഥകാരണം ഇതാണ്. (ഞാൻ കേരളത്തെ രാജ്യം എന്നാണ് വിളിക്കുന്നത്. സംഘികളെ നിങ്ങൾ ശ്രദ്ധിച്ചോ?) എന്റെ മല്ലു സ്നേഹിതരെ ദയവായി നിങ്ങളുടെ മതേതര മനോഭാവം കാക്കുക.( അടുത്ത തവണ ഞാൻ കേരളത്തിൽ വരുമ്പോൾ ആരെങ്കിലും എനിക്ക് നല്ല കേരള ബീഫ് കറി വെച്ചു തരണംസംഘികൾ തുലയട്ടെ. - ഇതായിരുന്നു ലങ്കേഷിന്റെ വാക്കുകൾ.