മിടുക്കിയായ കാർഡിയാക് സ്‌പെഷലിസ്റ്റ് നഴ്‌സാണ് ലോറൻ ഡ്രെയിൻ. എട്ടുവർഷമായി ഹൃദ്രോഗികളെ പരിചരിക്കുന്നതിലെ തന്റെ വൈഭവത്തിലൂടെ അനേകരെ അവർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ ലോറൻ ലക്ഷക്കണക്കിനാളുകളെ ഹരം പിടിപ്പിക്കുന്നത് അവരുടെ അർധനഗ്ന ചിത്രങ്ങളിലൂടെയാണ്. ഇൻസ്റ്റഗ്രാമിൽ 36 ലക്ഷം പേരാണ് ലോകത്തേറ്റവും സെക്‌സിയായ ഈ നഴ്‌സിനെ ഫോളോ ചെയ്യുന്നത്.

ഇന്റൻസീവ് കെയർ യൂണിറ്റുകളിലും ഓപ്പറേഷൻ തീയറ്ററുകളിലും ജോലി ചെയ്യുമ്പോൾ കാട്ടുന്ന അതേ ജാഗ്രതയോടെ, ഫിറ്റ്‌നസ് നിലനിർത്തി ശരീരത്തിന്റെ അഴകളവുകൾ സംരക്ഷിക്കാനും ലോറൻ ശ്രദ്ധാലുവാണ്. ഫ്‌ളോറിഡയിൽനിന്നുള്ള ലോറൻ ആരോഗ്യ സംരക്ഷണത്തിലും ഫിറ്റ്‌നസ് സംരക്ഷിക്കുന്നതിലും ജീവിതത്തിന്റെ മൂല്യങ്ങൾ നിലനിർത്തുന്നതിലും ജാഗ്രത പുലർത്തുന്നു. ജീവിതത്തിൽ സജീവമായി നിൽക്കുകയെന്നതാണ് കൂടുതൽ ആയുസ്സ് ലഭിക്കാനുള്ള മാർഗമെന്നും ലോറൻ കരുതുന്നു.

എട്ടുവർഷത്തെ കരിയറിനിടെ, ഒരു അത്‌ലറ്റിന് ഹൃദ്രോഗമുണ്ടായതായി തനിക്ക് അനുഭവമില്ലെന്ന് ലോറൻ പറയുന്നു. അത്‌ലറ്റിന്റേതു സമാനമായ ശരീരം സംരക്ഷിക്കുകയാണ് ലോറന്റെയും ലക്ഷ്യം. വർഷങ്ങൾ നീണ്ട തിരക്കേറിയ കരിയറിനുശേഷം ജോലിയിൽനിന്ന് താൽക്കാലിക അവധിയെടുത്താണ് ലോറൻ മോഡലെന്ന നിലയ്ക്കുള്ള ജീവിതം ആരംഭിച്ചത്. യാത്രയിൽ പകർത്തുന്ന തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുന്നതിലും അവർക്ക് സന്തോഷമേയുള്ളൂ.