- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാറന്റില്ലാതെ രക്തസാമ്പിൾ എടുക്കാൻ വന്ന പൊലീസ് ഓഫീസറോട് നഴ്‌സ് ഇൻ ചാർജ് നോ പറഞ്ഞു; അന്വേഷണത്തിന് തടസം നിന്നെന്ന് ആരോപിച്ച് ബലം പിടിച്ച് അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പിൽ ഇട്ടു; അമേരിക്കയെ ഞെട്ടിച്ച പൊലീസിന്റെ അഹങ്കാരത്തിന്റെ വീഡിയോ പുറത്തായപ്പോൾ പൊട്ടിത്തെറിച്ച് ലോകം എമ്പാടുമുള്ള നഴ്‌സുമാർ
അമേരിക്കയിലെ സാൾട്ട് ലെയ്ക്ക് സിറ്റിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ബേൺ യൂണിറ്റിലുള്ള അലെക്‌സ് വുബിൾസ് എന്ന നഴ്‌സിനോട് പൊലീസ് കാട്ടിയ അനീതിക്കെതിരെ ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ പ്രതിഷേധം ഇരമ്പുന്നു.വാറന്റില്ലാതെ രക്തസാമ്പിൾ എടുക്കാൻ വന്ന പൊലീസ് ഓഫീസറോട് ഈ നഴ്‌സ് ഇൻ ചാർജ് നോ പറഞ്ഞതിനെ തുടർന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഈ നഴ്‌സ് അന്വേഷണത്തിന് തടസം നിന്നെന്ന് ആരോപിച്ച് ബലം പിടിച്ച് അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പിൽ ഇടുകയായിരുന്നു. അമേരിക്കയെ ഞെട്ടിച്ച പൊലീസിന്റെ അഹങ്കാരത്തിന്റെ വീഡിയോ പുറത്തായപ്പോൾ ഇതിനെതിരെപൊട്ടിത്തെറിച്ച് ലോകം എമ്പാടുമുള്ള നഴ്‌സുമാർ രംഗത്തെത്തുകയായിരുന്നു. സാൾട്ട് ലെയ്ക്ക്‌പൊലീസ് ഡിറ്റെക്ടീവായ ജെഫ് പൈനെയായിരുന്നു ഈ നഴ്‌സിനെ തികച്ചും ക്രൂരമായ രീതിയിൽ അറസ്റ്റ് ചെയ്തത്. ബേൺ യൂണിറ്റിൽ രോഗികൾളും ഡോക്ടർമാരും ആശുപത്രി മാനേജർമാരും നോക്കി നിൽക്കവയെയായിരുന്നു പൊലീസിന്റെ ഈ പ്രകോപനപരമായ നീക്കം. നഴ്‌സിനെ ഒരു ക്രിമിനലിനെ പോലെ കൈവിലങ്ങണിയിച്ച് പുറത്തേക്ക് പിടിച്ച് വലിച്ച് കൊണ്ടു
അമേരിക്കയിലെ സാൾട്ട് ലെയ്ക്ക് സിറ്റിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ബേൺ യൂണിറ്റിലുള്ള അലെക്‌സ് വുബിൾസ് എന്ന നഴ്‌സിനോട് പൊലീസ് കാട്ടിയ അനീതിക്കെതിരെ ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ പ്രതിഷേധം ഇരമ്പുന്നു.വാറന്റില്ലാതെ രക്തസാമ്പിൾ എടുക്കാൻ വന്ന പൊലീസ് ഓഫീസറോട് ഈ നഴ്‌സ് ഇൻ ചാർജ് നോ പറഞ്ഞതിനെ തുടർന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഈ നഴ്‌സ് അന്വേഷണത്തിന് തടസം നിന്നെന്ന് ആരോപിച്ച് ബലം പിടിച്ച് അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പിൽ ഇടുകയായിരുന്നു. അമേരിക്കയെ ഞെട്ടിച്ച പൊലീസിന്റെ അഹങ്കാരത്തിന്റെ വീഡിയോ പുറത്തായപ്പോൾ ഇതിനെതിരെപൊട്ടിത്തെറിച്ച് ലോകം എമ്പാടുമുള്ള നഴ്‌സുമാർ രംഗത്തെത്തുകയായിരുന്നു.
സാൾട്ട് ലെയ്ക്ക്‌പൊലീസ് ഡിറ്റെക്ടീവായ ജെഫ് പൈനെയായിരുന്നു ഈ നഴ്‌സിനെ തികച്ചും ക്രൂരമായ രീതിയിൽ അറസ്റ്റ് ചെയ്തത്. ബേൺ യൂണിറ്റിൽ രോഗികൾളും ഡോക്ടർമാരും ആശുപത്രി മാനേജർമാരും നോക്കി നിൽക്കവയെയായിരുന്നു പൊലീസിന്റെ ഈ പ്രകോപനപരമായ നീക്കം. നഴ്‌സിനെ ഒരു ക്രിമിനലിനെ പോലെ കൈവിലങ്ങണിയിച്ച് പുറത്തേക്ക് പിടിച്ച് വലിച്ച് കൊണ്ടു പോവുകയായിരുന്നു പൈനെ ചെയ്തിരുന്നത്. തുടർന്ന് പുറത്ത് നിർത്തിയിട്ടിരുന്ന പട്രോൾ കാറിൽ 20 മിനുറ്റോളം ഇരുത്തുകയും ചെയ്തു. വുബിൾസിനെ പിന്നീട് ചാർജുകളൊന്നും ചുമത്താതെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ വുബിൾസും അവരുടെ അറ്റോർണിയും ഈ ദുരനുഭവം ജനങ്ങളോട് വെളിപ്പെടുത്താൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിനായി ബോഡി ക്യാമറയിലെ വീഡിയോയും അവർ ഓൺലൈനിലൂടെ പുറം ലോകത്തെത്തിക്കുകയായിരുന്നു. ഈ വീഡിയോ കാണിക്കുന്നതിനായി വുബിൾസ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു പ്രസ്‌കോൺഫറൻസും വിളിച്ച് കൂട്ടിയിരുന്നു. പൊലീസ് ഓഫീസർമാർക്ക് കൂടുതൽ മികച്ച പരിശീലനം നൽകേണ്ടിയിരിക്കുന്നുവെന്നും അവർ ശക്തമായി ആവശ്യപ്പെടുന്നു. താൻ ഒരു ഹെൽത്ത് കെയർ വർക്കറായതിനാൽ തന്റെ ഉത്തരവാദിത്വമാണ് ഓരോ രോഗിയെയും സംരക്ഷിക്കുകയെന്നതെന്നും അത് മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നും ഈ നഴ്‌സ് പറയുന്നു.
ഒരു രോഗിയെ സംബന്ധിച്ചിടത്തോളം രക്തത്തിന് പ്രാധാന്യമേറെയുണ്ടെന്നും ഗുരുതരാവസ്ഥയിൽ കിടക്കുന്ന ആളിൽ നിന്നും ഒരു തുള്ളി രക്തം എടുത്താൽ അപകടമുണ്ടാകുമെന്നും അതിനാൽ രക്തമെടുക്കുന്നതിനെ ലളിതമായി കാണാനാവില്ലെന്നും നഴ്‌സ് തന്റെ നിലപാടിനെ വാദിക്കുന്നു. ജൂലൈ 26ന് നടന്ന സംഭവം പൈനെയുടെയും മറ്റൊരു ഓഫീസറുടെയും ബോഡി ക്യാമറയിലാണ് പതിഞ്ഞിരുന്നത്. താൻ തെറ്റായി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് കരയുന്ന വുബിൾസിനെ ഈ വീഡിയോയിൽ കാണാം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഒരു ട്രക്ക് ഡ്രൈവർ ഗുരുതരാവസ്ഥയിൽ ഈ ആശുപത്രിയിൽ എത്തിയതിനെ തുടർന്നാണ് സംഭവത്തിന് തുടക്കമായിരുന്നത്.
ഇയാളെ ഇടിച്ചിട്ടിരുന്നു വാഹനത്തിന്റെ ഡ്രൈവർ കൗണ്ടി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയും ചെയ്തിരുന്നു.ഇയാൾ പിന്നീട് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അബോധാവസ്ഥയിൽ കിടക്കുന്ന ട്രക്ക് ഡ്രൈവറുടെ രക്തം കേസ് അന്വേഷണത്തിന്റെ ഭാഗമായി എടുക്കാൻ പൊലീസ് ആശുപത്രിയിലെത്തിയിരുന്നത്. പൈനെയുടെ മോശം പെരുമാറ്റം വ്യക്തമാക്കുന്ന വീഡിയോ വളരെ ആശങ്കാ ജനകമാണെന്ന് ചീഫ് മൈക്ക് ബ്രൗൺ പ്രതികരിച്ചുവെന്നാണ് സാൽട്ട് ലെയ്ക്ക് പൊലീസ് സെർജന്റായ ബ്രാൻഡൻ ഷീറർ വെളിപ്പെടുത്തിയത്. എന്നാൽ പൈനെ നിലവിലും ഡിപ്പാർട്ട്‌മെന്റിൽ ഡ്യൂട്ടിയിൽ തുടരുന്നുണ്ട്. എന്നാൽ അയാളെ ബ്ലഡ് ഡ്രോ പ്രോഗ്രാമിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് ഷീറർ വെളിപ്പെടുത്തുന്നത്.സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.