കോവിഡിനെ തുടർന്ന് നീട്ടി വച്ച നഴിസിങ് റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിച്ച് ബ്രിട്ടൻ. ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രിയും നഴ്‌സിങ് ഹോമുകളിലും നിയമിക്കുന്നതിനായി നവംബർ ഡിസംബർ മാസങ്ങളിൽ ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന്റെ കാലതാമസം ഒഴിവാക്കാനായി ഫാസ്റ്റ് ട്രാക്ക് പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഇഎൽടിഎസ് റൈറ്റിങ് 6.5 ഉം ബാക്കി മൂന്ന് വിഷയങ്ങളിൽ 7 സ്‌കോറുള്ളവർക്കോ ഒഇടി റൈറ്റിങ് സി പ്ലസും ബാക്കി വിഷയങ്ങളിൽ ബിയും ഉള്ളവർക്കും വീഡിയോ കോൺഫറൻസിലൂടെയുള്ള അഭിമുഖം പാസായാൽ ജോലിക്ക് പോകാം. നവംബർ ഡിസംബർ മാസങ്ങളിൽ അഭിമുഖവും മറ്റ് നടപടികളും തുടങ്ങിയാൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ യുകെയിലേയ്ക്ക് പോകാൻ കഴിയും. കൂടാതെ മികച്ച ശമ്പളവും പ്രത്യേകതായാണ്.

സിസിയു, ഐസിയു, പീഡിയാട്രിക്, എൻഐസിയു, തിയേറ്റർ നഴ്‌സസ് എന്നിവർക്കും ഇത്തവണ അവസരം ഉണ്ടെന്നാണ് ഇതിന്റെ പ്രത്യേകത. യുകെയിൽ കോവിഡിനെ തുടർന്ന് ഉണ്ടായ സ്റ്റാഫ് ഷോർട്ടേജ് ഉടനടി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എൻഎച്ച്എസ് ഹോസ്പിറ്റലുകൾക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനായി മാത്രം 28 മില്യൺ പൗണ്ടാണ് സർക്കാർ ചിലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള എല്ലാ ട്രസ്റ്റുകളും റിക്രൂട്ട്‌മെന്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നഴ്‌സിങ് ഡിഗ്രിക്കാർക്കും ഐഇൽടിഎസ്, ഒഇടി പാസായാ ആർക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്.

എൻഎച്ച്എസ് ആശുപത്രികൾക്ക് പുറമേ പ്രൈവറ്റ് ആശുപത്രികളിലും കെയർ ഹോമുകളിലും അവസരം ഉള്ളതിനാൽ ഓരോ സ്ഥലത്തേക്കും ആയിരത്തിലധികം പേരെ ഏജൻസികൾ വഴി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നഴ്‌സിങ് ജോലിക്കായി യുകെയിലെക്ക് പോകാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ uknurse@vostek.co.uk എന്ന മെയിലേലേക്ക് അപേക്ഷിക്കാവുന്നതാണ്.

സാധാരണ ക്യൂർ പെർമിറ്റ് വരുന്നവർക്കെല്ലാം എൻഎച്ച്എസ് സർചാർജ് അല്ലെങ്കിൽ ഐഎച്ച്എസ് എന്ന ഫീസ് അടക്കേണ്ടതാണ്. എന്നാൽ ഹെൽത്ത് കെയർ സെക്ഷനിലേക്ക് വരുന്നവർക്ക് ഇതിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ വിസ ചെലവ് കുറവ് ആണെന്നതും പ്രത്യേകതയാണ്.. കൂടാതെ സാധാരണ വിസകൾക്ക് 800 പൗണ്ടിന് മുകളിൽ ചെലവ് വരുമ്പോൾനഴ്‌സടക്കമുള്ള മറ്റ്ആശുപത്രി ജോലിക്കാർക്കോ വേണ്ടിയുള്ള വിസകൾക്ക് വെറും 232 പൗണ്ടാണ് വിസ ഫീസായി ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ യുകെയിൽ ജോലി സ്വപ്നം കാണുന്നവർ
മുകളിൽ പറഞ്ഞിട്ടുള്ള യോഗ്യത നേടിയിട്ടുള്ളവരാണെങ്കിൽ uknurse@vostek.co.uk എന്ന മെയിൽ ഐഡിയിലേക്ക് ഉടൻ തന്നെ സിവി അയക്കുക. ഇന്റർവ്യൂവിനായി സിവി തയ്യാറാക്കുവാൻ വോസ്ടെക് നിങ്ങളെ സഹായിക്കുന്നതായിരിക്കും. കൂടാതെ, എൻഎച്ച്എസ് ആപ്ലിക്കേഷൻ ഫോമുകൾ പൂർത്തീകരിക്കുവാനും ഇന്റർവ്യൂവിനായി തയ്യാറെടുക്കുവാനും സ്‌കൈപ്പ് ഇന്റർവ്യുവിനായുള്ള തീയതി, സമയം എന്നിവയെ കുറിച്ചൊക്കെ വിശദ വിവരങ്ങൾ നൽകുവാനും വോസ്ടെക് നിങ്ങളെ സഹായിക്കും.

വൊസ്റ്റെക്ക് ഇന്റർനാഷണൽ എന്ന ഈ സ്ഥാപനം ലണ്ടൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികൾ നടത്തുന്ന സ്ഥാപനമാണ്. ഇവർ അപേക്ഷകരിൽ നിന്നും ഫീസ് വാങ്ങുന്നില്ല എന്നു മാത്രമല്ല വർക്ക് പെർമിറ്റ്, വിസ ഫീസുകളും അവർ തന്നെ വഹിക്കും. അതുകൊണ്ട് ധൈര്യമായി ഈ സ്ഥാപനത്തെ ബന്ധപ്പെട്ട് നിങ്ങളുടെ അപേക്ഷകൾ നീക്കാം. അവരുടെ കാൽ നൂറ്റാണ്ടു പരിചയം മൂലം തെറ്റുപറ്റാതെ നിങ്ങളെ യുകെയിൽ എത്തിക്കാൻ കഴിയും എന്നു മറക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക uknurse@vostek.co.uk.