- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഇഎൽടിഎസിന് പകരം ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്; ഇംഗ്ലീഷിലോ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്ത് പഠിച്ച നഴ്‌സിങ് ഡിഗ്രി പകരമായി അനുവദിക്കും; ഐഇഎൽടിഎസ് റൈറ്റിങ് മൊഡ്യൂൾ 6. 5 ആക്കി കുറയ്ക്കും; പുതിയ പരിഷ്‌കാരങ്ങൾ നവംബർ ഒന്നു മുതൽ: ബ്രിട്ടൺ വീണ്ടും മലയാളി നഴ്‌സുമാർക്ക് മുൻപിൽ വാതിൽ തുറക്കുമ്പോൾ
യുകെയിലേക്കുള്ള മലയാളി നഴ്‌സുമാരുടെ ഒഴുക്ക് വീണ്ടും തുടങ്ങിയേക്കുമെന്ന സൂചന വ്യക്തമായി. എല്ലാ വിഷയങ്ങളിലും ഐഇഎൽടിഎസ് 7 നിർബന്ധമാക്കിയതോടെ ഏതാനും വർഷങ്ങളായി നടക്കാതെ പോയ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ആണ് വീണ്ടും സജീവമാകാൻ അവസരം ഒരുങ്ങുന്നത്. ഐഇഎൽടിഎസ് കുറയ്ക്കണമെന്ന നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചു ഇപ്പോൾ ബ്രിട്ടണിലെ നഴ്‌സിങ് കൗൺസിൽ അതിനു അനുമതി നൽകിയതായി വ്യക്തമായി. ഇതനുസരിച്ച് ഐഇഎൽടിഎസിന് പകരം മറ്റ് ടെസ്റ്റുകൾ അനുവദിക്കുന്നതിന് പിന്നാലെ ഇംഗ്ലീഷ് പഠിക്കുന്നവർക്ക് ഐഇഎൽടിഎസ് ഒഴിവാക്കാനും ആലോചനയുണ്ട്. ഇപ്പോൾ നടക്കുന്ന കൺസൾട്ടേഷൻ ഫലം ഒക്ടോബറിൽ പുറത്ത് വിട്ട ശേഷം നവംബർ ഒന്നു മുതൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ രണ്ടു മാസത്തിനകം അനേകം മലയാളി നഴ്‌സുമാർക്ക് യുകെയിലേക്ക് ജോലി തേടി എത്താൻ കഴിയും. അബർഡീനിൽ താമസിക്കുന്ന ഫെബിൻ സിറിയക് തയ്യാറാക്കി എൻഎംസിക്ക് നൽകിയതും ബ്രിട്ടീഷ് മലയാളി ഉറച്ച പിന്തുണ കൊടുത്തതുമായ പെറ്റീഷനും ഈ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിട
യുകെയിലേക്കുള്ള മലയാളി നഴ്‌സുമാരുടെ ഒഴുക്ക് വീണ്ടും തുടങ്ങിയേക്കുമെന്ന സൂചന വ്യക്തമായി. എല്ലാ വിഷയങ്ങളിലും ഐഇഎൽടിഎസ് 7 നിർബന്ധമാക്കിയതോടെ ഏതാനും വർഷങ്ങളായി നടക്കാതെ പോയ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ആണ് വീണ്ടും സജീവമാകാൻ അവസരം ഒരുങ്ങുന്നത്. ഐഇഎൽടിഎസ് കുറയ്ക്കണമെന്ന നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചു ഇപ്പോൾ ബ്രിട്ടണിലെ നഴ്‌സിങ് കൗൺസിൽ അതിനു അനുമതി നൽകിയതായി വ്യക്തമായി. ഇതനുസരിച്ച് ഐഇഎൽടിഎസിന് പകരം മറ്റ് ടെസ്റ്റുകൾ അനുവദിക്കുന്നതിന് പിന്നാലെ ഇംഗ്ലീഷ് പഠിക്കുന്നവർക്ക് ഐഇഎൽടിഎസ് ഒഴിവാക്കാനും ആലോചനയുണ്ട്.
ഇപ്പോൾ നടക്കുന്ന കൺസൾട്ടേഷൻ ഫലം ഒക്ടോബറിൽ പുറത്ത് വിട്ട ശേഷം നവംബർ ഒന്നു മുതൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ രണ്ടു മാസത്തിനകം അനേകം മലയാളി നഴ്‌സുമാർക്ക് യുകെയിലേക്ക് ജോലി തേടി എത്താൻ കഴിയും. അബർഡീനിൽ താമസിക്കുന്ന ഫെബിൻ സിറിയക് തയ്യാറാക്കി എൻഎംസിക്ക് നൽകിയതും ബ്രിട്ടീഷ് മലയാളി ഉറച്ച പിന്തുണ കൊടുത്തതുമായ പെറ്റീഷനും ഈ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിട്ടുണ്ട്. ഏതാനും വർഷം മുൻപ് ബ്രിട്ടീഷ് മലയാളി പെറ്റീഷൻ നൽകിയെങ്കിലും ഗുണം ഉണ്ടായിരുന്നില്ല. എന്നാൽ ഒരു വർഷം മുൻപ് ഫെബിൻ നൽകിയ പെറ്റീഷന് ഏതാനും മാസം മുൻപ് ബ്രിട്ടീഷ് മലയാളി പിന്തുണ നൽകുക ആയിരുന്നു. തുടർന്ന് 2000 ഒപ്പിൽ നിന്നു 15, 000 ഒപ്പായി മാറി. ഈ പെറ്റീഷൻ പരിഗണിച്ചു എന്നു എൻഎംസി ഫെബിനെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന എൻഎംസി യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. പുതിയ നിർദേശങ്ങൾ ഒന്നനുസരിച്ച് യുകെയ്ക്ക് വെളിയിൽ നിന്നുമുള്ള എല്ലാ അപേക്ഷകർക്കും ഇംഗ്ലീഷിലുള്ള അത്യാവശ്യ അറിവ് പ്രകടിപ്പിക്കാൻ ഇനി പറയുന്ന വഴികളിലൊന്ന് സ്വീകരിക്കാവുന്നതാണ്. ഇതിൽ അദ്യത്തേത് എവിഡൻസ് ടൈപ്പ് 1 എന്നറിയപ്പെടുന്നു. ഇത് പ്രകാരം അക്കാദമിക്ക് ഐഇഎൽടിഎസ് ലെവൽ 7 അല്ലെങ്കിൽ പകരമുള്ള ടെസ്റ്റ് എഴുതാം. പകരമുള്ള ടെസ്റ്റിനെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റെന്നും വിളിക്കാം .ഐഇഎൽടിഎസ് ലെവൽ 7ന് തുല്യമായ ടെസ്റ്റാണിത്. ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കുന്നതിനുള്ള രണ്ടാമത്തെ വഴി എവിഡൻസ് ടൈപ്പ്2 ആണ്.
അടുത്തിടെയുള്ള പ്രീരജിസ്‌ട്രേഷൻ നഴ്‌സിങ് അല്ലെങ്കിൽ മിഡ് വൈഫറി പ്രോഗ്രാമാണിത്. ഇത് പഠിപ്പിക്കുന്നതും പരീക്ഷ നടത്തുന്നതും ഇംഗ്ലീഷിലായിരിക്കും. മൂന്നാമത്തെ വഴി എവിഡൻസ് ടൈപ്പ് 3 ആണ്. നഴ്‌സിങ് അല്ലെങ്കിൽ മിഡ് വൈഫറി റെഗുലേറ്ററുടെ കീഴിൽ നഴ്‌സിങ് രജിസ്‌ട്രേഷനും രണ്ട് വർഷത്തെ രജിസ്‌ട്രേഡ് പ്രാക്ടീസും ചെയ്യുകയാണിത്. ഇംഗ്ലീഷ് ആദ്യ ഭാഷയും മാതൃഭാഷയുമായ രാജ്യത്തായിരിക്കണം ഇത് ചെയ്യുന്നത്. അമേരിക്കക്കാർ, ഓസ്‌ട്രേലിയക്കാർ, കാനഡക്കാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്‌സുമാർ ഇതിൽ ഉൾപ്പൈടുന്നു.
ഐഇഎൽടിഎസ് പ്രശ്‌നവുമായി ബന്ധപ്പെട്ട സ്റ്റേജ് 2 കൺസൾട്ടേഷൻ ഒക്ടോബറിലാണ് ആരംഭിക്കുന്നത്. അതിൽ അവർ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഐഇഎൽടിഎസ് പ്രശ്‌നത്തിലായിരിക്കും. ഇതിലൂടെ റൈറ്റിങ് മൊഡ്യൂളിൽ ലഭിക്കേണ്ടുന്ന സ്‌കോർ 7ൽ നിന്നും 6.5 ആക്കി കുറയ്ക്കുന്നതാണ്. കൺസൾട്ടേഷന് എത്ര സമയം എടുക്കുമെന്ന് ഇപ്പോൾ എൻഎംസിക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്നില്ല. എന്നാൽ ഇത് സംബന്ധിച്ച പുതിയവിവരങ്ങൾ എൻഎംസി ഉടൻ പുറത്ത് വിടുമെന്നാണ് കരുതുന്നത്. ഫെബിൻ സിറിയകിന്റെ പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നവരുടെ വിശദാംശങ്ങളും അവരുടെ അഭിപ്രായങ്ങളും എൻഎംസിയുടെമായി പങ്ക് വച്ചിട്ടുണ്ട്.
ഇതിന് പുറമെ ഐഇഎൽടിഎസ് വിഷയത്തിൽ വിദേശത്ത് നിന്നുമുള്ള നഴ്‌സുമാരിൽ നിന്നും എംപ്ലോയർമാരിൽ നിന്നും ലഭിച്ചിരിരിക്കുന്ന 250 വ്യക്തിഗത പ്രസ്താവനകളും എൻഎംസിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഫെബിൻ വ്യക്തമാക്കുന്നത്. സ്റ്റേജ് 2 കൺസൾട്ടേഷനിൽ എൻഎംസി ഇവ പരിശോധിക്കുമെന്നാണറിയുന്നത്. പുതിയ നിർദേശമനുസരിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായ സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുമുള്ള നഴ്‌സുമാർക്ക് അഡീഷണൽ ലാംഗ്വേജ് ടെസ്റ്റ് ആവശ്യമായി വരില്ല.
അദ്ധ്യയന മധ്യമം ഇംഗ്ലീഷ് എന്ന നിബന്ധന നടപ്പിൽ വന്നാൽ മാത്രം മതി മലയാളികൾക്ക് ഗുണകരമാകാം. കാരണം ഇന്ത്യയിലെ ഒട്ടുമിക്ക നഴ്‌സിങ് സ്ഥാപനങ്ങളും ഇംഗ്ലീഷിൽ ആണ്. കേരളത്തിലോ കർണ്ണാടകയിലോ ആന്ധായിലോ പോയി നഴ്‌സിങ് പഠിച്ചാലും അത് ഇംഗ്ലീഷിൽ ആയിരിക്കും. അതാത് നഴ്‌സിങ് കൗൺസിൽ നിന്നും അങ്ങനെ ഒരു കത്ത് ലഭിച്ചാൽ അംഗീകാരം ലഭിച്ചേക്കും. എങ്കിലും അടിസ്ഥാനപരമായി ഇംഗ്ലീഷ് അറിയാമോ എന്ന പരിശോധന ബാധകം ആയേക്കുമെന്നു റിപ്പോർട്ടുണ്ട്. എന്നാലും ഐഇഎൽടിഎസ് കടമ്പ കടക്കണം എന്ന ആവശ്യം ഉണ്ടാവും.
ഐഇഎൽടിഎസിന് പകരം പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുക എന്ന വിഷയത്തിന് തങ്ങൾ ഇപ്പോൾ അധികമായ പ്രാധാന്യം നൽകിയാണ് പ്രവർത്തിക്കുന്നതെന്നാണ് ഡയറക്ടർ ഓഫ് രജിസ്‌ട്രേഷൻ ആൻഡ് റീവാലിഡേഷൻ ഫോർ ദി എൻഎംസി ആയ എമ്മ ബ്രോഡ്‌ബെന്റ് പ്രതികരിച്ചിരിക്കുന്നത്. ജനങ്ങളിൽ നിന്നും ഇതിനോട് തികച്ചും പോസിറ്റീവായ പ്രതികരണമാണുണ്ടായിരിക്കൊണ്ടിരിക്കുന്നതെന്നും എമ്മ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് എൻഎംസി നഴ്‌സിങ് യൂണിയനുകൾ, പൊതുജനങ്ങൾ, പേഷ്യന്റ് ഗ്രൂപ്പുകൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ, തുടങ്ങിയവരുമായി ബന്ധപ്പെട്ട് കൺസൾട്ടേഷനുകൾ നടത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ഉചിതമായ പരിഹാരം ഉണ്ടാക്കണമെന്ന് മിക്കവരും പ്രതികരിച്ചിട്ടുണ്ട്. ഐഇഎൽടിഎസ് ടെസ്റ്റുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളെക്കുറിച്ച് റോയൽ കോളജ് ഓഫ് നഴ്‌സിങ് അതിലെ അംഗങ്ങൾക്കിടയിൽ സർവേ നടത്തിയിരുന്നു. നിലവിൽ ഉയർന്ന് വന്നിരിക്കുന്ന നിർദേശങ്ങളുമായി മുന്നോട്ട് പോവുന്ന സാഹചര്യമുണ്ടായാൽ യൂറോപ്യൻ എക്കണോമിക് ഏരിയയിൽ നിന്നുമുള്ള നഴ്‌സുമാർക്കും അത് തന്നെയായിരിക്കും നടപ്പിലാക്കുന്നത്. പുതിയ പോളിസി നടപ്പിലാക്കുന്നതിനുള്ള അധികാരം ഇതിന്റെ ചെയറായ ഡാമെ ജാനെറ്റ് ഫിൻചിനും ചീഫ് എക്‌സിക്യൂട്ടീവും രജിസ്ട്രാറുമായ ജാക്കി സ്മിത്തിനുമാണ് കൗൺസിൽ മീറ്റിങ് നൽകിയിരിക്കുന്നത്.