നൃത്താദ്ധ്യാപിക ഷ്രീനാചന്ദ്രദാസിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച പതിനേഴോളം വിദ്യാർത്ഥിനികൾ അരങ്ങേറ്റം കുറിക്കുന്ന നൂപുര സംഗമം 2015 മെയ് ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുപ്പതു മുതൽ, ഇന്ത്യൻ സ്‌കൂൾ ജാഷൻ മാൾ ഹാളിൽ ഹാളിൽ വച്ച് നടക്കും .

മീനാക്ഷി രാജിവ്, നമ്രത വിനോദ്,ആഞ്ജലിന എബി, ദീക്ഷ കേശവ,ധന്വി കേശവ, കുഷി ഉമേഷ് ഷെട്ടി, മിഷ്ടി സുഭാഷ്, അധീന ജയരജാൻ, സെലിൻ മേരി ജോഷി മേഘ്‌ന പ്രദീപ് എന്നിവർ ഭരതനാട്യത്തിലും വിഷ്ണുപ്രിയ സിബിരാജ്,അനഘ രാജൻ, അയന രമേഷ്, അഭിന അനിൽ, ഋതിക ഋതുവർണൻ, ലക്ഷ്മി സുരേഷ്,അക്ഷയ രാജേന്ദ്രൻ എന്നിവർ മോഹനിയാട്ടത്തിലുമാണ് അരങ്ങേറ്റം കുറിക്കുന്നത്.

ഇവരെ കൂടാതെ ബഹറിനിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള എൺപതോളം വിദ്യാർത്ഥിനികളും വിവിധ നൃത്തയിനങ്ങൾ അവതരിപ്പിക്കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളിലും അവയുടെ സാഹിത്യത്തിലും പ്രാവിണ്യം സിദ്ധിച്ചിട്ടുള്ള ഷീനാ ചന്ദ്രദാസ് കഴിഞ്ഞ ഇരുപതു വർഷമായി അറുനൂലിലധികം കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട്. ഗൾഫിലുടനീളം നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ചെയ്യതിട്ടുണ്ട്.