- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 70% നഴ്‌സുമാർക്കും ഇനിയും വാക്‌സിനേഷൻ നൽകിയില്ല; രണ്ട് മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ച് നഴസുമാരുടെ പ്രതിഷേധം; കോവിഡ് വാക്‌സിനേഷൻ നടപടികൾ ഉടൻ നടപ്പിലാക്കുണമെന്ന് കേരള ഗവ നഴ്സസ് യൂണിയൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 70% നഴ്‌സുമാർക്കും വാക്‌സിനേഷൻ നൽകാത്തതിനെ തുടർന്ന് , കെ.ജി.എൻ.യു തിരു.നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
കെ.ജി.എൻ.യു ജനറൽ സെക്രട്ടറി സന്തോഷ്.കെ.എസ് ഉദ്ഘാടനം നിർവ്വഹിച്ച പ്രതിഷേധത്തിൽ , തിരു.ജില്ലാ പ്രസിഡന്റ് അനസ്. എസ്.എം , ജില്ലാ സെക്രട്ടറി ഗിരീഷ്.ജി.ജി എന്നിവർ സംസാരിക്കുകയും. സംസ്ഥാന ട്രഷറർ ആശ.എൽ ആശംസകൾ അറിയിക്കുകയും ചെയ്തു.
തൽസ്ഥിതി ഇനിയും പരിഹരിക്കാതെ തുടരുകയാണെങ്കിൽ , തുടർ സമര പരിപാടികളുമായ് മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് ശ്രീ.അനസ്.എസ്.എം , സെക്രട്ടറി ഗിരീഷ്.ജി.ജി എന്നിവർ അറിയിച്ചു.
Next Story