- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളമില്ലാതെ പണിയെടുക്കാനും പുരോഹിതന്മാർക്ക് വെച്ചു വിളമ്പി നൽകാനുമാണോ കന്യാസ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത്? കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സഭ എന്തു നടപടിയാണ് എടുക്കുന്നത് ?
കേരളത്തിലെ ചില ക്രൈസ്തവ സഭകളുടെ അവിഭാജ്യ ഘടകമാണ് കന്യാസ്ത്രീകൾ. പ്രത്യേകിച്ച് കത്തോലിക്കാ സഭയ്ക്ക്. കന്യാസ്ത്രീകൾക്ക് സഭയിൽ ഒരുപാട് ജോലികൾ തീർക്കാനുണ്ട്. സഭയിലെ ഓരോ ഇടവകാംഗത്തേയും വിശുദ്ധിയിൽ വളർത്തുക എന്നതാണ് ഇവരുടെ പ്രഥമമായ ചുമതല. ഓരോ ഇടവകയിലും ഒന്നോ അതിലധികമോ സന്യാസിനി സമൂഹങ്ങളുണ്ട്. ഈ മഠങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകളാണ് സണ്ടേ സ്‌കൂൾ പഠനത്തിന് നേതൃത്വം നൽകുന്നതും കൂദാശകൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഒരുക്കുന്നതും. ആദ്യ കുർബാന പോലുള്ള കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്നിൽ ദിവസങ്ങളോളം നീണ്ട പരിശീലനത്തിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നത് കന്യാസ്ത്രീകളാണ്.ഇവർ തന്നെയാണ് പലപ്പോഴും സണ്ടേസ്‌കൂളിൽ പഠിപ്പിക്കുന്നതും പള്ളിയിലെ ഗായക സംഘത്തെ നയിക്കുന്നതുമൊക്കെ. ഒപ്പം ഇവർ പള്ളികളുടെ മാനേജ്‌മെന്റുകളിലുള്ള സ്‌കൂളുകളിലേയും ആശുപത്രികളിലേയും ജോലികളും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇവരുടെ ശമ്പളം കൈപ്പറ്റാൻ ഇവർക്ക് അവകാശമില്ല. ഒരു സർക്കാർ സ്‌കൂളിൽ പഠിപ്പിക്കുകയോ സർക്കാർ ആശ
കേരളത്തിലെ ചില ക്രൈസ്തവ സഭകളുടെ അവിഭാജ്യ ഘടകമാണ് കന്യാസ്ത്രീകൾ. പ്രത്യേകിച്ച് കത്തോലിക്കാ സഭയ്ക്ക്. കന്യാസ്ത്രീകൾക്ക് സഭയിൽ ഒരുപാട് ജോലികൾ തീർക്കാനുണ്ട്. സഭയിലെ ഓരോ ഇടവകാംഗത്തേയും വിശുദ്ധിയിൽ വളർത്തുക എന്നതാണ് ഇവരുടെ പ്രഥമമായ ചുമതല. ഓരോ ഇടവകയിലും ഒന്നോ അതിലധികമോ സന്യാസിനി സമൂഹങ്ങളുണ്ട്. ഈ മഠങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകളാണ് സണ്ടേ സ്‌കൂൾ പഠനത്തിന് നേതൃത്വം നൽകുന്നതും കൂദാശകൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഒരുക്കുന്നതും.
ആദ്യ കുർബാന പോലുള്ള കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്നിൽ ദിവസങ്ങളോളം നീണ്ട പരിശീലനത്തിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നത് കന്യാസ്ത്രീകളാണ്.ഇവർ തന്നെയാണ് പലപ്പോഴും സണ്ടേസ്‌കൂളിൽ പഠിപ്പിക്കുന്നതും പള്ളിയിലെ ഗായക സംഘത്തെ നയിക്കുന്നതുമൊക്കെ. ഒപ്പം ഇവർ പള്ളികളുടെ മാനേജ്‌മെന്റുകളിലുള്ള സ്‌കൂളുകളിലേയും ആശുപത്രികളിലേയും ജോലികളും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇവരുടെ ശമ്പളം കൈപ്പറ്റാൻ ഇവർക്ക് അവകാശമില്ല.
ഒരു സർക്കാർ സ്‌കൂളിൽ പഠിപ്പിക്കുകയോ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയോ ചെയ്യുന്ന ഒരു കന്യാസ്ത്രീയ്ക്ക് പോലും സ്വന്തമായി കാശെടുക്കാൻ നിയമം അനുശാസിക്കുന്നില്ല. ഈ പണം പോകുന്നത് മഠത്തിലേക്കാണ്. മഠത്തിന്റെ ചെലവാകട്ടെ ഇടവകയേയും സഭയേയും സേവിക്കുകയാണ്. ഒരു പരിധി വരെ കന്യാസ്ത്രീകളെ വിലകുറഞ്ഞ തൊഴിലാളികളാക്കി മാറ്റുകയാണ് സഭ ചെയ്യുന്നത്. ആത്മീയമായ ഈ നടപടി ക്രമങ്ങൾ ഒക്കെ ചെയ്യുന്നുണ്ടെങ്കിലും ഒരു ശമ്പളവും കൊടുക്കാതെ സഭാ ശുശ്രൂഷയിൽ ഒരുപാട് ജോലികൾ ഇവർ ചെയ്തുകൊണ്ടിരിക്കുന്നു. അതിൽ ഒന്ന് അതാത് ഇടവകകളിലെ വൈദികർക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കേണ്ട ചുമതലയാണ്.
കന്യാസ്ത്രീകൾ ഒരു പ്രതിഫലവും പറ്റാതെ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണത്തിനെ കുറ്റം പറഞ്ഞ് ആനന്ദിക്കുന്ന വൈദികരും ഇല്ലാതില്ല. ഇപ്പോൾ പുറത്ത് വരുന്ന പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ഈ കന്യാസ്ത്രീകൾക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് തന്നെയാണ്. ഇപ്പോൾ സമരത്തിനിറങ്ങിയ സിസ്റ്റർ അനുപമയെപ്പോലെ ചില കന്യാസ്ത്രീകൾക്ക് മാത്രമാണ് വീട്ടുകാരുടെ പിന്തുണയുള്ളത്. പലപ്പോഴും കന്യാസ്ത്രീകൾ മഠത്തിലോ സഭയിലോ ഒരു പ്രശ്‌നവുമായി വീട്ടിൽ വന്നാൽ അവരെ പറഞ്ഞ് സമാശ്വസിപ്പിച്ച് തിരിച്ച് അങ്ങോട്ട് വിടുന്ന സാഹചര്യമാണ് പലപ്പോഴുമുള്ളത്.
ഒരു കന്യാസ്ത്രീ വസ്ത്രമുപേക്ഷിച്ച് തിരിച്ച് വീടുകളിലേക്ക് വരുന്നത് ആലോചിക്കാൻ പോലും മഹാഭൂരിപക്ഷം വരുന്ന വീട്ടുകാർക്ക് സാധിക്കുക പോലുമില്ല. ഉടുപ്പൂരി എന്ന് വിളിച്ച് അപമാനിക്കുകയും അവഹേളിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന അനേകം പേരുണ്ട്.ധീരതയോടു കൂടി അനീതിക്കെതിരെ പോരാടി തിരുവസ്ത്രം ഉപേക്ഷിച്ച് വീട്ടിൽ വന്നതുകൊണ്ട് കുടുംബം സ്വീകരിക്കാത്തതുകൊണ്ട് ഒറ്റപ്പെട്ട് കഴിയുന്ന അനേകം പേരെ എനിക്ക് തന്നെ അറിയാം. എന്തിനേറെ പറയുന്നു സംഘർഷത്തിന്റെ കണക്കുമായി വീട്ടിൽ ചെല്ലുമ്പോൾ വീട്ടുകാർ തിരസ്‌കരിക്കുന്നതുകൊണ്ട് തിരിച്ച് മഠത്തിൽ ചെന്ന് ആത്മഹത്യ ചെയ്ത കന്യാസ്ത്രീകളുണ്ട്.
ഒട്ടേറെ കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്യുന്നു. എന്തുകൊണ്ടാണ് ഇവർ ആത്മഹത്യ ചെയ്യുന്നതെന്ന് ഇവർ ആരും അന്വേഷിക്കുന്നില്ല. മരണം കൊലപാതകമായിരിക്കുമെന്ന മുൻവിധിയോടു കൂടി മാധ്യമങ്ങൾ വാർത്തയെഴുതുമ്പോൾ പൊലീസിന്റെ ബാധ്യത കുറയുകയാണ്. അവർ കൊല്ലപ്പെട്ടതല്ല ആത്മഹത്യ ചെയ്തതാണ് എന്ന് തെളിയിക്കുന്നതോടു കൂടി ആ കന്യാസ്ത്രീയുടെ ജീവിതം കിണറ്റിലോ കയറിലോ അവസാനിക്കുന്നു.