- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ ആഹാരം പൊതിഞ്ഞു നൽകിയിതിന് വ്യാപാരി ജയിലിൽ; കാളിയിൽ കടുങ്ങിയ മെഹുവ മൊയിത്രയും ലീന മണിമേഖലയും; ദേവതകളെ അധിക്ഷേപിച്ച അജ്മീർ ദർഗ പുരോഹിതനെതിരെ പരാതി; ചെറിയ സംഭവങ്ങൾ പോലും കേസാവുന്നു; നൂപൂർ ശർമ്മ കേസിനു ശേഷം രാജ്യത്തുണ്ടായത് 50ലേറെ മതനിന്ദാ കേസുകൾ!
മതിനിന്ദാ കേസുകളും വ്രണപ്പെടൽ കേസുകളും താരമമ്യേന കുറവുള്ള ഒരു രാജ്യമായിരുന്നു ഇന്ത്യ. പാക്കിസ്ഥാനിലൊക്കെ ഒന്ന് പറഞ്ഞ് രണ്ടാമത്തേത്തിന് സ്ുകൂൾ കുട്ടികൾ വരെ എടുത്ത് ഉപയോഗിക്കുന്ന നമ്പറാണ് മതനിന്ദ. ഖുറാനെ നിന്ദിച്ചു, പ്രവാചകനെ നിന്ദിച്ചുവെന്നൊക്കെപ്പറ്റഞ്ഞ് ഇടക്കിടെ ആൾക്കുട്ടം, പലരെയും തല്ലിക്കൊല്ലുന്നതും കല്ലെറിഞ്ഞുകൊല്ലുന്നതുമെല്ലാം പാക്കിസ്ഥാനും അഫ്ഗാനിലും മാത്രമല്ല ഗൾഫ്രാജ്യങ്ങളിലും സൗദിയിലുമെല്ലാം ഇടക്കിടെ ഉണ്ടാവാറുണ്ട്.
എന്നാൽ ഈ സമയത്തൊക്കെ അഭിപ്രായ സ്വതന്ത്ര്യം നിലനിൽക്കുന്ന ഒരു പുരോഗമന രാജ്യമായാണ്, ഇന്ത്യയെ വിലയിരുത്തിയിരുന്നത്. എന്നാൽ ഈ ധാരണ ഒറ്റയടിക്ക് അട്ടിമറിഞ്ഞത്, ബിജെപി മുൻ വക്താവ് നൂപൂർ ശർമ്മക്കെതിരെ കേസ് എടുത്തതോടെയാണ്. തുടർന്നുള്ള ഒരു മാസത്തിനിടെ 50ലേറെ മതനിന്ദാ കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉണ്ടാവുന്നത്. 'മതവികാരം വ്രണപെടുത്തി' എന്ന വകുപ്പിൽ 295 എ യാണ് ഇത്തരം കേസുകളിൽ ചുമത്തുന്നത്.
വ്രണപ്പെടൽ ട്രൻഡ് ആവുന്നു
ചെറിയ സംഭവങ്ങൾപോലും പർവതീകരിച്ച് മതവികാരം വ്രണപ്പെട്ടുവെന്ന് പരാതി നൽകുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കയാണ്. ഈയിടെ യുപിയിൽ ഒരു വ്യാപാരിയെ ജയിലിൽ അടച്ചത് ദൈവങ്ങളുടെ ചിത്രം അടിച്ച പത്രക്കടലാസിൽ ആഹാര സാധനങ്ങൾ പൊതിഞ്ഞ് നൽകി എന്നതിന്റെ പേരിലാണ്! നുപൂർ ശർമ്മയെ പിന്തുണച്ചു എന്നതിന്റെ പേരിൽ മഹാരാഷ്ട്രയിലെ അമരാവതിയിലും രാജസ്ഥാനിലെ ഉദയ്പൂരിലും മതവെറിയർ രണ്ട് നിരപരാധികളുടെ തലയറുത്തതിന്റെ ആഘാതത്തിൽ നിന്ന് രാജ്യം ഇനിയും മോചനംനേടിയിട്ടില്ല. അതിനിടയക്കാണ് പുതിയ വ്രണപെടൽ വാർത്തകൾ വരുന്നത്. മതവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന അക്രമവും ബ്ലാക്ക് മെയിലിംഗും സമൂഹ ഞരമ്പുകളിലാകെ വിഷം പടർത്തുകയാണ്.
മതവിമർശകർക്കെതിരെ മാത്രമല്ല പരസ്പരം പാഠം പഠിപ്പിക്കാനും മതനിന്ദാ കേസുകൾ ഉപയോഗിക്കുകയാണ്. ഇത് കേസിനും കൗണ്ടർക്കേസിനും പ്രതികാര നടപടികൾക്കും കാരണമാകുകയാണ് .വർഗ്ഗീയ ലഹളകൾ ഒഴിവാക്കാൻ കൊണ്ടുവന്ന മതനിന്ദാ നിയമങ്ങൾതന്നെ മതലഹളകൾക്ക് കാരണമാകുമെന്ന അവസ്ഥയിലേക്കാണ് ഇന്ന് ഇന്ത്യ നീങ്ങുന്നത്. നിസ്സാര കാര്യങ്ങൾക്കുപോലും മതവികാരം വ്രണപെട്ടു എന്ന ചപലന്യായം ഉന്നയിച്ച് മനുഷ്യരെ കെണിയാലക്കുകയാണ്.
കാളിയിൽ കടുങ്ങിയവർ
മെഹുവ മൊയിത്ര എംപി ഹിന്ദു ദൈവം കാളിയെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ അവർക്ക് നേരെ കൊലവിളികളും കാമ്പയനും നടക്കുകയാണ്. കാളി ഭക്തരിൽ നിന്നും മാംസവും മദ്യവുമൊക്കെ സ്വീകരിക്കുന്ന ദൈവമാണ് എന്ന പാമർശമാണ് മെഹുവയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. കാളിഭക്തിയിലും ആരാധനാക്രമത്തിലും പ്രാദേശിക വ്യതിയാനങ്ങൾ സാധ്യമാണെന്നിരിക്കെ, മെഹുവ പറഞ്ഞതിൽ അധിക്ഷേപകരമായി എന്താണുള്ളത് എന്നാണ് പുരോഗമാന വാദികൾ ചോദിക്കുന്നത്. പക്ഷേ ഇതിന്റെ പേരിൽ ബംഗാളിൽ തെരുവ് പ്രകടനങ്ങളുമായി ഹിന്ദുത്വ രാഷ്ട്രീയക്കാർ രംഗത്ത് എത്തി. താനൊരു കടുത്ത കാളി ഭക്തയാണെന്ന് നിരന്തരം വാദിക്കുന്ന, ജയ് കാളിമാ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന നേതാവ് കൂടിയാണ് മെഹുവ മൊയിത്ര എന്നോർക്കണം.
ലീന മണിമേഖല എന്ന വിഖ്യാത സംവിധായികയും കാളിയുടെ പേരിൽ കടുങ്ങിയിരിക്കയാണ്. കാളി ദേവിയുടെ വേഷത്തിൽ ഒരാൾ പുകവലിച്ചുകൊണ്ട് എൽജിബിടിക്യൂ സമൂഹത്തിന്റെ പതാകയുമായി നിൽക്കുന്നതാണ് ചിത്രീകരിച്ച ഡോക്യുമെന്റിക്കെതിരെ, മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഒട്ടേറെപേർരംഗത്ത് വന്നിരുന്നു. അറസ്റ്റ് ലീന മണിമേഖല എന്ന കാമ്പയിൻ ട്വിറ്ററിൽ സജീവമാണ്.
അജ്മീർ ദർഗ പുരോഹിതൻ കുടുങ്ങുന്നു
നൂപുർ ശർമ്മയെപ്പോലെ, ഒരു ചാനൽ ചർച്ചയിൽ ആവേശം കയറി മതവിമർശനം നടത്തിയത് അജ്മീർ ദർഗ പുരോഹിതൻ സയീദ് ആദിൽ ചിസ്തി െഇപ്പോൾ കുടുങ്ങിയിരിക്കയാണ്. ഡൽഹി ക്രൈം ബ്രാഞ്ചിനാണ് പരാതി ലഭിച്ചിരിക്കുന്നത്. ആദിൽ ചിസ്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ചിസ്തിയുടെ വിവാദ പ്രസംഗം ഇങ്ങനെയാണ്''- നൂപുർ ശർമ്മ ഹിന്ദുവാണെങ്കിൽ എനിക്ക് അവരോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. എങ്ങനെയാണ് ഒരാൾക്ക് മുന്നൂറ്റി മുപ്പത്തി മൂന്ന് കോടി ദൈവങ്ങളെ ആരാധിക്കാൻ സാധിക്കുക? ഇത് എങ്ങനെയാണ് വിശ്വസിക്കാൻ കഴിയുക? ഇതെന്താ ദൈവങ്ങളുടെ ഹോൾസെയിലോ? ഒരു മനുഷ്യൻ ആയിരം വർഷം ജീവിച്ചാലും ഇത്രയും ദൈവങ്ങളെ ഒരുമിച്ച് പ്രീതിപ്പെടുത്താൻ സാധിക്കില്ല. ഇതായിരുന്നു ആദിൽ ചിസ്തിയുടെ വിവാദ പരാമർശം.ഹിന്ദു വിശ്വാസ പ്രകാരം മഹാവിഷ്ണുവിന് പത്ത് അവതാരങ്ങളാണ് ഉള്ളത്. ഇവയിൽ ചിലത് മനുഷ്യരും ചിലത് മൃഗങ്ങളും ചിലത് രണ്ടും കെട്ടവയും ആണ്. എങ്ങനെയാണ് ഒരാൾക്ക് പത്ത് വേഷങ്ങൾ കെട്ടാൻ സാധിക്കുക.ഗണപതിയെയും ഹനുമാനെയും എങ്ങനെയാണ് ആരാധിക്കാൻ കഴിയുക? അവർ മനുഷ്യ രൂപങ്ങൾ പോലുമല്ല. പക്ഷേ, നിങ്ങൾ അവരെ ആരാധിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം യുക്തിപരമാണോ''- ചിസ്തി ചോദിക്കുന്നു.
ഹിന്ദുക്കൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്നും പോപ്പുലർ ഫ്രണ്ട് ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകരാണെന്നും പറഞ്ഞ സർവാർ ചിസ്തിയുടെ മകനാണ് സയീദ് ആദിൽ ചിസ്തി.അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി സയീദ് ആദിൽ ചിസ്തി രംഗത്തെത്തിയിട്ടുണ്ട്. തന്റെ പരാമർശങ്ങൾ നൂപുർ ശർമ്മയ്ക്ക് എതിരായിരുന്നു. താൻ ഒരു മതങ്ങളെയും അധിക്ഷേപിച്ചിട്ടില്ല. മതവികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇതായിരുന്നു ആദിൽ ചിസ്തിയുടെ പ്രതികരണം.
ഇന്ത്യ പാക്കിസ്ഥാൻ പോലെ ആവുമോ?
ഉത്തർപ്രദേശിലെ ബറേലിയിൽ മുഹമ്മദ് താലിബ് എന്ന വ്യാപാരിയാണ് പേപ്പറിൽ ആഹാരസാധനം പൊതിഞ്ഞതിന് മതവികാരം വ്രണപെടുത്തി എന്ന വകുപ്പിൽ 295 എ പ്രകാരം ജയിൽ അടക്കപ്പെട്ടത്. കുറ്റാരോപതൻ 2012 മുതൽ കച്ചവടം നടത്തുന്ന ആളാണ്. ആഹാരസാധനങ്ങൾ പേപ്പറിൽ പൊതിഞ്ഞു കൊടുത്തത് ഏതോ പത്രം നവരാത്രി സ്‌പെഷ്യൽ ഇറക്കിയ കടലാസ് ഉപയോഗിച്ചാണ് എന്നാണ് കേസ്! ഇത് 'മതവ്രണം' പൊട്ടിയൊലിക്കാൻ കാരണമായി! താലിബ് ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന വാദവുമായി ഹിന്ദു ജാഗരൺ മഞ്ച് എന്ന സംഘടനയുടെ പ്രസിഡന്റ് കൈലാസ് ഗുപ്ത കേസ് കൊടുത്തു. അതോടെയാണ് അയാൾ അകത്തായത്.
ഇതോടെ ഇന്ത്യ പാക്കിസ്ഥാൻ ആവുകയാണെന്നും ശക്തമായ വിമർശനം ഉയരുന്നുണ്ട്. പാക്കിസ്ഥാനിൽ പ്രധാനമന്ത്രിയും പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കൾ പരസ്പരം കെണിയൊരുക്കുന്നത് മതനിന്ദാ ആരോപണംഉന്നയിച്ചാണ്. രാഷ്ട്രീയക്കാർ മാത്രമല്ല, എതിരാളികളെ കുടുക്കാനായി സാധാരണജനം വരെ അവിടെ മതനിന്ദാകുറ്റം എടുത്ത് വീശുന്നു. പല തർക്കങ്ങളും പരിഹരിക്കുന്നത് പോലും മതനിന്ദാകുറ്റം ഉന്നയിച്ച് സാക്ഷികളെ നിരത്തി ഫിനിഷ് ചെയ്തു കളയും എന്ന ബ്ലാക് മെയിലിങ് തന്ത്രം ഉപയോഗിച്ചാണ്. ഇന്ത്യയിലും ഏതാണ്ട് അതേ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. 'വ്രണപെടൽ' ആരുടെയും കുത്തകയല്ലെന്ന് വരുമ്പോൾ ആര് എപ്പോൾ അകത്താകും എന്നുറപ്പില്ല.
നൂപുർ ശർമ്മ വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് ഈ പ്രശ്നങ്ങൾക്ക് കാരണം എന്നും പരാതിയുണ്ട്. ഖുറാനിലും, ഹദീസുകളിൽ കൃത്യമായി പറയുന്ന കാര്യമാണ് നൂപുർ ശർമ്മ, ഒരു ചാനൽ ചർച്ചയിൽ, ഹിന്ദു ആരാധനയെ വിമർശിച്ചതിന് മറുപടിയായി പറയുന്നത്. ഇത് മതനിന്ദയാക്കി മാറ്റിയതോടെ, വ്രണപ്പടൽ കേസുകളുടെ വലിയ ഒരു തുടക്കത്തിനാണ് സർക്കാർ അവസരം ഉണ്ടാക്കിയത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ