- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് : കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധിസംഘം ബുധനാഴ്ച കേരളത്തിൽ; റിക്രൂട്ടിങ് ഏജൻസികളുടെ കാര്യക്ഷമത വിലയിരുത്തുക സന്ദർശനലക്ഷ്യം
കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായുള്ള കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘത്തിന്റെ കേരള സന്ദർശനം ഈമാസം 15,16,17,18 തീയതികളിൽ നടക്കും. ആരോഗ്യമന്ത്രാലയം മെഡിക്കൽ സർവിസ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽഹർബിയുടെയും നിയമവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുൽഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ്. ഈമാസം 15ന് കുവൈത്തിൽനിന്ന് പുറപ്പെടുക. 18നാണ് മടക്കം. കേന്ദ്ര സർക്കാർ നിയോഗിച്ച റിക്രൂട്ടിങ് ഏജൻസികളുടെ കാര്യക്ഷമത വിലയിരുത്തുകയാണ് സന്ദർശനലക്ഷ്യം. സ്വകാര്യ ഏജൻസികളെ ഒഴിവാക്കി ഇന്ത്യയിൽനിന്നുള്ള നഴ്‌സിങ് നിയമനം സർക്കാർ ഏജൻസികൾ വഴിയാക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞവർഷം മാർച്ചിലാണ് തീരുമാനിച്ചത്. ഇതിനായി കേരള സർക്കാറിന്റെ കീഴിലുള്ള നോർക്ക റൂട്ട്‌സ്, ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്‌ളോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് (ഒഡാപെക്), തമിഴ്‌നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ എന്നീ ഏജൻസികളെയാണ് ചുമതലപ്പെടുത്തി
കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായുള്ള കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘത്തിന്റെ കേരള സന്ദർശനം ഈമാസം 15,16,17,18 തീയതികളിൽ നടക്കും. ആരോഗ്യമന്ത്രാലയം മെഡിക്കൽ സർവിസ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽഹർബിയുടെയും നിയമവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുൽഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ്. ഈമാസം 15ന് കുവൈത്തിൽനിന്ന് പുറപ്പെടുക.
18നാണ് മടക്കം. കേന്ദ്ര സർക്കാർ നിയോഗിച്ച റിക്രൂട്ടിങ് ഏജൻസികളുടെ കാര്യക്ഷമത വിലയിരുത്തുകയാണ് സന്ദർശനലക്ഷ്യം. സ്വകാര്യ ഏജൻസികളെ ഒഴിവാക്കി ഇന്ത്യയിൽനിന്നുള്ള നഴ്‌സിങ് നിയമനം സർക്കാർ ഏജൻസികൾ വഴിയാക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞവർഷം മാർച്ചിലാണ് തീരുമാനിച്ചത്. ഇതിനായി കേരള സർക്കാറിന്റെ കീഴിലുള്ള നോർക്ക റൂട്ട്‌സ്,
ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്‌ളോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് (ഒഡാപെക്), തമിഴ്‌നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ എന്നീ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഏജൻസി പ്രതിനിധികളുമായും സംസ്ഥാന സർക്കാറിലെ ഉന്നതരുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
കഴിഞ്ഞമാസം കുവൈത്ത് സന്ദർശിച്ച സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, നോർക്ക സെക്രട്ടറി റാണി ജോർജ്, സിഇഒ ആർ.എസ്. കണ്ണൻ എന്നിവർ ഇന്ത്യൻ അംബാസഡർ സുനിൽ
ജെയിനിന്റെ സാന്നിധ്യത്തിൽ ആരോഗ്യമന്ത്രാലയം അധികൃതരുമായി നടത്തിയ ചർച്ചയിലാണ് കുവൈത്ത് സംഘത്തിന്റെ കേരള സന്ദർശനത്തിന് ധാരണയായത്. കഴിഞ്ഞമാസം സന്ദർശനമുണ്ടാവുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പിന്നീട് മാർച്ചിലേക്ക് മാറ്റുകയായിരുന്നു. വിദേശങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനത്തിനായി സ്വകാര്യ ഏജൻസികൾ ലക്ഷങ്ങൾ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടർന്നായിരുന്നു കേന്ദ്ര സർക്കാർ റിക്രൂട്ടിങ് അധികാരം സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
എന്നാൽ, ഈ നിർദ്ദേശം തുടക്കത്തിൽ കുവൈത്ത് അംഗീകരിക്കാതിരുന്നത് ഇന്ത്യയിൽനിന്നുള്ള നഴ്‌സിങ് നിയമനം നിലക്കുന്നതിന് കാരണമായി. തുടർന്ന്, എംബസിയുടെ നേതൃത്വത്തിൽ നടന്ന നിരന്തര ചർച്ചയെ തുടർന്നാണ് കുവൈത്തിലേക്കുള്ള ഇന്ത്യൻ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും കരാർ ഒപ്പുവച്ചത്. ഇതിന്റെ തുടർച്ചയായാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രതിനിധികളുടെ സന്ദർശനം.